Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിദ്ധ ചികിത്സയും ആധ്യാത്മിക രീതികളുമായി കഴിയുമ്പോൾ യൂ ടൂബ് വീഡിയോയിലൂടെ കണ്ടെത്തിയ പങ്കാളി; ആദ്യ നിക്കാഹിലെ മകനെ പൊന്നു പോലെ നോക്കാമെന്ന് സമ്മതിച്ചപ്പോൾ വീടുവിട്ടിറങ്ങി വടകരയിലെ ഉമ്മ; ശക്തീശ്വര ക്ഷേത്രത്തിലെ താലികെട്ടിനെ കുറിച്ച് അറിഞ്ഞപ്പോൾ ഹാലിളകി വീട്ടൂകാരും; ചെറുത്തു നിന്ന രണ്ടാം ഭർത്താവിന്റെ കണ്ണിൽ മണ്ണുവാരിയിട്ട് സിനൂജയെ തട്ടിക്കൊണ്ട് പോയത് അടുത്ത ബന്ധുക്കൾ; ഹേബിയസ് ഫയൽ ചെയ്ത് ഭാര്യയെ കാത്തിരിക്കുന്ന അരുൺ സ്വാമിയുടെ കണ്ണീർ കഥ

സിദ്ധ ചികിത്സയും ആധ്യാത്മിക രീതികളുമായി കഴിയുമ്പോൾ യൂ ടൂബ് വീഡിയോയിലൂടെ കണ്ടെത്തിയ പങ്കാളി; ആദ്യ നിക്കാഹിലെ മകനെ പൊന്നു പോലെ നോക്കാമെന്ന് സമ്മതിച്ചപ്പോൾ വീടുവിട്ടിറങ്ങി വടകരയിലെ ഉമ്മ; ശക്തീശ്വര ക്ഷേത്രത്തിലെ താലികെട്ടിനെ കുറിച്ച് അറിഞ്ഞപ്പോൾ ഹാലിളകി വീട്ടൂകാരും; ചെറുത്തു നിന്ന രണ്ടാം ഭർത്താവിന്റെ കണ്ണിൽ മണ്ണുവാരിയിട്ട് സിനൂജയെ തട്ടിക്കൊണ്ട് പോയത് അടുത്ത ബന്ധുക്കൾ; ഹേബിയസ് ഫയൽ ചെയ്ത് ഭാര്യയെ കാത്തിരിക്കുന്ന അരുൺ സ്വാമിയുടെ കണ്ണീർ കഥ

എം മനോജ് കുമാർ

ആലപ്പുഴ: ഭാര്യാമാതാവും ബന്ധുക്കളും വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ തന്റെ ഭാര്യ സിനൂജയ്ക്ക് ആയുള്ള ആലപ്പുഴ സ്വദേശി അരുൺ കുമാറിന്റെ കാത്തിരിപ്പ് നീളുന്നു. കഴിഞ്ഞ മാസം നാലാം തീയതി പുനർവിവാഹിതനായ അരുൺ കുമാറിന്റെ ഭാര്യ സിനൂജയെയാണ് കോഴിക്കോട് വടകരയിലുള്ള ഭാര്യാവീട്ടുകാർ ഇതേ മാസം 28 -ാം തീയതി ആലപ്പുഴ തുറവൂരുള്ള വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. വിവാഹ ശേഷം വെറും രണ്ടാഴ്ച മാത്രമാണ് അരുൺ കുമാറിന് സിനൂജയുമായി ഒരുമിച്ച് താമസിക്കാൻ കഴിഞ്ഞത്.

ആലപ്പുഴ പൊലീസിൽ നൽകിയ പരാതിയിൽ തീർപ്പാകാത്തത് കാരണം ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്ത് ഭാര്യയ്ക്കായുള്ള കാത്തിരിപ്പിലാണ് അരുൺകുമാർ. വിവാഹമോചിതനായിരിക്കെയാണ് അരുൺ മുസ്ലിമായ കോഴിക്കോട്ടുകാരി സിനൂജയുമായി അടുക്കുന്നത്. ആലപ്പുഴ തുറവൂരിൽ സിദ്ധ ചികിത്സയും ആധ്യാത്മിക രീതികളുമായി കഴിയുമ്പോഴാണ് അരുൺ കുമാർ വിവാഹമോചിതയും ഒരു കുട്ടിയുടെ മാതാവുമായ സിനൂജയുമായി പരിചയപ്പെടുന്നത്. ഈ അടുപ്പമാണ് കഴിഞ്ഞ മാസം വിവാഹത്തിലേക്ക് നീണ്ടത്.

സിനൂജയുടേത് സാമ്പത്തികമായി ഉയർന്ന മുസ്ലിം കുടുംബമാണ്. അരുൺ കുമാറിന്റെ പശ്ചാത്തലം ഹൈന്ദവ പശ്ചാത്തലവും. അതിനാൽ സിനൂജയുടെ വീട്ടുകാർ ഈ ബന്ധത്തിന് കർശനമായി എതിരായിരുന്നു. മുസ്ലിം ആണെങ്കിലും പർദ്ദയിടാനോ മുസ്ലിം ആചാരങ്ങൾ ശക്തമായി പിന്തുടരാനോ സിനൂജ തയ്യാറായിരുന്നില്ല. ഈ ഹൈന്ദവ ചായ്വ് തന്നെയാണ് താനുമായി സിനൂജ അടുക്കാൻ കാരണം-അരുൺ കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. സിനൂജയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകനുണ്ട്.

ഈ മകനെയും കൂട്ടിയാണ് കഴിഞ്ഞ മാസം വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് സിനൂജ അരുൺ കുമാറിന്റെ അടുക്കലേക്ക് ഇറങ്ങി വന്നത്. ഈ ഇറങ്ങി വരലിനെ തുടർന്നാണ് വിവാഹവും നടക്കുന്നത്. ആലപ്പുഴ കളവംകോടം ശ്രീ ശക്തീകര ക്ഷേത്രത്തിൽ വെച്ച് കഴിഞ്ഞ മാസം നാലാം തീയതിയായിരുന്നു വിവാഹം. പക്ഷെ വിവാഹത്തിന് ശേഷം രണ്ടാഴ്ച പിന്നിടുമ്പോൾ 28 ആം തീയതി തന്നെ കോഴിക്കോട് വടകര നിന്നെത്തിയ ഭാര്യാ മാതാവും ബന്ധുക്കളും ഗുണ്ടാസംഘവും അരുൺകുമാറിന്റെ വീട് ആക്രമിച്ച് സിനൂജയെ ഇറക്കിക്കൊണ്ടു പോവുക തന്നെ ചെയ്തു.

കഴിഞ്ഞ മാസം മൂന്നിനാണ് സിനൂജ അരുൺ കുമാറിനൊപ്പം ഇറങ്ങി വന്നത്. നാലാം തീയതി ആലപ്പുഴ വെച്ച് വിവാഹിതരാവുകയും ചെയ്തു. സിനൂജ ഇറങ്ങി വന്നപ്പോൾ കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ സിനൂജയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. പക്ഷെ സ്വമേധയാ ഇറങ്ങി വന്നതാണെന്ന് പറഞ്ഞപ്പോൾ ഈ പരാതിയിൽ നടപടി വന്നില്ല. അതിനു ശേഷമാണ് 28 ആം തീയതി ഇരുപതോളം ഗുണ്ടകളുമായി ഭാര്യാ മാതാവും ബന്ധുക്കളും അരുണിന്റെ വീട്ടിൽ എത്തുന്നത്. രണ്ടു ഇന്നോവാ കാറിലാണ് ഇവർ എത്തിയത്. അയൽവക്കത്തുള്ള വീടുകളിൽ കയറിയിറങ്ങി കാര്യങ്ങൾ സംസാരിച്ച ശേഷമാണ് ഇവർ വീട്ടിലെത്തിയത്. ആ സമയം ഞാനും സിനൂജയും അമ്മയും മാത്രമായിരുന്നു. ഞാൻ വരില്ലാ എന്നാണ് സിനൂജ തീർത്ത് പറഞ്ഞത്.

അതോടെ സിനൂജയുടെ അമ്മാവൻ മുന്നോട്ടു വന്നു സിനൂജയുടെ രണ്ടും കയ്യും ചേർത്ത് പിടിച്ച് വലിച്ചിഴച്ച് വീട്ടിലൂടെ വലിച്ചിഴച്ചു. ഭാര്യാ മാതാവ് ആദ്യം ചെയ്തത് സിനൂജ ധരിച്ചിരുന്ന നൈറ്റി വലിച്ചു കീറുകയാണ്. ഇത്രയും ആളുകളുടെ മുന്നിൽ വസ്ത്രങ്ങൾ വലിച്ചു കീറപ്പെട്ട നിലയിലാണ് സിനൂജയെ വലിച്ചിഴച്ചത്. ഒപ്പം നല്ല മർദ്ദനവും നടത്തി. ഈ രീതിയിലാണ് സിനൂജയെ കാറിലേക്ക് മാറ്റുന്നതും. ഭർത്താവ് എന്ന രീതിയിൽ ഞാൻ ചെറുത്തുനിന്നു. അതോടുകൂടിയാണ് ഇരുപതോളം ഗുണ്ടകൾ ചേർന്ന് എന്നെ ക്രൂരമായി മർദ്ദിക്കുന്നത്. നിലത്തിട്ട് എന്നെ ചവിട്ടി മറിച്ചു. കണ്ണിൽ മണ്ണ് വാരിയിട്ടായിരുന്നു മർദ്ദനം. പൊലീസിൽ വിവരമറിയിച്ചിട്ടും മുക്കാൽ മണിക്കൂർ കഴിഞ്ഞാണ് അന്ന് പൊലീസ് എത്തിയത്. പക്ഷെ പരാതി കേട്ടതല്ലാതെ അടിയന്തിര നടപടികൾക്ക് പൊലീസ് തയ്യാറായില്ല. വഴി ബ്ലോക്ക് ചെയ്ത് അവർക്ക് ഭാര്യയെ വീട്ടുകാരിൽ നിന്നും മോചിപ്പിക്കാമായിരുന്നു. പക്ഷെ രക്ഷപ്പെടാനുള്ള സമയമാണ് പൊലീസ് നൽകിയത്-അരുൺ പറഞ്ഞു.

ആധ്യാത്മിക കാര്യങ്ങളിൽ യു ട്യൂബിൽ അരുൺ കുമാർ വീഡിയോ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഈ വീഡിയോ കണ്ടിട്ടാണ് സിനൂജ അരുൺകുമാറുമായി അടുക്കുന്നത്. തന്റെ കുട്ടിയെ അരുൺ കുമാർ സ്വീകരിക്കുമോ എന്നാണ് സിനൂജ തിരക്കിയത്. എന്റെ മകനായി കരുതാം എന്ന് പറഞ്ഞതോടെ സിനൂജ വടകരയുള്ള വീട്ടിൽ നിന്ന് അരുൺ കുമാറിനെ വിവാഹം കഴിക്കാൻ ഒരുങ്ങി ഇറങ്ങിച്ചെല്ലുകയായിരുന്നു. ഗൾഫിലുള്ള ഒരാളുമായാണ് സിനൂജയുടെ വിവാഹം കഴിഞ്ഞത്. ഈ ബന്ധത്തിലുള്ള മകനാണ് സിനൂജയ്ക്ക് ഒപ്പമുള്ളത്. ഭർത്താവുമായി നിയമപരമായി വിവാഹമോചിതയായി കഴിയുമ്പോഴാണ് അരുണുമായി സിനൂജ അടുക്കുന്നത്. ഇവിടെ വീട്ടിൽ തുടരാൻ കഴിയില്ല. എന്നെ വീട്ടുകാർ കൊല്ലുമെന്ന് ഞാൻ ഭയപ്പെടുന്നു. അതിനാൽ അരുണിനെ വിവാഹം കഴിക്കാൻ ഞാൻ തയ്യറാണ് എന്നാണ് അറിയിച്ചത്. അതിനാലാണ് കോഴിക്കോട് സിവിൽ സ്റ്റേഷന് മുന്നിൽ നിൽക്കണം എന്നാണ് എന്നോട് പറഞ്ഞത്. അവിടെനിന്നാണ് ഞാൻ സിനൂജയെ ഒപ്പം കൂട്ടുന്നത്-അരുൺ തുടരുന്നു.

അന്ന് ഗുണ്ടാസംഘവും സിനൂജയുടെ ബന്ധുക്കളും എത്തിയ രണ്ടു ഇന്നോവാ കാറുകൾ ആലപ്പുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പക്ഷെ സിനൂജ എവിടെയുണ്ട് എന്ന കാര്യം പൊലീസ് അരുൺ കുമാറിനോട് വെളിപ്പെടുത്തിയിട്ടില്ല. ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ സിനൂജയുടെ കുടുംബത്തിന് തുണയാവുന്നത് എന്നാണ് അരുൺ ആരോപിക്കുന്നത്. പൊലീസ് സിനൂജയെ തിരയാൻ ഒരു താത്പര്യം കാണിക്കുന്നില്ല. അതിനാലാണ് ഹൈക്കോടതിയിൽ ഹേബിയസ് ഫയൽ ചെയ്തത്-അരുൺ പറയുന്നു. ഹേബിയസ് ഫയൽ ചെയ്തെങ്കിലും അരുണിന്റെ കാത്തിരിപ്പ് നീളുക തന്നെയാണ്. സിനൂജയെ ഹാജരാക്കാനുള്ള ഹൈക്കോടതി ഉത്തരവിലാണ് ഇപ്പോൾ അരുണിന്റെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP