Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊളംബോ ചാവേർ സ്‌ഫോടന പരമ്പര: പ്രതിരോധ സെക്രട്ടറിയോടും പൊലീസ് മേധാവിയോടും രാജി ആവശ്യപ്പെട്ട് പ്രസിഡന്റ് സിരിസേന; നടപടി ആക്രമണ സാധ്യത രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടും പ്രതികരിക്കാത്തതിന്; ഒൻപത് ചാവേറുകളിൽ ഒരാൾ സ്ത്രീയെന്ന് ശ്രീലങ്കൻ പ്രതിരോധ സഹമന്ത്രി

കൊളംബോ ചാവേർ സ്‌ഫോടന പരമ്പര: പ്രതിരോധ സെക്രട്ടറിയോടും പൊലീസ് മേധാവിയോടും രാജി ആവശ്യപ്പെട്ട് പ്രസിഡന്റ് സിരിസേന; നടപടി ആക്രമണ സാധ്യത രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടും പ്രതികരിക്കാത്തതിന്; ഒൻപത് ചാവേറുകളിൽ ഒരാൾ സ്ത്രീയെന്ന് ശ്രീലങ്കൻ പ്രതിരോധ സഹമന്ത്രി

മറുനാടൻ ഡെസ്‌ക്‌

കൊളംബോ: ഈസ്റ്റർ ദിനത്തിൽ കൊളംബോയിലെ പള്ളികളിലുണ്ടായ ചാവേർ ആക്രമണത്തിൽ 359 പേർ കൊല്ലപ്പെട്ടതിന്റെ നടുക്കത്തിൽ നിന്നും രാജ്യം ഇപ്പോഴും മുക്തമായിട്ടില്ല. രഹസ്യാന്വേഷണ വിഭാഗവും ഇന്ത്യൻ ഇന്റലിജൻസും ആക്രമണം ഉണ്ടാകുമെന്ന് സർക്കാരിനെ മുൻകൂട്ടി അറിയിച്ചിരുന്നുവെങ്കിലും എന്തുകൊണ്ട് വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയില്ല എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. എന്നാൽ ഇതിനെ മറച്ച് പിടിച്ച മുഖം രക്ഷിക്കാനുള്ള ഊർജ്ജിതമായ ശ്രമത്തിലാണ് ഭരണകൂടം. സംഭവത്തിന് പിന്നാലെ പ്രതിരോധ സെക്രട്ടറിയോടും പൊലീസ് മേധാവിയോടും രാജിവയ്ക്കുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന.

രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടും എന്തുകൊണ്ട് പ്രതിരോധം സൃഷ്ടിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവം തടയുന്നതിൽ തങ്ങൾ പരാജയപ്പെട്ടുവെന്ന് കാട്ടി സർക്കാർ നേരത്തെ മാപ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ച് പണി നടക്കുന്നത്. പ്രസിഡന്റ് സിരിസേനയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും തമ്മിലുള്ള ശീതസമരമാണു സുരക്ഷാ നിഷ്‌ക്രിയത്വത്തിനു വഴിതെളിച്ചതെന്നു വിമർശനമുയർന്നിട്ടുണ്ട്. പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെർണാൻഡോ, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐജിപി), പുജിത് ജയസുന്ദര എന്നിവരോടാണു രാജി ആവശ്യപ്പെട്ടത്. ഐജിപിയെ പുറത്താക്കാൻ പ്രസിഡന്റിനു ഭരണഘടനാപരമായ അധികാരമില്ല.

ഈസ്റ്റർ ദിനത്തിൽ ചാവേർ സ്‌ഫോടനങ്ങൾ നടത്തിയ 9 പേരിലൊരാൾ സ്ത്രീയാണെന്നു പ്രതിരോധ സഹമന്ത്രി റുവാൻ വിജെവർധനെ വെളിപ്പെടുത്തി. അറുപതിലേറെപ്പേർ അറസ്റ്റിലായിട്ടുണ്ട്. സ്‌ഫോടനങ്ങളുടെ സൂത്രധാരനും ചാവേർ സംഘത്തിലുണ്ടായിരുന്നു. 2018 ഡിസംബറിൽ ബുദ്ധപ്രതിമ നശിപ്പിച്ച കേസിൽ ഇയാൾ പിടിയിലായെങ്കിലും പിന്നീടു വിട്ടയയ്ക്കുകയായിരുന്നു.അതിനിടെ, സ്‌ഫോടനം കഴിഞ്ഞ് മൂന്നാം ദിവസം കൊളംബോയിലെ ഷോപ്പിങ് മാളിൽ ബൈക്കിൽ ഒളിപ്പിച്ച നിലയിൽ ഒരു ബോംബ് കണ്ടെത്തി. ഇതു പിന്നീടു നിർവീര്യമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP