Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൈയക്ഷരകലയുടെ മായാജാലം കുടകളിലേയ്ക്കും; ആർട്ടിസ്റ്റ് ഭട്ടതിരി നയിക്കുന്ന അംബ്രല്ല കലിഗ്രഫി ശിൽപ്പശാലയിൽ പങ്കെടുക്കാം

കൈയക്ഷരകലയുടെ മായാജാലം കുടകളിലേയ്ക്കും; ആർട്ടിസ്റ്റ് ഭട്ടതിരി നയിക്കുന്ന അംബ്രല്ല കലിഗ്രഫി ശിൽപ്പശാലയിൽ പങ്കെടുക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കലിഗ്രഫി കലാകാരർക്കു പുതിയ മേഖലകൾ പരിചയപ്പെടുത്താൻ ആർട്ടിസ്റ്റ് ഭട്ടതിരിയുടെ നേതൃത്വത്തിൽ കലിഗ്രഫി ശിൽപ്പശാല നടത്തുന്നു. കളത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28നാണ് അംബ്രല്ല കലിഗ്രഫി ശിൽപ്പശാല നടത്തുന്നത്. കൈയക്ഷരകലയുടെ മായാജാലം കുടകളിലേയ്ക്കും പകരാൻ കലാകാരർക്ക് അവസരമൊരുക്കുന്ന ശിൽപ്പശാലയിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. പ്രസ് ക്ലബ്ബിനു സമീപം നാഷണൽ ക്ലബ്ബിലാണ് ശിൽപ്പശാല.

രാവിലെ ഒമ്പതുമുതൽ വൈകിട്ട് മൂന്നുവരെ നടക്കുന്ന ശിൽപ്പശാലയിൽ പങ്കെടുക്കുന്നവർക്ക് ടൂൾ കിറ്റും കുടയും സൗജന്യമായി നൽകും. 20 പേർക്കാണ് പ്രവേശനം. കലിഗ്രഫി മേഖലയിൽ പരിചയമുള്ളവർക്കു മുൻഗണന നൽകും. കളം സംഘടിപ്പിച്ച കലിഗ്രഫി വർക്ക്‌ഷോപ്പുകളിൽ മുമ്പു പങ്കെടുത്തവർക്ക് ഫീസിളവുണ്ടാകും. ശിൽപ്പശാലയിൽ ഉച്ചയ്ക്കുശേഷം കലാസ്വാദകർക്ക് സന്ദർശിക്കാൻ അവസരമുണ്ട്. ആർട്ടിസ്റ്റ് ഭട്ടതിരിയുടെ നേതൃത്വത്തിൽ ക്യാമ്പംഗങ്ങൾ രൂപകൽപ്പനചെയ്ത കുടകൾ വാങ്ങാനും കഴിയും. താൽപ്പര്യമുള്ളവർക്കായി തുടർപരിശീലനവുമൊരുക്കും. വിവരങ്ങൾക്ക്: 8593033111.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP