Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചേർപ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റ് വരടിയത്ത് എത്തിയത് നാല് മാസം മുമ്പ്; കോൺഗ്രസിന്റെ മുൻ നേതാവായിരുന്ന മിനി ജോസിന്റെ രണ്ട് മക്കളും ചേർന്ന് ആവണൂരിന് നൽകിയത് ഉറക്കമില്ലാത്ത രാത്രികൾ; കഞ്ചാവ് വിൽപ്പനയിലെ തർക്കങ്ങൾ അതിരുവിട്ടപ്പോൾ മിജോയേയും സിജോയേയും ആക്രമിക്കാൻ വീട് തേടി മറു സംഘമെത്തി; നാട്ടുകാർ ഇടപെട്ട് രംഗം ശാന്തമാക്കിയെങ്കിലും വേട്ടപുലിയെ പോലെ പിന്തുടർന്ന് ചേട്ടനും അനുജനും ചേർന്ന് നടത്തിയ കൊല; മുണ്ടൂരിൽ ശ്യാമിനേയും ക്രിസ്റ്റോയേയും വകവരുത്തിയതിന് പിന്നിലെ പ്രതികാര കഥ

ചേർപ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റ് വരടിയത്ത് എത്തിയത് നാല് മാസം മുമ്പ്;  കോൺഗ്രസിന്റെ മുൻ നേതാവായിരുന്ന മിനി ജോസിന്റെ രണ്ട് മക്കളും ചേർന്ന് ആവണൂരിന് നൽകിയത് ഉറക്കമില്ലാത്ത രാത്രികൾ; കഞ്ചാവ് വിൽപ്പനയിലെ തർക്കങ്ങൾ അതിരുവിട്ടപ്പോൾ മിജോയേയും സിജോയേയും ആക്രമിക്കാൻ വീട് തേടി മറു സംഘമെത്തി; നാട്ടുകാർ ഇടപെട്ട് രംഗം ശാന്തമാക്കിയെങ്കിലും വേട്ടപുലിയെ പോലെ പിന്തുടർന്ന് ചേട്ടനും അനുജനും ചേർന്ന് നടത്തിയ കൊല; മുണ്ടൂരിൽ ശ്യാമിനേയും ക്രിസ്റ്റോയേയും വകവരുത്തിയതിന് പിന്നിലെ പ്രതികാര കഥ

പ്രകാശ് ചന്ദ്രശേഖർ

തൃശ്ശൂർ: കഞ്ചാവ് -മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ അംഗങ്ങളായ ശ്യാമും കിസ്സ്റ്റോയും കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ആവണൂർ പഞ്ചായത്തിലെ വരടിയം മേഖലയിൽ നില നിന്നിരുന്നത് ഭീതിജനകമായ അന്തരീക്ഷം .പ്രതിഷേധിക്കാൻ തയ്യാറാവാതിരുന്നത് ജീവ ഭയത്താലെന്ന് ഗ്രാമവാസികൾ. ചേർപ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റ് മിനി ജോസിന്റെ മക്കളായ മിജോയും ജിനോയും ആണ് പ്രതിസ്ഥാനത്തുള്ളത്. ഇവർ ഇവിടെ താമസമാക്കിയിട്ട് 4 മാസത്തോളമാവുന്നേ ഉള്ളു എന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. കോൺഗ്രസ് നേതാവാണ് മിനി ജോസ്.

ബോംബേറും അക്രമിസംഘങ്ങളുടെ പരസ്പരമുള്ള പോർവിളിയും വാഹനങ്ങളുടെ റോന്തുചുറ്റലും തുടങ്ങി വീടിന് പുറത്തിറങ്ങാൻ പോലും ഭയപ്പെടുത്തുന്ന തരത്തിലുള്ള സ്ഥിതിവിശേഷമാണ് ഇന്നലെ വരെ ഇവിടെ നിലനിന്നിരുന്നതെന്നാണ് പ്രദേശവാസികളുടെ വെളിപ്പെടുത്തൽ. മിജോയുടെ കുട്ടത്ത്തോപ്പ് ഭാഗത്തെ വീട്ടിൽ രാത്രി 11 മണിയോടെ കൊല്ലപ്പെട്ട ശ്യാമും ക്രിസ്റ്റോയും എത്തിയിരുന്നെന്നെന്നും വീട്ടിലുണ്ടായിരുന്നവരുമായി ഇവർ വാക്കേറ്റവും പോർവിളിയും നടത്തിയിരുന്നു. വിവരമറിഞ്ഞ നാട്ടിലെ രാഷ്ട്രീയ പ്രവർത്തകരിൽ ഓരാൾ ഇക്കാര്യം പേരാമംഗലം സി ഐ യെ അറിയിക്കുയും പൊലീസ് ഇവിടെ എത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ പുലർച്ചെ 12 45 -ടെയാണ് സമീപപ്രദേശമായ കൈപ്പറമ്പ് പഞ്ചായത്തിലെ പാറപ്പുറം വായനശാലയ്ക്കടുത്തുവച്ച് മിജോയും സഹോദരൻ ജിനോയും അടക്കമുള്ള ആറംഗ സംഘം ശ്യാമിനെയും ക്രിസ്റ്റോയെയും വകവരുത്തിയത്. കൂടെയുണ്ടായിരുന്ന പ്രാസാദിനും രാജേഷിനും നേരെ ആക്രമണമുണ്ടായെങ്കിലും പ്രസാദിന് കാര്യമായി പരിക്കില്ല. രാജേഷിന്റെ നിലഗുരുതരമാണ്. വീട്ടിലൈത്തി മടങ്ങിയ ശ്യാമിനെയും കൂട്ടരെയും മിജോയുടെ സംഘം പിൻതുടർന്നെത്തി പക വീട്ടുകയായിരുന്നിരിക്കാമെന്നാണ് നാട്ടിൽ പ്രചരിച്ചിട്ടുള്ള വിവരം.

കാഴ്ചയിൽ 40 കിലോ തൂക്കം പോലും തോന്നിക്കാത്ത ശരീര പ്രകൃതിയുള്ളവരാണ് രണ്ടുപേരെ കൊലപ്പെടുത്തിയ അക്രമപരമ്പരയിൽ പ്രതിസ്ഥാനത്തുള്ളതെന്നാണ് നാട്ടിൽ നിന്നും ലഭിക്കുന്ന വിവരം. മുഴുവൻ സമയവും ഇവർ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നെന്ന് സംശയിക്കുന്നവരും ഏറെയാണ്. നാട്ടുകാരുമായി മിജോയുടെ കുടംബം കാര്യമായ അടുപ്പമുണ്ടായിരുന്നില്ല. ഒരാഴ്ച മുമ്പ് ശ്യാമും സംഘവും മിജോയുടെ വീട്ടിലെത്തി ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

അന്ന് മതിലുചാടി സമീപത്തെ താമസക്കാരനായ സൈനീകന്റെ പുരയിടത്തിലൂടെയാണ് മിജോയും സിജോയും രക്ഷപെട്ടത്. മതിലുചാടിയതിൽ സൈനികന്റെ വീട്ടുകാർ പ്രതിഷേധമറിയിച്ചപ്പോൾ ഇരുവരും ഒച്ചപ്പാട് സൃഷ്ടിച്ചാണ് സ്ഥലം വിട്ടതെന്നാണ് അറിവായിട്ടുള്ളത്. പരിക്കറ്റ പ്രസാദിന്റെ മൊഴിപ്രകാരമാണ് പൊലീസ് കൊലപാതകം സംബന്ധിച്ച കേസെടുത്തിട്ടുള്ളത്. ഇയാളെ ഇന്ന് പൊലീസ് സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നിട്ടുണ്ട്. കൊലയ്ക്ക് മുമ്പ് മിജോയുടെ വീട്ടിൽക്കയറി പ്രസാദും സംഘവും ആക്രമണം നടത്തിയതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. മിജോയുടെ സുഹൃത്ത് അഖിലിന്റെ വീട്ടിലും ഇവർ അക്രമം നടത്തിയിരുന്നു.

പ്രസാദും സംഘവും ബീയർകുപ്പിക്ക് എറിയുകയും വീടുകളിലേയ്ക്ക് ഗുണ്ട് കത്തിച്ച് എറിയുകയും വീട്ടുകാരെ വടിവാൾ വീശി കൊല്ലാശ്രമിക്കുകയും ചെയ്തെന്നാണ് പൊലീസ് തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്. ഈ സംഭവത്തിൽ പ്രസാദിനും രാജേഷിനും ഒപ്പമുണ്ടായിരുന്നവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മിജോയും ജിനോയും മാതാവുമുൾപ്പെടെ വാടകവീട്ടിൽ താമസിച്ചിരുന്നവരെല്ലാം സംഭവത്തിന് ശേഷം നാട്ടിൽ നിന്നും മുങ്ങിയിരിക്കുകയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ശ്യാമും ക്രിസ്റ്റോയും കൊല്ലപ്പെട്ടതിന്റെ പ്രതികാരം തീർക്കാൻ ഇവരുടെ കൂട്ടാളികൾ വീണ്ടും അക്രമത്തിന് മുതിരുമെന്നും ഇനിയും കൊലകൾ ആവർത്തിക്കപ്പെട്ടേയ്ക്കുമെന്നുമാണ് നാട്ടുകാരുടെ വിലയിരുത്തൽ. കഞ്ചാവ് വിൽപന ഒറ്റിക്കൊടുത്തതിന്റെ പകയിൽ ആറംഗ ഗുണ്ടാസംഘം എതിർ സംഘത്തിൽപ്പെട്ട 2 യുവാക്കളെ വാൻ ഇടിപ്പിച്ചു വീഴ്‌ത്തി വെട്ടിക്കൊന്നുതിന് പിന്നലെ തർക്കം തുടങ്ങുന്നത് അക്രമത്തിൽ പരിക്കേറ്റ പ്രസാദിന്റെ അമ്മ എക്സൈസ് പിടിയിലായതോടെയാണ്. ഇതേ തുടർന്നുള്ള പ്രശ്നങ്ങളിലെ പ്രതികാരമാണ് രണ്ട് പേരുടെ കൊലയിലേക്ക് കാര്യങ്ങളെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP