Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വയനാട്ടിൽ വീട്ടിനുള്ളിൽ ചാവേർ ബോംബ് സ്‌ഫോടനം: വീട്ടമ്മയടക്കം രണ്ടുപേർ മരിച്ചു; ശരീരത്തിൽ സ്‌ഫോടക വസ്തുക്കൾ കെട്ടിവച്ച് ചാവേർ സ്‌ഫോടനം നടത്തിയത് നായ്ക്കട്ടി സ്വദേശി; കൊലപ്പെട്ടത് ബെന്നിയും വീട്ടമ്മയായ അംലയും; സ്‌ഫോടനം നടന്നത് എളവൻ നാസറിന്റെ വീട്ടിൽ; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

വയനാട്ടിൽ വീട്ടിനുള്ളിൽ ചാവേർ ബോംബ് സ്‌ഫോടനം: വീട്ടമ്മയടക്കം രണ്ടുപേർ മരിച്ചു; ശരീരത്തിൽ സ്‌ഫോടക വസ്തുക്കൾ കെട്ടിവച്ച് ചാവേർ സ്‌ഫോടനം നടത്തിയത് നായ്ക്കട്ടി സ്വദേശി; കൊലപ്പെട്ടത് ബെന്നിയും വീട്ടമ്മയായ അംലയും; സ്‌ഫോടനം നടന്നത് എളവൻ നാസറിന്റെ വീട്ടിൽ; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: വയനാട് നായ്ക്കട്ടിയിൽ വീടിനുള്ളിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. നായ്ക്കട്ടി എളവൻ നാസറിന്റെ വീട്ടിലാണ് സ്ഫോടനമുണ്ടായത്.ഉച്ചയോടെയാണ് സംഭവം സ്ഫോടനം നടക്കുന്നത്. നായ്ക്കട്ടി സ്വദേശിയായ ബെന്നി സ്ഫോടകവസ്തുക്കൾ ശരീരത്തിൽ കെട്ടിവച്ച് സമീപപ്രദേശത്തെ ഒരു വീട്ടിലെത്തി പൊട്ടിതെറിക്കുകയായിരുന്നു. സംഭവത്തിൽ വീട്ടമ്മയായ അംല(36) ബെന്നിയുമാണ് കൊല്ലപ്പെട്ടത്.തോട്ടയോ പടക്കമോ ആണ് സ്‌ഫോടക വസ്തുവായി ഉപയോഗിച്ചിട്ടുള്ളതെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് -മൈസൂർ ദേശീയപാതയ്ക്ക് അരികിലായി വീട്ടിൽ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്ത് എത്തി.

ഭർത്താവ് നാസർ പള്ളിയിൽ പോയ സമയത്താണ് ബെന്നി സ്‌ഫോടക വസ്തുക്കളുമായി വീട്ടിലെത്തിയത്. അംല മാത്രമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്. കുട്ടികൾ മുട്ടിൽ അംലയുടെ വീട്ടിലായിരുന്നതുകൊണ്ട വലിയ ദുരന്തം ഒഴിവായി. അയൽവാസിയാണ് ബെന്നി. ഇയാൾ ഫർണിച്ചർ കട നടത്തുകയാണ് സ്ഫോടന ശബ്ദം കേട്ട് ചെന്ന് നോക്കിയ നാട്ടുകാരാണ് ചിതറിതെറിച്ച ശരീരാവശിഷ്ടങ്ങൾ ആദ്യം കാണുന്നത്. ഇരുവരും ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. ബെന്നിയും അംലയും സൗഹൃദത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾ നിലനിന്നിരുന്നു. വീട്ടിൽ കുട്ടികൾ ഇല്ലാതിരുന്ന സാഹചര്യത്തിൽ ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് പറയുന്നത്.

മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം ചിതറിപ്പോയിരുന്നതായും അയൽക്കാർ പറഞ്ഞു. ഉഗ്രശേഷിയുള്ള സ്‌ഫോടന വസ്തുവാണ് പൊട്ടിത്തറിച്ചതെന്ന് വയനാട് അഡീഷണൽ എസ്‌പി കെ.കെ.മൊയ്തീൻ കുട്ടി പറഞ്ഞു. സ്‌ഫോടകവസ്തു ഏതെന്ന് കൂടുതൽ പരിശോധനയിൽ മാത്രമേ വ്യക്തമാവുകയുള്ളു. രണ്ടുപേരുടെയും ശരീരഭാഗങ്ങൾ ചിതറിപ്പോയിട്ടുണ്ട്. സ്‌ഫോടക വസ്തു ഇവർക്ക് എവിടെ നിന്ന് കിട്ടി എന്നതും പൊലീസ് അന്വേഷിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP