Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അൽഫോൻസ് കണ്ണന്താനം മോശം സ്ഥാനാർത്ഥിയാണെന്ന് മമ്മൂക്ക പറഞ്ഞോ? 2009ൽ തന്നെ കുറിച്ചും മമ്മൂക്ക നല്ല അഭിപ്രായം പറഞ്ഞു; പോളിങ് ബൂത്തിൽ രാജീവും ഹൈബിയും മിടുക്കന്മാരെന്ന് പറഞ്ഞതിൽ ഒരു തെറ്റുമില്ല; കേന്ദ്ര മന്ത്രി നടത്തിയതു കൊച്ചു പിള്ളാരെ പോലത്തെ പരാമർശം; മഹാനടന്റെ പേരിൽ വിവാദമുണ്ടാക്കി കണ്ണന്താനം സ്വയം ചെറുതായെന്ന് സിന്ധു ജോയ്

അൽഫോൻസ് കണ്ണന്താനം മോശം സ്ഥാനാർത്ഥിയാണെന്ന് മമ്മൂക്ക പറഞ്ഞോ? 2009ൽ തന്നെ കുറിച്ചും മമ്മൂക്ക നല്ല അഭിപ്രായം പറഞ്ഞു; പോളിങ് ബൂത്തിൽ രാജീവും ഹൈബിയും മിടുക്കന്മാരെന്ന് പറഞ്ഞതിൽ ഒരു തെറ്റുമില്ല;  കേന്ദ്ര മന്ത്രി നടത്തിയതു കൊച്ചു പിള്ളാരെ പോലത്തെ പരാമർശം; മഹാനടന്റെ പേരിൽ വിവാദമുണ്ടാക്കി കണ്ണന്താനം സ്വയം ചെറുതായെന്ന് സിന്ധു ജോയ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് ദിവസം പി രാജീവും ഹൈബിയും നല്ല സ്ഥാനാർത്ഥികളെന്ന് പറഞ്ഞതിന് മമ്മൂട്ടിയെ വിമർശിക്കുന്ന അൽഫോൻസ് കണ്ണന്താനത്തിനെതിരെ സിന്ധു ജോയ് രംഗത്ത്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് 2009ലെ എറണാകുളം മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി രംഗത്ത് വന്നത്. കേന്ദ്രമന്ത്രി ഉയർത്തുന്ന വിമർശനവും പരാതിയും കൊച്ചുകുട്ടികളെ പോലെ ആണെന്നും അവർ പരിഹസിക്കുന്നു. മണ്ഡലത്തിൽ പ്രമുഖർ ആരെങ്കിലും വോട്ട് ചെയ്യുന്നുണ്ടെങ്കിൽ അത് അന്വേഷിച്ചു അവരെ കാണാൻ പോകും.

2009ൽ ഞാൻ മത്സരിച്ചപ്പോഴും ഇതാണ് ചെയ്തത്. പനമ്പള്ളി നഗറിൽ വോട്ട് ചെയ്തു കഴിഞ്ഞു 'സിന്ധു ജോയ് നല്ല സ്ഥാനാർത്ഥി' ആണെന്നൊക്കെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത്തവണ പി.രാജീവും ഹൈബി ഈഡനും ആ ബൂത്തിൽ പോയി. രണ്ടു പേരും മികച്ച സ്ഥാനാർത്ഥികളാണെന്നു മമ്മൂക്ക പറയുകയും ചെയ്തു. അതിൽ എന്താണ് ഇത്ര തെറ്റ്? അൽഫോൻസ് കണ്ണന്താനം മോശം സ്ഥാനാർത്ഥി ആണെന്ന് മമ്മൂക്ക പറഞ്ഞോ? എന്നും അവർ ചോദിക്കുന്നു.

ഫേസ്‌ബുക്കിൽ സിന്ധു ജോയ് കുറിച്ചതിന്റെ പൂർണരൂപം

എറണാകുളത്തു എൻ.ഡി.എ സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനം നടൻ മമൂട്ടിക്ക് എതിരെ ഉയർത്തിയിരിക്കുന്ന വിമർശനം ബാലിശവുംപ്രതിഷേധാർഹവുമാണ്. സാധാരണഗതിയിൽ പോളിങ് തുടങ്ങുമ്പോൾ തന്നെ സ്ഥാനാർത്ഥി വോട്ട് രേഖപ്പെടുത്തും. തുടർന്ന് മറ്റു പോളിങ് സ്റ്റേഷൻകളിലേക്കു പോകും. മണ്ഡലത്തിൽ പ്രമുഖർ ആരെങ്കിലും വോട്ട് ചെയ്യുന്നുണ്ടെങ്കിൽ അത് അന്വേഷിച്ചു അവരെ കാണാൻ പോകും. രണ്ടായിരത്തി ഒൻപതിൽ ഞാൻ മത്സരിച്ചപ്പോഴും ഇതാണ് ചെയ്തത്. പനമ്പള്ളി നഗറിൽ വോട്ട് ചെയ്തു കഴിഞ്ഞു 'സിന്ധു ജോയ് നല്ല സ്ഥാനാർത്ഥി' ആണെന്നൊക്കെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത്തവണ പി.രാജീവും ഹൈബി ഈഡനും ആ ബൂത്തിൽ പോയി. രണ്ടു പേരും മികച്ച സ്ഥാനാർത്ഥികളാണെന്നു മമ്മൂക്ക പറയുകയും ചെയ്തു. അതിൽ എന്താണ് ഇത്ര തെറ്റ്? അൽഫോൻസ് കണ്ണന്താനം മോശം സ്ഥാനാർത്ഥി ആണെന്ന് മമ്മൂക്ക പറഞ്ഞോ?തിരഞ്ഞെടുപ്പ് പിറ്റേന്ന് ഒരു വിവാദം ഉണ്ടാക്കണമായിരുന്നെങ്കിൽ അത് ഈ മഹാനടന്റെ പേരിൽ വേണമായിരുന്നോ? ഈ പ്രസ്താവനയിലൂടെ താങ്കൾ കൂടുതൽ ചെറുതാവുകയാണ്!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP