Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

അധികാരത്തിലെത്തിയ ശേഷം മോദി രാജ്യത്തുടനീളം പറന്നത് 240 വട്ടം; അനൗദ്യോഗിക യാത്രകൾക്ക് ബിജെപി അടച്ചത് 1.4 കോടി; ഓരോ യാത്രയ്ക്കും ഏതുതരത്തിലുള്ള വിമാനം പറത്തിയെന്നോ മണിക്കൂറുകളുടെ കണക്കോ ഇല്ല; വിവരാവകാശപ്രകാരം കിട്ടിയ രേഖകളിൽ വലിയ അവ്യക്തതയെന്ന് വാർത്ത പുറത്തുവിട്ട സ്‌ക്രോൾ ഡോട്ട് ഇൻ

അധികാരത്തിലെത്തിയ ശേഷം മോദി രാജ്യത്തുടനീളം പറന്നത് 240 വട്ടം; അനൗദ്യോഗിക യാത്രകൾക്ക് ബിജെപി അടച്ചത് 1.4 കോടി; ഓരോ യാത്രയ്ക്കും ഏതുതരത്തിലുള്ള വിമാനം പറത്തിയെന്നോ മണിക്കൂറുകളുടെ കണക്കോ ഇല്ല; വിവരാവകാശപ്രകാരം കിട്ടിയ രേഖകളിൽ വലിയ അവ്യക്തതയെന്ന് വാർത്ത പുറത്തുവിട്ട സ്‌ക്രോൾ ഡോട്ട് ഇൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം നടത്തിയ 240 അനൗദ്യോഗിക ആഭ്യന്തര യാത്രകൾക്കായി ബിജെപി വ്യോമസേനയ്ക്ക് നൽകിയത് 1.4 കോടി. വ്യോമസേനയിൽ നിന്ന് വിവരാവകാശപ്രകാരം സ്‌ക്രോൾ.ഇന്നിന് ലഭിച്ച വിവരമാണിത്. 2019 ജനുവരി വരെയുള്ള കാലയളവിലെ കണക്കാണിത്.

ഓരോ യാത്രയ്ക്കും ഉപയോഗിച്ച വിമാനം ഏതെന്ന് വ്യോമസേന വ്യക്തമാക്കിയിട്ടില്ല. ഓരോ യാത്രയിലും എത്ര മണിക്കൂറുകളാണ് പറന്നതെന്നോ, എത്ര തുകയാണ് ഈടാക്കിയതെന്നോ വിവരമില്ല. ഏതൊക്കെ റൂട്ടുകളിലാണ് പറന്നതെന്നും അതിന് ഈടാക്കിയ തുകയും മാത്രമാണ് പട്ടികയിൽ ഉള്ളത്. 2017 ഏപ്രിൽ 27ന് നടത്തിയ ചണ്ഡിഗഢ്-ഷിംല-അന്നഡലെ-ചണ്ഡിഗഢ് യാത്രക്ക് വെറും 845 രൂപയാണ് ഈടാക്കിയിരിക്കുന്നത്. സാധാരണയായി ചണ്ഡിഗഢ്-ഷിംല വിമാന ടിക്കറ്റിന് 2500-5000 രൂപയാണ് ഈടാക്കുന്നത്. അപ്പോൾ ഏത് മാനദണ്ഡം ഉപയോഗിച്ചാണ് വ്യോമസേന ഈ നിരക്ക് ഈടാക്കിയിരിക്കുന്നത് എന്ന് വ്യക്തമല്ല.

പ്രധാനമന്ത്രിക്ക് മാത്രമാണ് അനൗദ്യോഗിക യാത്രകൾക്ക് വിമാനം ഉപയോഗിക്കാനുള്ള അധികാരം. അതും അടിയന്തര ഘട്ടങ്ങളിൽ മാത്രമെന്നുമാണ് ചട്ടം. പ്രതിരോധ വകുപ്പിന്റെ 1999ലെ മെമോറാണ്ടം അനുസരിച്ച് ഇത്തരം യാത്രകൾക്ക് വിമാന യാത്രാ നിരക്കുകൾ പ്രകാരമാണ് പണം ഈടാക്കേണ്ടത്. ബോയിങ് ബിസിനസ് ജെറ്റ്(ബിബിജെ), വിവിഐപി ഹെലികോപ്ടർ (എം1-17) വിമാനങ്ങളാണ് മോദി അനൗദ്യോഗിക യാത്രക്ക് ഉപയോഗിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു. 2018ലെ പുതുക്കിയ നിരക്കനുസരിച്ച് ബിബിജെ വിമാനത്തിന് മണിക്കൂറിന് 14.7 ലക്ഷവും എം1-17 ഹെലികോപ്ടറിന് 4.3 ലക്ഷവുമാണ് നിരക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP