Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരാണ് യഥാർഥത്തിൽ ഖുറേഷി അബ്രാം? ലോകത്തിലെ പ്രധാന പത്രങ്ങളിൽ വന്ന ഖുറേഷിയെക്കുറിച്ചുള്ള വാർത്തകൾ ചേർത്തൊരുക്കിയ വീഡിയോയുമായി ലൂസിഫർ ടീമംഗങ്ങൾ; ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയായി വീഡിയോ പുറത്ത് വിട്ട് പൃഥി

ആരാണ് യഥാർഥത്തിൽ ഖുറേഷി അബ്രാം? ലോകത്തിലെ പ്രധാന പത്രങ്ങളിൽ വന്ന ഖുറേഷിയെക്കുറിച്ചുള്ള വാർത്തകൾ ചേർത്തൊരുക്കിയ വീഡിയോയുമായി ലൂസിഫർ ടീമംഗങ്ങൾ; ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയായി വീഡിയോ പുറത്ത് വിട്ട് പൃഥി

പൃഥ്വിരാജ് - മോഹന്‌ലാല് ചിത്രം ലൂസിഫര് 150 കോടിയും പിന്നിട്ട് കുതിക്കുകയാണ്. ഇതിനിടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്ച്ചകളും സജീവമായിരുന്നു. സ്റ്റീഫന് നെടുമ്പള്ളി എന്ന മാസ് കഥാപാത്രത്തില് നിന്നും സിനിമയുടെ അവസാനം ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിലാണ് ലൂസിഫര് എത്തിനില്ക്കുന്നത്. ഖുറേഷി അബ്രാം സമൂഹമാധ്യമങ്ങളില് തരംഗമായതോടെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. എന്തൊക്കെയാണ് ഖുറേഷി അബ്രാം എന്ന് വെളിപ്പെടുത്തുകയാണ് വീഡിയോ.

ലൂസിഫറിന് ഒരു രണ്ടാംഭാഗമുണ്ടെങ്കിൽ അതിന് ഏറ്റവും സാധ്യതയുള്ള അബ്രാം ഖുറേഷി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ഒരു വീഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാർ. എന്തൊക്കെയാണ് അബ്രാം ഖുറേഷി എന്ന് വെളിപ്പെടുത്തുകയാണ് വീഡിയോ.

ലോകത്തിലെ പ്രധാന രഹസ്യാന്വേഷണ ഏജൻസികളിലേക്ക് പോലും കടന്നുകയറാൻതക്ക സന്നാഹങ്ങളുള്ളതാണ് അബ്രാം ഖുറേഷിയുടെ സാമ്രാജ്യമെന്ന് വീഡിയോ പറയുന്നു. ന്യൂയോർക്ക് ടൈംസും ഗാർഡിയനും ഡോണും പോലെയുള്ള ലോകത്തിലെ പ്രധാന വർത്തമാനപത്രങ്ങളിൽ അബ്രാം ഖുറേഷിയെക്കുറിച്ചും അയാളുടെ സംഘത്തെക്കുറിച്ചും 'പ്രസിദ്ധീകരിക്കപ്പെട്ട' വാർത്തകളുടെ രീതിയിലാണ് കഥാപാത്രത്തെ വിശദീകരിച്ചിരിക്കുന്നത്.

അതുപ്രകാരം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ഭീകരാക്രമണത്തെക്കുറിച്ച് വിവരം നൽകിയിട്ടുള്ള ആളാണ് അബ്രാം. ലോകമാകമാനം നെറ്റ്‌വർക്കുകളുള്ള, എന്നാൽ ലോകത്തിലെ പ്രധാന രഹസ്യാന്വേഷണ ഏജൻസികളൊക്കെ ശ്രമിച്ചിട്ടും പിടികൊടുക്കാത്ത, ഒരിക്കലും വെളിപ്പെടാത്ത, മയക്കുമരുന്ന് മാഫിയകൾക്ക് എപ്പോഴും പേടിസ്വപ്നമായ വ്യക്തിത്വമാണ് അബ്രാം ഖുറേഷിയെന്നും പറഞ്ഞുവെക്കുന്നു ഈ വീഡിയോ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP