Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പരമശിവന്റേ വേഷംകെട്ടിയ ആൾ കാളപ്പുറത്തേറി അനുഗ്രഹം ചൊരിയാനെത്തി; ചുറ്റമുള്ള ആൾക്കൂട്ടത്തെ കണ്ട് വിറളിപിടിച്ച കാള ഭക്തർക്കിടയിലേക്ക് കാലുപൊക്കിച്ചാടി എത്തി; ചവിട്ടേറ്റ പിഞ്ചുകുഞ്ഞിന്റെ ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ട്: ഡൽഹി ക്ഷേത്രത്തിലെ ആരാധനാ അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ലോക മാധ്യമങ്ങളിൽ

പരമശിവന്റേ വേഷംകെട്ടിയ ആൾ കാളപ്പുറത്തേറി അനുഗ്രഹം ചൊരിയാനെത്തി; ചുറ്റമുള്ള ആൾക്കൂട്ടത്തെ കണ്ട് വിറളിപിടിച്ച കാള ഭക്തർക്കിടയിലേക്ക് കാലുപൊക്കിച്ചാടി എത്തി; ചവിട്ടേറ്റ പിഞ്ചുകുഞ്ഞിന്റെ ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ട്: ഡൽഹി ക്ഷേത്രത്തിലെ ആരാധനാ അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ലോക മാധ്യമങ്ങളിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഹിന്ദു ഉത്സവങ്ങളും ആചാരങ്ങളുമെല്ലാം പാശ്ചാത്യ ലോകത്തിന് എപ്പോഴും കൗതുകം ഉയർത്തുന്ന വാർത്തയാണ്. ഇപ്പോൾ ലോക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് ഒരു ഹിന്ദു ക്ഷേത്രത്തിലെ ആരാധനയ്ക്കിടെ കാള ഇടഞ്ഞ് ആൾക്കൂട്ടത്തിലേക്ക് പാഞ്ഞു കയറിയ സംഭവമാണ്. നടുക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. കാളയുടെ പുറത്തേറി പരമശിവന്റെ വേളത്തിൽ ആൾ എഴുന്നെള്ളുമ്പോൾ അനുഗ്രഹം തേടി എത്തിയവരായിരുന്നു സ്ത്രീകളും കുഞ്ഞുങ്ങളും അടക്കമുള്ളവർ.

കാള വരുന്നതിന് ചുറ്റുമായി ഇരിക്കുകായിരുന്നു ഇവർ ഇതിനിടെ കാള ഇടഞ്ഞു. തുടർന്ന്, കാലുപൊക്കി തൊഴിച്ചു കൊണ്ട് ചുറ്റും നിന്ന ആൾകൂട്ടത്തിലേക്ക് കാള ഇരച്ചു കയറുകയായിരുന്നു. ചുറ്റും കൂടിയിരുന്ന സ്ത്രീകളുടെ നടക്കിലേക്ക് കാള പാഞ്ഞു കയറിയതോടെ പിഞ്ചു കുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. കാള ഇടഞ്ഞതു കണ്ട് ഒരു സ്ത്രീ കുഞ്ഞിനെ വലിച്ചിഴച്ചു കൊണ്ടുപോയി. വീഡിയോയിൽ കുഞ്ഞിനെ ചവിട്ടി ചവിട്ടിയില്ലെന്ന വിധത്തിലാണ് കാള കടന്നു പോകുന്നത്.

ചുറ്റുമുള്ള മ്യൂസിക്കും ചൂടും തുണികൊണ്ടു മറച്ചതും എല്ലാം കൂടിയായപ്പോഴാണ് കാള ഇടഞ്ഞത്. കാള ഇടഞ്ഞതിനെ തുടർന്ന് മറ്റ് പരിപാടികൾ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം പുറത്തുവന്ന ഞെട്ടിക്കുന്ന വീഡിയോ സൈബർ ലോകത്ത് വൈറലായിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യങ്ങൾ ഇത് വാർത്തയാക്കുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP