Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌ഫോടകവസ്തുക്കൾ ശരീരത്തിൽ കെട്ടിവച്ച് ബെന്നി ചാവേറായത് അംലയുടെ ഭർത്താവ് ഉച്ചയ്ക്ക് പള്ളിയിൽ ജുമഅ നമസ്‌കാരത്തിന് പോയപ്പോൾ; ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് നാട്ടുകാർ; വീട്ടിൽ നിന്ന് ഉഗ്രസ്‌ഫോടനശബ്ദം കേട്ട് പള്ളിയിൽ നിന്ന് ഓടിക്കൂടിയവർ കണ്ടത് ഹൃദയഭേദകമായ കാഴ്ച; അംലയുടെയും നാസറിന്റെയും കുട്ടികൾ വീട്ടിലില്ലാതിരുന്നതോടെ വലിയ ദുരന്തം ഒഴിവായി; വയനാട് നായ്ക്കട്ടിയിൽ വീട്ടിനുള്ളിലെ സ്‌ഫോടനം ആത്മഹത്യ തന്നെ

സ്‌ഫോടകവസ്തുക്കൾ ശരീരത്തിൽ കെട്ടിവച്ച് ബെന്നി ചാവേറായത് അംലയുടെ ഭർത്താവ് ഉച്ചയ്ക്ക് പള്ളിയിൽ ജുമഅ നമസ്‌കാരത്തിന് പോയപ്പോൾ; ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് നാട്ടുകാർ; വീട്ടിൽ നിന്ന് ഉഗ്രസ്‌ഫോടനശബ്ദം കേട്ട് പള്ളിയിൽ നിന്ന് ഓടിക്കൂടിയവർ കണ്ടത് ഹൃദയഭേദകമായ കാഴ്ച; അംലയുടെയും നാസറിന്റെയും കുട്ടികൾ വീട്ടിലില്ലാതിരുന്നതോടെ വലിയ ദുരന്തം ഒഴിവായി; വയനാട് നായ്ക്കട്ടിയിൽ വീട്ടിനുള്ളിലെ സ്‌ഫോടനം ആത്മഹത്യ തന്നെ

ജംഷാദ് മലപ്പുറം

വയനാട്: നായ്ക്കട്ടിയിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ബെന്നി സ്‌ഫോടകവസ്തുക്കൾ ശരീരത്തിൽ കെട്ടിവച്ച് വീടിനുള്ളിലേക്ക് ഓടിക്കയറി ചാവേർ സ്‌ഫോടനം നടത്തിയതാണോ, ഇരുവരും ചേർന്ന് മരണം വരിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ, മരിച്ച ബെന്നിയും വീട്ടമ്മയായ അംലയും തമ്മിൽ സ്‌നേഹബന്ധത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഭർത്താവും മൂന്നു മക്കളുമുള്ള 36 വയസ്സുകാരിയായ അംലക്ക് 46വയസ്സുകാരനായ ബെന്നിയുമായി അടുപ്പമുണ്ടായിരുന്നതായി നാട്ടുകാർ തന്നെ പറയുന്നു. ഇവരുടെ വീടിന് അടുത്തായി ഒരു ഫർണിച്ചർ കട നടത്തിവരികയായിരുന്നു ബെന്നി. ഇതിനിടയിലാണ് ഇവർ സൗഹൃദത്തിലായതെന്നാണ് കരുതുന്നത്.

ഉഗ്രസ്ഫോടന ശേഷിയുള്ള സ്ഫോടക വസ്തു ഉപയോഗിച്ച് ഇരുവരും ആത്മഹത്യചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗനം. സ്ഫോടക വസ്തു തോട്ടയാണെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് മൈസൂർ ദേശീയപാതയ്ക്ക് അരികിലുള്ള അംലയുടെ വീട്ടിൽ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലം പരിശോധിച്ചു വരികയാണ്.

നായ്ക്കട്ടി എളവൻ നാസറിന്റെ ഭാര്യയാണ് അംല. ഇന്നു വെള്ളിയാഴ്‌ച്ചയായതിനാൽ ഭർത്താവ് ജുമഅ നമസ്‌ക്കരിക്കാൻ പോകുമെന്ന് തിരിച്ചറിഞ്ഞാണ് ഈ സമയത്ത് ബെന്നി വീട്ടിലെത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. വീട്ടിൽ ഉച്ചക്ക് ഒന്നരയോടെ വീട്ടിൽ നിന്നുള്ള ശബ്ദംകേട്ട് പള്ളിയിൽനിന്നും ജുമഅ നമസ്‌ക്കരിച്ചുവരുന്നവർ ഓടിക്കൂടുകയായിരുന്നു. ഭർത്താവ് നാസർ പള്ളിയിൽ പോയ സമയത്താണ് ബെന്നി സ്‌ഫോടക വസ്തുക്കളുമായി വീട്ടിലെത്തിയത്. അംല മാത്രമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്. കുട്ടികൾ മുട്ടിൽ അംലയുടെ വീട്ടിലായിരുന്നതുകൊണ്ട വലിയ ദുരന്തം ഒഴിവായി. അയൽവാസിയാണ് ബെന്നി. സ്ഫോടനത്തിൽ ഇരുവരുടേതും ശരീരം ചിന്നഭിന്നമായി. മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം ചിതറിപ്പോയിരുന്നതായും പൊലീസ് പറഞ്ഞു.

അംലയുടെ ഭർത്താവിനേയും, കുഞ്ഞുങ്ങളേയും പൊലീസ് ഇതുവരെ ചോദ്യംചെയ്തിട്ടില്ല, മരണത്തിന്റെ ഷോക്കിൽനിന്നും ഇവർ മുക്തമായിട്ടില്ല, ഇതിനാൽതന്നെ ഇവരെ കൂടി ചോദ്യംചെയ്താലെ സംഭവത്തിന്റെ നിജസ്ഥിതി കൂടുതൽ വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു.സ്ഫോടന ശബ്ദം കേട്ട് ചെന്ന് നോക്കിയ നാട്ടുകാരാണ് ചിതറിതെറിച്ച ശരീരാവശിഷ്ടങ്ങൾ ആദ്യം കാണുന്നത്. ബെന്നിയും അംലയും ഉറ്റസ്‌നേഹബന്ധത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾ നിലനിന്നിരുന്നു. വീട്ടിൽ കുട്ടികൾ ഇല്ലാതിരുന്ന സാഹചര്യത്തിൽ ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് പറയുന്നത്.

ഉഗ്രശേഷിയുള്ള സ്‌ഫോടന വസ്തുവാണ് പൊട്ടിത്തറിച്ചതെന്ന് വയനാട് അഡീഷണൽ എസ്‌പി കെ.കെ.മൊയ്തീൻ കുട്ടി പറഞ്ഞു. സ്‌ഫോടകവസ്തു ഏതെന്ന് കൂടുതൽ പരിശോധനയിൽ മാത്രമേ വ്യക്തമാവുകയുള്ളു. രണ്ടുപേരുടെയും ശരീരഭാഗങ്ങൾ ചിതറിപ്പോയിട്ടുണ്ട്. സ്‌ഫോടക വസ്തു ഇവർക്ക് എവിടെ നിന്ന് കിട്ടി എന്നതും പൊലീസ് അന്വേഷിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP