Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎൻഎസ് വിക്രമാദിത്യയിലുണ്ടായ തീപിടുത്തത്തിൽ നാവികസേനാ ഉദ്യോഗസ്ഥന് ദാരുണാന്ത്യം; ഇന്ത്യയുടെ ഏക വിമാനവാഹിനി കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതർ; ലഫ്. കമാൻഡർ കൊല്ലപ്പെട്ടത് പുക ശ്വസിച്ചതിനെ തുടർന്ന്; അന്വേഷണം ആരംഭിച്ചു

ഐഎൻഎസ് വിക്രമാദിത്യയിലുണ്ടായ തീപിടുത്തത്തിൽ നാവികസേനാ ഉദ്യോഗസ്ഥന് ദാരുണാന്ത്യം; ഇന്ത്യയുടെ ഏക വിമാനവാഹിനി കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതർ; ലഫ്. കമാൻഡർ കൊല്ലപ്പെട്ടത് പുക ശ്വസിച്ചതിനെ തുടർന്ന്; അന്വേഷണം ആരംഭിച്ചു

മറുനാടൻ ഡെസ്‌ക്‌

കാർവാർ: നാവിക സേനയുടെ ഐഎൻഎസ് വിക്രമാദിത്യ കപ്പലിലുണ്ടായ തീപിടുത്തത്തിൽ ലഫ്. കമാൻഡർക്ക് ദാരുണാന്ത്യം. കർണാടകയിലെ കാർവാറിൽ വച്ചാണ് സംഭവം. തുറമുഖത്തേക്ക് കപ്പൽ കയറ്റുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. രാജ്യത്തെ ഏക വിമാനവാഹിനി കപ്പലാണ് ഐഎൻഎസ് വിക്രമാദിത്യ. അപകടത്തിൽ ലഫ്. കമാൻഡർ ഡി. എസ്. ചൗഹാനാണ് കൊല്ലപ്പെട്ടതെന്ന് നാവിക സേന അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കപ്പലിൽ പുക നിറഞ്ഞതിനെ തുടർന്ന് ചൗഹാൻ ശ്വാസം മുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു.

സഹപ്രവർത്തകർ ചേർന്ന് ഉടൻ തന്നെ കാർവാറിലെ നാവിക സേനാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. തീപിടുത്തമുണ്ടായെങ്കിലും കപ്പലിന് കാര്യമായ തകരാർ ഉണ്ടായിട്ടില്ലെന്നാണ് സൂചന. അപകടമുണ്ടായതിന് പിന്നാലെ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 2004 ജനുവരിയിലാണ് റഷ്യയിൽനിന്ന് 2.3 ബില്യൺ യുഎസ് ഡോളറിന് ഇന്ത്യ വിമാനവാഹിനിക്കപ്പൽ വാങ്ങിയത്. അറ്റകുറ്റപ്പണികൾ വൈകിയതിനാൽ 2013ലാണു വിക്രമാദിത്യ ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നത്. 20 നില കെട്ടിടത്തിന്റെ ഉയരമുള്ള കപ്പലിന് 284 മീറ്ററാണ് നീളം. 40,000 ടൺ ഭാരവും കപ്പലിനുണ്ട്.

ചെർണോമോസ്‌കി ഷിപ് ബിൽഡിങ് എന്റർപ്രൈസിൽ പണി തീർത്ത ഹെവി എയർക്രാഫ്റ്റ് കാരിയിങ് ക്രൂസർ (എച്ച്എസിസി)  1987ലാണു സേനയുടെ ഭാഗമാകുന്നത്. ഏറെ ശക്തമായ ആയുധ സംവിധാനമായിരുന്നു ഇതിന്റെ പ്രത്യേകത. യുഎസ്എസ്ആർ വിഭജിച്ചപ്പോൾ കപ്പൽ റഷ്യയുടെ ഭാഗമായി. കപ്പലിന്റെ നിർമ്മാണത്തിൽ ഏറെ ഇടപെടലുകൾ നടത്തിയ അഡ്‌മിറൽ സേർജി ജോർജ്യോവിച്ച് ഗോർഖ്‌ഷോവിന്റെ പേര് 1990കളിലാണു കപ്പലിനു ലഭിച്ചത്.

കപ്പലിന്റെ ചെലവു താങ്ങാവുന്നതിലുമേറെയായി വന്നതോടെ 1996ൽ പ്രവർത്തനം അവസാനിപ്പിച്ചു. അങ്ങനെയാണു വിൽപനയ്ക്കു വച്ചത്. ഇന്ത്യ താൽപര്യം പ്രകടിപ്പിച്ചതും അങ്ങനെ. വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ 2004ൽ കപ്പൽ നാവികസേന സ്വന്തമാക്കി. 2004 ജനുവരി ഇരുപതിനാണ് ഇന്ത്യ വാങ്ങിയത്. പിന്നെ വർഷങ്ങൾ നീണ്ട നിർമ്മാണങ്ങൾ. വിമാനങ്ങൾ പറന്നുപൊങ്ങാനും ലാൻഡ് ചെയ്യാനുമുള്ള സ്‌കീജംപും നിർമ്മിച്ചു.

ചെറിയ റൺവേയും ലാൻഡ് ചെയ്യുമ്പോൾ പിടിച്ചു നിർത്താനുള്ള സംവിധാനവുമുള്ള സ്റ്റോബാർ (ഷോർട്ട് ടേക്ക്-ഓഫ് അറസ്റ്റഡ് റിക്കവറി) വിമാന വാഹിനിക്കപ്പലാണ് ഐഎൻഎസ് വിക്രമാദിത്യ. 4881.67 കോടി രൂപയ്ക്കു ഗോർഷ്‌കോവ് ആധുനീകരിച്ചു നൽകുമെന്നതായിരുന്നു കരാർ. സെവറോഡ്വിൻസ് കപ്പൽ ശാലയിലായിരുന്നു അലകുംപിടിയും മാറ്റൽ. 52 മാസംകൊണ്ടു പണികൾ പൂർത്തിയാക്കും എന്നായിരുന്നു ധാരണയെങ്കിലും സാധ്യമായില്ല. പണികൾ നീണ്ടു. കേബിൾ ശൃംഖല കപ്പലിനകത്തു പുതുതായി ഘടിപ്പിക്കുക എന്നതുതന്നെ തലവേദന പിടിച്ച പണിയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP