Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആന്റണിയുടെ മകനെ ഡിജിറ്റൽ മീഡിയ കൺവീനറാക്കിയത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഗുണം ചെയ്‌തോ? കമ്മിറ്റിയിൽ എത്തിയത് നേതാക്കന്മാരുടെ സിൽബന്ധികളും പെട്ടിപിടുത്തക്കാരും മാത്രം; ഫേസ്‌ബുക്കിൽ സജീവമായ കോൺഗ്രസ് പ്രവർത്തകർക്ക് പോലും സൈബർ നേതാക്കളെ അറിഞ്ഞില്ല; കോൺഗ്രസ് നയങ്ങൾ പ്രചരിപ്പിക്കുന്നതിൽ അനിൽ ആന്റണി പരാജയമായെന്ന് വിലയിരുത്തൽ; 'മോദി വീഴും രാഹുൽ വാഴും' പ്രൊഫെയിൽ പിക്ചർ കാമ്പയിനുമായി പിടിച്ചു നിന്നത് സൈബർ കോൺഗ്രസ് പേജ് മാത്രം

ആന്റണിയുടെ മകനെ ഡിജിറ്റൽ മീഡിയ കൺവീനറാക്കിയത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഗുണം ചെയ്‌തോ? കമ്മിറ്റിയിൽ എത്തിയത് നേതാക്കന്മാരുടെ സിൽബന്ധികളും പെട്ടിപിടുത്തക്കാരും മാത്രം; ഫേസ്‌ബുക്കിൽ സജീവമായ കോൺഗ്രസ് പ്രവർത്തകർക്ക് പോലും സൈബർ നേതാക്കളെ അറിഞ്ഞില്ല; കോൺഗ്രസ് നയങ്ങൾ പ്രചരിപ്പിക്കുന്നതിൽ അനിൽ ആന്റണി പരാജയമായെന്ന് വിലയിരുത്തൽ; 'മോദി വീഴും രാഹുൽ വാഴും' പ്രൊഫെയിൽ പിക്ചർ കാമ്പയിനുമായി പിടിച്ചു നിന്നത് സൈബർ കോൺഗ്രസ് പേജ് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ സൈബർവാർ തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ നടന്നത്. ബിജെപിയും സിപിഎമ്മും മേൽകൈ നേടിയ സൈബർ ഇടത്തിൽ ഇത്തവണ കോൺഗ്രസും തെരഞ്ഞെടുപ്പിൽ സജീവമായി നിന്നു. എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ കെപിസിസി ഡിജിറ്റൽ മീഡിയാ സെല്ലിന്റെ ചുമതല ഏൽപ്പിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മക്കൾ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന പരാതി തുടക്കം മുതൽ ഉയർന്നിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചരണം മുറുകിയ ഘട്ടത്തിൽ കോൺഗ്രസിന് മേൽക്കൈ നേടും വിധത്തിൽ സോഷ്യൽ മീഡിയാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സ്ഥാനാർത്ഥികൾക്ക് വോട്ടു തേടുന്നതിലും അനിലിന്റെ നേതൃത്വത്തിലുള്ള ടീം പരാജയമായെന്ന ആക്ഷേപം ശക്തമാണ്.

സ്ഥാനാർത്ഥികൾക്കെതിരെയ ആരോപണങ്ങളെ പ്രതിരോധിക്കുന്നതിലും കോൺഗ്രസിന്റെ പ്രകടന പത്രികയിലെ നല്ല കാര്യങ്ങൽ പോലും അണികളിലേക്ക് എത്തിക്കുന്നതിൽ അനിൽ അമ്പേ പരാജയപ്പെട്ടു എന്നാണ് വിലയിരുത്തൽ. അനിൽ എത്തും മുമ്പേ കാലങ്ങളായി സൈബർ ഇടത്തിൽ കോൺഗ്രസിനെ പ്രതിരോധിച്ചിരുന്ന പ്രൊഫൈലുകൾ തന്നെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലും സൈബർ ഇടത്തിൽ കോൺഗ്രസിന് സഹായകമായി മാറിയത്. പ്രവാസികളുടെ പേജുകളാണ് തെരഞ്ഞെടുപ്പ് വേളയിൽ പലപ്പോഴും കോൺഗ്രസിന് വേണ്ടി ശബ്ദിച്ചത്. സൈബർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ അനിൽ ആന്റണി അമ്പേ പരാജയമായെന്ന ആരോപണമാണ് ഒരു വിഭാഗം കോൺഗ്രസുകാർക്കുള്ളത്.

ഡിജിറ്റൽ മീഡിയ അംഗങ്ങളുടേത് എന്നു പറഞ്ഞൊരു ലിസ്റ്റു തന്നെ കോൺഗ്രസ് തയ്യാരാക്കിയിരുന്നു. ഇവരിൽ ലിസ്റ്റിൽ ഉള്ളവരെ പലർക്കും അറിയില്ലെന്നതാണ് വാസ്തവം. സോഷ്യൽ മീഡിയയിൽ സജീവം അല്ലാത്തവരെയും കോൺഗ്രസിന് വേണ്ടി ശബ്ദിക്കുന്നവരെയും ഒഴിവാക്കി ചില നേതാക്കളുടെ സിൽപ്പന്തികളെ മാത്രം നിർത്തിയാണ് പ്രചരണം നടത്തിയതെന്നാണ് ആക്ഷേപം. ഇക്കൂട്ടത്തിൽ തന്നെ വേണ്ടത്ര രാഷ്ട്രീയ വിദ്യാഭ്യാസം ഇല്ലാത്തവരെയും സോഷ്യൽ മീഡിയാ ചുമതല ഏൽപ്പിച്ചെന്ന ആക്ഷേപവും ഉണ്ടായിരുന്നു. ഇതെല്ലാം അനിൽ ആന്റണിയുടെ പോരായ്മയായി ചൂണ്ടിക്കാാട്ടുന്നുണ്ട്.

ഫേസ്‌ബുക്കിൽ സജീവമായ കോൺഗ്രസ് പ്രവർത്തകർക്ക് പോലും ഡിജിറ്റൽ മീഡിയ സെല്ലുകാരെ അറിഞ്ഞിരുന്നില്ല. നേതാക്കന്മാരുടെ സിൽബന്ധികളും പെട്ടിപിടുത്തക്കാരും മാത്രമാണ് കെപിസിസി ഐടി സെല്ലിൽ കടന്നു കൂടിയിരിക്കുന്നതെന്ന ആക്ഷേപവും ഒരു വിഭാഗം കോൺഗ്രസുകാർ ഉയർത്തുന്നു. സോഷ്യൽമീഡിയയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾക്ക് കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിനു ഒരു പങ്കും അവകാശപ്പെടാനില്ലെന്നാണ് സാധാരണക്കാരായ പ്രവർത്തകർ പറയുന്നത്. പ്രവാസികളായ കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന പേജുകൾ വഴിയാണ് കോൺഗ്രസ്സിന്റെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ സജീവമായത്.

'മോദി വീഴും രാഹുൽ വാഴും' എന്ന മുദ്രാവാക്യവുമായി വൈറലായ പ്രൊഫെയിൽ പിക്ചർ ക്യാംബെയിൽ വരെ നടത്തിയത് സോഷ്യൽ മീഡിയയിലെ അനിൽ ആന്റണിയുടെ നേതൃത്വത്തിൽ ആയിരുന്നില്ല. ഈ കാമ്പയിൻ മുന്നോട്ടു കൊണ്ടുപോയത് കോൺഗ്രസ്സ് പേജായ സൈബർ കോൺഗ്രസ്സായിരുന്നു. പലപ്പോഴും അവസരോചിതമായി ഇടപെട്ട് കോൺഗ്രസിന് വേണ്ടി പ്രചരണം മുന്നോട്ടു കൊണ്ടു പോയത് സൈബർ കോൺഗ്രസ് ആയിരുന്നു. മറിച്ച് ഔദ്യോഗിക ടീമിന് പ്രകടന പത്രികയിലെ കാര്യങ്ങൾ എടുത്തു കാണിക്കാൻ പോലും സാധിക്കാത്ത അവസ്ഥ വന്നു. മിഷൻ 140 കേരളാ പേജ് വഴിയും സൈബർ പ്രവർത്തനം ഊർജ്ജിതമായി കോൺഗ്രസിൽ നടന്നു.

ഡോ. ശശി തരൂരിന്റെ നേതൃത്വത്തിൽ ഒരു പ്രൊഫഷണൽ ടീമിന്റെ നേതൃത്വത്തിലാണ് സൈബർ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പലപ്പോഴും തരൂരിനെ വേണ്ട വിധത്തിൽ പ്രതിരോധിക്കാൻ പോലും അനിലിനും കൂട്ടർക്കും സാധിച്ചില്ല. കോൺഗ്രസിന് വേണ്ടി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കാൻ തയ്യാറായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചായിരുന്നു തുടക്കം. വിദേശമലയാളികൾ ഉൾപ്പെടെ ആയിരത്തോളം പേരാണ് മുന്നോട്ട് വരുകയും ചെയ്തു. എന്നിട്ടും നേതാക്കളുടെ സിൽബന്തികൾ മാത്രം ഒടുവിൽ സൈബർ വിങിൽ അംഗങ്ങളായി മാറിയ സ്ഥിതിയുണ്ടായി.

നേതാക്കളുടെ പത്രക്കുറിപ്പുകളും വാർത്താസമ്മേളനങ്ങളും അടക്കം സൈബർ ഇടത്തിൽ ഉപയോഗിക്കാൻ പലപ്പോഴും സാധിച്ചില്ല. പ്രിയങ്കയും രാഹുലും കേരളത്തിൽ വന്നപ്പോൾ അടക്കം സൈബർ പ്രചരണങ്ങൾ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ലെന്നുമാണ് ആക്ഷേപം. നവജ്യോത് സിങ് സിദ്ധു അടക്കമുള്ളവരുടെ പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഉപയോഗിച്ചില്ല. ഓൺലൈൻ മാധ്യമങ്ങളിലേക്ക് അടക്കം സൈബർ വിങിന്‌റെ വീഡിയോകളും ചിത്രങ്ങളും എത്തിക്കുന്നതിൽ അടക്കം ആന്റണിയുടെ മകൻപരാജയമായെന്നാണ് കോൺഗ്രസുകാർക്കു തന്നെ ആക്ഷേപം. അതേസമയം പ്രൊഫഷണൽ സംവിധാനങ്ങളൊന്നും ഇല്ലാത്ത കോൺഗ്രസുകാരുടെ കഠിന പ്രയത്ന്നം കൊണ്ടാണ് വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ മുന്നോട്ടു പോകാൻ കോൺഗ്രസിന് സൈബർ ലോകത്തിൽ സാധിച്ചത്.

എല്ലാ മണ്ഡലങ്ങളിലും കെപിസിസി ഡിജിറ്റൽ മീഡിയാ സെല്ലിന്റെ നിയന്ത്രണത്തിൽ ഒരു കോഡിനേറ്ററും സ്‌പെഷ്യൽ ടീമും പ്രവർത്തിക്കും എന്നതായിരുന്നു അനിലിന്റെ വാഗ്ദാനം. എന്നാൽ, സ്ഥാനാർത്ഥികൾക്ക് സഹായകമാകുന്ന വിധത്തിൽ സോഷ്യൽ മീഡിയാ ഇടപെടൽ നടന്നതുമില്ല. കാസർകോട് മണ്ഡലത്തിൽ അടക്കം ഉണ്ണിത്താന് വേണ്ടി ഫേസ്‌ബുക്ക് പേജ് പോലും തുറന്നത് വൈകിയായിരുന്നു. 2021 ൽ നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും വിമർശകരുടെ എല്ലാം വായടപ്പിക്കും വിധം സോഷ്യൽ മീഡിയാ ഇടപെടലിന്റെ ഫലം കോൺഗ്രസ് അനുഭവിച്ച് തുടങ്ങുമെന്നാണ് ്അനിൽ ആന്റണി അവകാശപ്പെടുന്നത്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വേണ്ട വിധത്തിൽ ശോഭിക്കാൻ കഴിയാത്തവർക്ക് എങ്ങനെ അതിന് സാധിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകരും ചോദിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP