Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിട ചൊല്ലിയത് മലങ്കരയിലെ അവസാനത്തെ പാത്രിയാർക്കാ പ്രതിനിധി; മാർ തീമോത്തിയോസ് അപ്രം ആഹൂദി മെത്രാപ്പൊലീത്തയ്ക്ക് നിറ കണ്ണുകളോടെ യാത്ര പറഞ്ഞ് വിശ്വാസ സമൂഹം; വിസ റദ്ദാക്കപ്പെട്ടതിനാൽ ഇന്ത്യയിൽ നിന്നും മടങ്ങിയത് വർഷങ്ങൾക്ക് മുൻപ്; അന്ത്യോക്യയുമായുള്ള മലങ്കരയുടെ ബന്ധം ദൃഢപ്പെടുത്തിയ ആത്മീയ തേജസ് ഇനി ഓർമ്മ

വിട ചൊല്ലിയത് മലങ്കരയിലെ അവസാനത്തെ പാത്രിയാർക്കാ പ്രതിനിധി; മാർ തീമോത്തിയോസ് അപ്രം ആഹൂദി മെത്രാപ്പൊലീത്തയ്ക്ക് നിറ കണ്ണുകളോടെ യാത്ര പറഞ്ഞ് വിശ്വാസ സമൂഹം; വിസ റദ്ദാക്കപ്പെട്ടതിനാൽ ഇന്ത്യയിൽ നിന്നും മടങ്ങിയത് വർഷങ്ങൾക്ക് മുൻപ്; അന്ത്യോക്യയുമായുള്ള മലങ്കരയുടെ ബന്ധം ദൃഢപ്പെടുത്തിയ ആത്മീയ തേജസ് ഇനി ഓർമ്മ

മറുനാടൻ ഡെസ്‌ക്‌

പുത്തൻകുരിശ് : മലങ്കരയുടെ ചരിത്രത്തിൽ ആത്മീയതയുടെ സൂര്യതേജസായി നിന്നിരുന്ന സന്യാസവര്യൻ ഇനി ഓർമ്മ. മലങ്കരയിലെ അവസാന പാത്രിയാർക്കാ പ്രതിനിധിയായിരുന്ന മാർ തീമോത്തിയോസ് അപ്രം ആബൂദി മെത്രാപ്പൊലീത്ത(89) ലബനനിൽ കാലം ചെയ്തു. മലങ്കരയും അന്ത്യോക്യയും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിൽ മുഖ്യപങ്കുവഹിച്ചയാളായിരുന്നു അദ്ദേഹം. മലങ്കര സഭയിൽ ദീർഘനാൾ റമ്പാനായും മെത്രാപ്പൊലീത്തയായും അദ്ദേഹം സേവനമനുഷ്ടിച്ച് വരവേയാണ് വീസ റദ്ദാകുന്നത്.

ഇതിന് പിന്നാലെ അദ്ദേഹം ഇന്ത്യ വിട്ടിരുന്നു. കോട്ടയം തിരുന്നക്കര മൈതാനത്ത് വച്ച് 1973 മെയ് 18ന് മെത്രാപ്പൊലീത്തയ്ക്ക് യാത്രയയപ്പ് നൽകുകയുണ്ടായി. എന്നാൽ മലങ്കരയിൽ അദ്ദേഹം ഇതിന് ശേഷവും സന്ദർശനം നടത്തിയിരുന്നു. അന്ത്യോക്യ ബന്ധം ദൃഢപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. സിംഹാസനപ്പള്ളികളുടെ അധിപനായും ഓസ്‌ട്രേലിയയിൽ ബിഷപ്പായും സേവനമനുഷ്ഠിച്ചു.

ബന്യാമിൻ ജോസഫ് മാർ ഒസ്താത്തിയോസ്, കരിമ്പിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ്, കൊല്ലംപറമ്പിൽ അന്ത്രയോസ് റമ്പാൻ എന്നിവർ ഉൾപ്പെടെ 7 പേർക്കു ശെമ്മാശ പട്ടവും 2 പേർക്കു വൈദിക സ്ഥാനവും ഇദ്ദേഹം നൽകി. തുർക്കി സ്വദേശിയായ ഇദ്ദേഹത്തെ പരിശുദ്ധ ഇഗ്‌നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവായാണ് മെത്രാപ്പൊലീത്തയായി വാഴിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP