Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോ.കെ.എൻ മധുസൂദനൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ; നിയമന ഉത്തരവിറക്കിയത് ചാൻസലർ കൂടിയായ ഗവർണർ ജസ്റ്റീസ് പി. സദാശിവം; മധുസൂദനൻ നിലവിൽ സർവകലാശാലാ സിൻഡിക്കേറ്റ് അംഗവും രജിസ്റ്റ്രാറും; കുസാറ്റ് തലപ്പത്തേക്ക് എത്തുന്നത് 23 വർഷം നീണ്ട അദ്ധ്യാപനത്തിന് ശേഷം

ഡോ.കെ.എൻ മധുസൂദനൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ; നിയമന ഉത്തരവിറക്കിയത് ചാൻസലർ കൂടിയായ ഗവർണർ ജസ്റ്റീസ് പി. സദാശിവം; മധുസൂദനൻ നിലവിൽ സർവകലാശാലാ സിൻഡിക്കേറ്റ് അംഗവും രജിസ്റ്റ്രാറും; കുസാറ്റ് തലപ്പത്തേക്ക് എത്തുന്നത് 23 വർഷം നീണ്ട അദ്ധ്യാപനത്തിന് ശേഷം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി : ഡോ.കെ.എൻ. മധുസൂദനനെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ വൈസ് ചാൻസിലറായി നിയമിച്ചു. സർവകലാശാലാ ചാൻസിലർ കൂടിയായ ഗവർണർ ജസ്റ്റീസ് പി. സദാശിവമാണ് നിയമന ഉത്തരവിറക്കിയത്. കുസാറ്റിൽ 23 വർഷം ഇൻസ്ട്രുമെന്റേഷൻ വകുപ്പിൽ അദ്ധ്യാപകനായി മധുസൂദനൻ പ്രവർത്തിച്ചു വരികയായിരുന്നു.

ഇപ്പോൾ സർവകലാശാലാ സിൻഡിക്കേറ്റ് അംഗവും രജിസ്റ്റ്രാറുമാണ് അദ്ദേഹം. മധുസൂദനൻ കൊച്ചി സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയ വ്യക്തിയാണ്. മാത്രമല്ല രണ്ട് വർഷം ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ റിസേർച്ച് അസോഷ്യേറ്റായി പ്രവർത്തിച്ചു.

ഇറ്റലി, ബൽജിയം, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ഗവേഷകനായി അദ്ദേഹം അഞ്ച് വർഷം പ്രവർത്തിച്ചിട്ടുണ്ട്. 1995 ൽ കൊച്ചി സർവകലാശാല ഇൻസ്ട്രുമെന്റേഷൻ വകുപ്പിൽ റീഡറായി. കുസാറ്റ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി വിഭാഗം ഡീൻ, എംജി സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. അക്കൂസ്റ്റിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ ഫിസിക്‌സ് അസോസിയേഷൻ എന്നിവയിലെ ആജീവനാന്ത അംഗമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP