Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓഖി ദുരന്തം മറക്കാറായില്ല; ഫാനിയെ കരുതണം: കടൽക്ഷോഭ മുന്നറിയിപ്പിന് പിന്നാലെ കേരള തീരത്ത് ഫാനി ചുഴലിക്കാറ്റ് വീശാൻ സാധ്യത; രണ്ടര മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യത; തീരപ്രദേശത്തുള്ളവർ അതീവ ജാഗ്രത പുലർത്തണം; കടലിൽ പോയ മത്സ്യത്തൊഴിലാളികൾ തീരത്തേക്ക് മടങ്ങണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഓഖി ദുരന്തം മറക്കാറായില്ല; ഫാനിയെ കരുതണം: കടൽക്ഷോഭ മുന്നറിയിപ്പിന് പിന്നാലെ കേരള തീരത്ത് ഫാനി ചുഴലിക്കാറ്റ് വീശാൻ സാധ്യത; രണ്ടര മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യത; തീരപ്രദേശത്തുള്ളവർ അതീവ ജാഗ്രത പുലർത്തണം; കടലിൽ പോയ മത്സ്യത്തൊഴിലാളികൾ തീരത്തേക്ക് മടങ്ങണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കടൽ ക്ഷോഭവും ശക്തമായ മഴയ്ക്കുമൊപ്പം കേരള തീരത്ത് ഫാനി ചുഴലിക്കാറ്റ് വീശാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. രണ്ടര മീറ്ററോളം ഉയരത്തിൽ തിരമാലകൾ ഉയരാൻ ഇടയുണ്ട്. കേരളത്തിന്റെ തീരങ്ങളിൽ വസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ തീരത്തേക്ക് എത്തണമെന്നും കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 29, 30, മെയ്‌ ഒന്ന് തീയതികളിൽ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയും ഉണ്ടാകും.

ചുഴലിക്കാറ്റായി രൂപപ്പെടുകയാണെങ്കിൽ ഇതിനെ 'ഫാനി' എന്നാവും വിളിക്കുക. ബംഗ്ലാദേശാണ് ഈ പേരിട്ടത്. ഓഖി ചുഴലിക്കാറ്റിന് പേരിട്ടതും ബംഗ്ലാദേശാണ്. അതേസമയം ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപം കൊള്ളുന്ന ന്യൂനമർദം തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റായി എത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികൾ 26മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്‌നാട് തീരത്തും ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കടൽ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാൻ സാധ്യതയുള്ളതിനാൽ ആഴ കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ 26ന് അതിരാവിലെ 12 മണിക്ക് മുൻപ് ഏറ്റവും അടുത്തുള്ള തീരത്ത് എത്തി ചേരണമെന്ന് കാലാവസ്ഥ വകുപ്പ് നിർദ്ദേശിക്കുന്നു.

നേരത്തെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് ദക്ഷിണ ബംഗാൾ ഉൾക്കടിലിൽ തെക്ക് കിഴക്കൻ ശ്രീലങ്കയോട് ചേർന്നുള്ള സമുദ്ര ഭാഗത്ത് നാളെയോട് കൂടി ഒരു ന്യൂനമർദം (low pressure) രൂപപ്പെടാനും അടുത്ത 36 മണിക്കൂറിൽ അതൊരു തീവ്ര ന്യൂനമർദമായി (depression) പരിണമിക്കാനുമുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. ഒരു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ള ഈ ന്യൂനമർദം തമിഴ്‌നാട് തീരത്ത് നാശം വിതക്കാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. ഏപ്രിൽ 30 നോട് കൂടി തമിഴ്‌നാട് തീരത്ത് പതിക്കാൻ സാധ്യതയുള്ള സിസ്റ്റം കേരളത്തിലും കർണാടക തീരത്തും ശക്തമായ മഴ നൽകാനിടയുണ്ട്. ഏപ്രിൽ 30, മെയ് 1 തീയതികളിൽ കേരളത്തിൽ പലയിടത്തും ശക്തമായ മഴക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നു.

മേൽ സൂചിപ്പിച്ച സമുദ്ര ഭാഗങ്ങളിൽ കടൽ പ്രക്ഷുബ്ധമാകുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ ആ ഭാഗങ്ങളിൽ മത്സ്യ ബന്ധത്തിന് പോകാൻ പാടില്ലെന്ന് കർശന നിർദ്ദേശം പുറപ്പെടുവിക്കുന്നു. കടലിൽ മത്സ്യബന്ധനത്തിനായി പോയിട്ടുള്ള മത്സ്യത്തൊഴിലാളികളെ 27-04-2019ന് അതിരാവിലെ 12 മണിയോടെ തിരിച്ചു വിളിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികൾ 26.04.2019 മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്‌നാട് തീരത്തും ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുത്. കടൽ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാൻ സാധ്യതയുള്ളതിനാൽ ആഴ കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ 26 -04-2019ന് അതിരാവിലെ 12 മണിക്ക് മുൻപ് തന്നെ ഏറ്റവും അടുത്തുള്ള തീരത്ത് എത്തി ചേരണമെന്ന് നിർദ്ദേശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP