Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇത്രയ്‌ക്കൊക്കെ പിഴ അടയ്ക്കാൻ ഉണ്ടെങ്കിൽ പിന്നെ ആരായാലും വ്യാജ വാർത്തകളും ഇക്കിളി വാർത്തകളും കൊടുത്ത് പിടിച്ചുനിക്കാൻ നോക്കും! ചാണകവെള്ളത്തീ കുളിക്ക്യേം ചെയ്യും! മറുനാടൻ എഡിറ്റർ യുകെയിലെ കോടതിയിൽ ശിക്ഷിച്ചപ്പോൾ ജാമ്യം എടുത്തു മുങ്ങിയതിന് ഇന്റർപോൾ തെരയുന്ന കുറ്റവാളിയെന്ന് ദീപാ നിശാന്ത്; പട്ടത്തെ ഓഫീസിൽ തിങ്കൾ മുതൽ ശനിവരെ രാവിലെ ഒൻപതിനും വൈകുന്നേരം ആറു മണിക്കും ഇടയിൽ എത്തിയാൽ ഇന്റർപോളിന് അറസ്റ്റു ചെയ്യാമെന്ന് ഷാജൻ സ്‌കറിയ

ഇത്രയ്‌ക്കൊക്കെ പിഴ അടയ്ക്കാൻ ഉണ്ടെങ്കിൽ പിന്നെ ആരായാലും വ്യാജ വാർത്തകളും ഇക്കിളി വാർത്തകളും കൊടുത്ത് പിടിച്ചുനിക്കാൻ നോക്കും! ചാണകവെള്ളത്തീ കുളിക്ക്യേം ചെയ്യും! മറുനാടൻ എഡിറ്റർ യുകെയിലെ കോടതിയിൽ ശിക്ഷിച്ചപ്പോൾ ജാമ്യം എടുത്തു മുങ്ങിയതിന് ഇന്റർപോൾ തെരയുന്ന കുറ്റവാളിയെന്ന് ദീപാ നിശാന്ത്; പട്ടത്തെ ഓഫീസിൽ തിങ്കൾ മുതൽ ശനിവരെ രാവിലെ ഒൻപതിനും വൈകുന്നേരം ആറു മണിക്കും ഇടയിൽ എത്തിയാൽ ഇന്റർപോളിന് അറസ്റ്റു ചെയ്യാമെന്ന് ഷാജൻ സ്‌കറിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മറുനാടൻ മലയാളിയുടെ ഫേസ്‌ബുക്ക് പേജ് പൂട്ടിക്കുമെന്ന് ശപഥം ചെയ്തിറങ്ങിയ സിപിഎം സൈബർ ഗുണ്ട പോരാളി ഷാജിക്ക് പിന്തുണയുമായി തൃശ്ശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപികയും ഇടതു ബുദ്ധിജീവിയുമായ ദീപാ നിശാന്ത്. ഇന്റർപോൾ തിരയുന്ന കുറ്റവാളിയാണ് മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയ എന്ന സിപിഎം സൈബർ ഗുണ്ടകളുടെ വ്യാജപ്രചരണം ഏറ്റുപിടിച്ചു കൊണ്ടാണ് ദീപാ നിശാന്ത് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. സിപിഎം സൈബർ ഗ്രൂപ്പായ ചേതന റാസൽ ഖൈമയുടെ പോസ്റ്റു ഷെയർ ചെയ്തു കൊണ്ടായിരുന്നു ദീപയുടെ പോസ്റ്റ്.

മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരന് കോടതി ചെലവ് നൽകാൻ നിർദ്ദേശിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയഷാജൻ സ്‌കറിയ ഒളിവിൽ പോയതിന് ഇന്റർപോൾ തിരയുന്നു എന്നുള്ള വ്യാജവാർത്ത ഷെയർ ചെയ്തു കൊണ്ടായിരുന്നു സിപിഎം ഭക്തയായ ദീപാ നിശാന്ത് രംഗത്തുവന്നത്. മറുനാടനെതിരെ സിപിഎം സൈബർ വിഭാഗം നടത്തുന്ന പ്രചരണത്തിന്റെ ചുവടു പിടിച്ചു കൊണ്ടായിരുന്നു ദീപയുടെയും ഫേസ്‌ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിൽ ദീപാ നിശാന്ത് കുറിച്ചത് ഇങ്ങനെയാണ്:

'ഇത്രയ്‌ക്കൊക്കെ പിഴ അടയ്ക്കാനുണ്ടെങ്കിപ്പിന്നെ ആരായാലും വ്യാജവാർത്തകളും ഇക്കിളിവാർത്തകളും കൊടുത്ത് പിടിച്ചുനിക്കാൻ നോക്കും!
ചാണകവെള്ളത്തീ കുളിക്ക്യേം ചെയ്യും! സ്വാഭാവികം ! Save Marunadan..feeling heartbroken..''

സിപിഎം സൈബർ കമ്മ്യൂണിലും മറ്റ് സിപിഎം ഗ്രൂപ്പുകളിലും മറുനാടൻ മലയാളി പൂട്ടിക്കുമെന്ന പ്രചരണം ശക്തമായി നടക്കുന്ന ഘട്ടത്തിലാണ് ഈ പ്രചരണം ഏറ്റുപിടിച്ച് ദീപാ നിശാന്ത് ഫേസ്‌ബുക്കിലൂടെ രംഗത്തുവന്നത്. പോരാളി ഷാജിയെന്ന് മുഖമില്ലാത്ത സിപിഎം സൈബർ ഗുണ്ടയുടെ വെല്ലുവിളിക്കെതിരെ മറുനാടൻ വായനക്കാരും രംഗത്തെത്തിയിരുന്നു. പോരാളി ഷാജിയുടെ പേജ് റിപ്പോർട്ടു ചെയ്തു കൊണ്ട് വായനക്കാർ രംഗത്തുവന്നതോടെയാണ് സിപിഎം സൈബർ വിഭാഗം ആക്രമണം ശക്തമാാക്കിയത്. അതിന്റെ ഭാഗം ചേരുകയായിരുന്നു ദീപാ നിശാന്ത്.

അതേസമയം ദീപാ നിശാന്തിന് മറുപടിയുമായി ഷാജൻ സ്‌കറിയയും രംഗത്തെത്തി. പട്ടത്തെ ഓഫീസിൽ തിങ്കൾ മുതൽ ശനിവരെ രാവിലെ ഒൻപതിനും വൈകുന്നേരം ആറു മണിക്കും ഇടയിൽ എത്തിയാൽ ഇന്റർപോളിന് അറസ്റ്റു ചെയ്യാമെന്നാണ് ഷാജൻ അറിയിച്ചത്. ഷാജൻ സ്‌കറിയയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

'ദീപ നിഷാന്തിനോടും പോരാളി ഷാജിയോടും സൈബർ ഗുണ്ടകളോടും മറ്റു അടിമകളോടും എനിക്ക് പറയാനുള്ളത് ഞാൻ തിരുവനന്തപുരത്തു പട്ടത്തുള്ള മറുനാടന്റെ ഓഫീസിൽ തിങ്കൾ മുതൽ ശനി വരെ മിക്ക ദിവസങ്ങളിലും രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആര് വരെ ഉണ്ടാവും എന്നാണു. ഇന്റർ പോളിന്റെ അറസ്‌റ് വാറന്റുമായി കേരള പൊലീസിലെ ആർക്കുവേണമെങ്കിലും ഇവിടെത്തിയാൽ അറസ്റ്റ് ചെയ്യാം. ഗൂഗിൾ മാപ്പിൽ നോക്കിയാൽ വിലാസവും ഫോൺ നമ്പറും കിട്ടും. പട്ടം കേന്ദ്രീയ വിദ്യാലയത്തിന് അടുത്ത് വന്നു നോക്കിയാൽ ഈ പോസ്റ്റിനൊപ്പം കൊടുത്തിരിക്കുന്ന വലിയ ബോർഡ് കാണാം. വിലാസം പറഞ്ഞു കൊടുക്കാൻ ദീപ ടീച്ചറെ വിളിച്ചെങ്കിലും ടീച്ചർ അത് കേൾക്കുന്നതിന് മുൻപ് കട്ട് ചെയ്തതുകൊണ്ടാണ് ഇങ്ങനെ പരസ്യമായി പോസ്റ്റിടുന്നത്''.

സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങി വാർത്ത കൊടുക്കാതിരുന്നതോടെയും തെരഞ്ഞെടുപ്പു കാലത്തെ ഇടതു സ്ഥാനാർത്ഥികളുടെ കാപട്യം തുറന്നു കാട്ടുകയും ചെയ്തോടെയാണ് മറുനാടൻ സിപിഎം സഖാക്കളുടെ കണ്ണിലെ കരാടായത്. ഇതോടെ പോരാളി ഷാജി അടക്കമുള്ളവർ മറുനാടനെ പൂട്ടിക്കുമെന്ന് പറഞ്ഞു കൊണ്ടു സോഷ്യൽ മീഡിയയിൽ പ്രചരണം ആരംഭിച്ചത്. ഈ പ്രചരണം സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുമ്പോൾ അതിനെതിരെ മറുനാടൻ വായനക്കാരും രംഗത്തെത്തി. കുറച്ചു ദിവസങ്ങളിലായി മറുനാടനെതിരെ പച്ചത്തെറി വിളിച്ചും അസഭ്യം വിളികളുമായാണ് സൈബർ സഖാക്കൾ രംഗത്തുള്ളത്. പോരാളി ഷാജിയുടെ പേജിൽ മറുനാടനെ തെറിവിളിച്ചു കൊണ്ടുള്ള പോസ്റ്റുകൾ പ്രചരിച്ചിരുന്നു.

മറുനാടനെതിരെ കൂട്ടത്തോതെ സൈബർ ആക്രമണം തുടങ്ങിയപ്പോഴാണ് മറുനാടൻ വായനക്കാരും പ്രതിരോധം തീർത്ത് രംഗത്തുവന്നത്. മറുനാടൻ മലയാളിയെ പൂട്ടിക്കുമെന്ന് പറഞ്ഞ് പ്രചരണം തുടങ്ങിയ പോരാളി ഷാജിയുടെ പേജ് പൂട്ടിക്കാൻ തയ്യാറാണെന്ന് പറഞ്ഞാണ് മറുനാടൻ വായനക്കാർ പ്രചരണം തുടങ്ങിയത്. ഇതിനായി മറുനാടനെ പൂട്ടിക്കാൻ ഷാജി തുടങ്ങിയ വിധത്തിൽ തന്നെ മറുപ്രചരണം തുടങ്ങി. മറുനാടൻ പൂട്ടിക്കാൻ ഷാജി നിർദ്ദേശിച്ചുള്ള അതേവഴി തിരഞ്ഞെടുക്കാനാണ് മറുനാടൻ വായനക്കാരും നിർദ്ദേശിച്ചത്. നേരത്തെ ഇക്‌ബാൽ കൊണ്ടോട്ടി എന്ന പേരുള്ള ഒരു സിപിഎം സൈബർ ഗുണ്ട മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയെ വഴിയിൽ തല്ലാൻ ആഹ്വാനം ചെയ്തു കൊണ്ട് രംഗത്തുവന്നിരുന്നു. ഇതിന് ശേഷമാണ് പോരാളി ഷാജി അടക്കമുള്ളവർ രംഗത്തെത്തിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP