Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി വഞ്ചിച്ചെന്ന് കവിത ഖന്ന; കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന സണ്ണി ഡിയോളിനെതിരെ ഗുരുദാസ്പൂരിൽ മത്സരിക്കാൻ തയ്യാറെടുത്ത് അന്തരിച്ച ബിജെപി നേതാവ് വിനോദ് ഖന്നയുടെ ഭാര്യ; താൻ എംപിയായി കാണാനാഗ്രഹിച്ച ജനങ്ങളെയും പാർട്ടി വഞ്ചിച്ചെന്നും ആരോപണം

ബിജെപി വഞ്ചിച്ചെന്ന് കവിത ഖന്ന; കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന സണ്ണി ഡിയോളിനെതിരെ ഗുരുദാസ്പൂരിൽ മത്സരിക്കാൻ തയ്യാറെടുത്ത് അന്തരിച്ച ബിജെപി നേതാവ് വിനോദ് ഖന്നയുടെ ഭാര്യ; താൻ എംപിയായി കാണാനാഗ്രഹിച്ച ജനങ്ങളെയും പാർട്ടി വഞ്ചിച്ചെന്നും ആരോപണം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന ബോളിവുഡ് നടൻ സണ്ണി ഡിയോളിനെ ഗുരുദാസ്പുരിൽ മത്സരിപ്പിക്കാനുള്ള പാർട്ടി തീരുമാനത്തിനെതിരെ അന്തരിച്ച മുൻ എംപിയും നടനുമായ വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്ന രംഗത്ത്. ഭർത്താവ് നാല് തവണ വിജയിച്ച മണ്ഡലത്തിൽ തന്നെ സ്ഥാനാർത്ഥിയാക്കാതെ പാർട്ടി വഞ്ചിച്ചെന്നാണ് കവിതയുടെ ആരോപണം. ബിജെപി എന്നെ വഞ്ചിച്ചു. എന്നെ എംപിയായി കാണാനാഗ്രഹിക്കുന്ന ജനങ്ങളെ പാർട്ടി മറന്നു. പ്രതിഷേധമെന്ന നിലയിൽ സ്വതന്ത്രയായി മത്സരിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഇനിയും തീരുമാനമെടുത്തിട്ടില്ല. കവിത ഖന്ന പറഞ്ഞു.

ഗുരുദാസ്പുരിൽ കവിത ഖന്നയുടെ പേരാണ് ബിജെപി സ്ഥാനാർത്ഥിയായി ആദ്യം പറഞ്ഞ് കേട്ടിരുന്നത്. ഭർത്താവ് വിനോദ് ഖന്ന മരിച്ചതിനെ തുടർന്ന് 2017-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അവരുടെ പേര് പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാന നിമിഷം തള്ളുകയായിരുന്നു.

ബിജെപിക്കായി നാല് തവണ ഗുരുദാസ്പുരിൽ മത്സരിച്ച് ജയിച്ചിട്ടുണ്ട് വിനോദ് ഖന്ന. 1998,1999, 2004,2014 തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ച മണ്ഡലമാണ് ഗുരുദാസ്പൂർ.അദ്ദേഹത്തിന്റെ മരണത്തിന് ശേഷം നടന്ന 2017-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ബിജെപി സ്ഥാനാർത്ഥിയും വ്യാപാരിയുമായ സ്വരൻ സലാറിയയെ രണ്ട് ലക്ഷത്തിനടുത്ത് വോട്ടുകൾക്ക് കോൺഗ്രസിന്റെ സുനിൽ ജാഖർ പരാജയപ്പെടുത്തുകയായിരുന്നു.

മണ്ഡലത്തിൽ തനിക്ക് വ്യക്തമായ വോട്ട് ബാങ്കുണ്ടെന്നും വിനോദ് ഖന്ന അസുഖബാധിതനായ സമയത്ത് താനായിരുന്നു ആളുകളുമായി സംവദിച്ചിരുന്നതെന്നും കവിത ഖന്ന അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP