Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭൂരിപക്ഷ വോട്ടുകൾ മൂന്നായി വിഭജിക്കപ്പെട്ടും ന്യൂനപക്ഷ വോട്ടുകൾ ഇടതിന് മാറിയും എൽഡിഎഫ് വട്ടപൂജ്യം ആക്കുന്ന കോടിയേരി മാജിക് വിജയിച്ചാൽ ഇടതിന്റെ സമ്പൂർണ്ണ പരാജയം പ്രവർത്തിച്ചവർ എന്ത് നഷ്ടപരിഹാരമാണ് ചെയ്യേണ്ടത്? ശബരിമല വിഷയത്തിലും പിണറായിയുടെ ശൈലിയോടുള്ള നിലപാടിലും പിഴവ് പറ്റിയെന്ന് തിരിച്ചറിഞ്ഞാൽ വെറും മാപ്പ് മതിയോ? പ്രേക്ഷകരുടെ മനസ്സറിയാത്ത മാധ്യമ പ്രവർത്തനത്തിന് പ്രേക്ഷകർ തന്നെ ശിക്ഷ കൽപ്പിക്കട്ടെ

ഭൂരിപക്ഷ വോട്ടുകൾ മൂന്നായി വിഭജിക്കപ്പെട്ടും ന്യൂനപക്ഷ വോട്ടുകൾ ഇടതിന് മാറിയും എൽഡിഎഫ് വട്ടപൂജ്യം ആക്കുന്ന കോടിയേരി മാജിക് വിജയിച്ചാൽ ഇടതിന്റെ സമ്പൂർണ്ണ പരാജയം പ്രവർത്തിച്ചവർ എന്ത് നഷ്ടപരിഹാരമാണ് ചെയ്യേണ്ടത്? ശബരിമല വിഷയത്തിലും പിണറായിയുടെ ശൈലിയോടുള്ള നിലപാടിലും പിഴവ് പറ്റിയെന്ന് തിരിച്ചറിഞ്ഞാൽ വെറും മാപ്പ് മതിയോ? പ്രേക്ഷകരുടെ മനസ്സറിയാത്ത മാധ്യമ പ്രവർത്തനത്തിന് പ്രേക്ഷകർ തന്നെ ശിക്ഷ കൽപ്പിക്കട്ടെ

മറുനാടൻ ഡെസ്‌ക്‌

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് മാധ്യമങ്ങളോട് പറയാതെ പറഞ്ഞത് പതിനെട്ട് സീറ്റുകളിലും അവർ ജയിക്കുമെന്നാണ്. അതിന് തൊട്ടു മുൻപ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് കൂടിയ ശേഷം അവരുടെ വിലയിരുത്തൽ ഇങ്ങനെയാണ് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അങ്ങനെയൊരു ഔദ്യോഗിക പത്രക്കുറിപ്പ് നമ്മൾ ഇറക്കിയില്ലെങ്കിൽ കൂടി ഇങ്ങനെയൊരു റിപ്പോർട്ടിനെ കുറിച്ച് കോടിയേരി ബാലകൃഷ്ണനോട് ചോദിച്ചപ്പോൾ അദ്ദേഹം അത് ശരിവയ്ക്കുകയാണുണ്ടായത്. എങ്ങനെയാണ് ഈ 18 സീറ്റുകൾ നേടാൻ കഴിയുന്നത് എന്ന ചോദ്യം നേതാവിനോട് ചോദിച്ചപ്പോൾ ന്യുന പക്ഷ ദ്രുവീകരണം സംഭവിച്ചെന്നും ഭൂരിപക്ഷ വോട്ടുകൾ മൂന്നായി ചിതറിപ്പോയി എന്നുമാണ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്.

അതായത് ഭൂരിപക്ഷ വോട്ടുകൾ അതായത് ഹിന്ദു വോട്ടുകൾ സിപിഎമ്മിനും കോൺഗ്രസിനും ബിജെപിക്കുമായി ചിതറിപ്പോയി എന്നും എന്നാൽ ന്യൂനപക്ഷ വോട്ടുകൾ അതായത് ക്രിസ്ത്യാനിയുടേയും മുസ്ലീമിന്റെയും വോട്ടുകൾ സിപിഎമ്മിന് മാത്രമായി നേടിയെന്നും കോടിയേരി പറയുന്നു. കോടിയേരി ബാലകൃഷ്ണനെ പോലെ ഒരു നവോത്ഥാന പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി മതത്തിന്റെയും ജാതിയുടേയും അടിസ്ഥാനത്തിൽ വോട്ടുകളെ വിലയിരുത്തുകയും അഭിപ്രായം പറയുകയും ചെയ്തതിലെ നൈതികതയെ കുറിച്ചുള്ള ചർച്ച ഒഴിവാക്കാം. കാരണം എല്ലാവരും ജാതിയും മതവും ചർച്ച ചെയ്യുമ്പോൾ കോടിയേരി ബാലകൃഷ്ണന് മാത്രം അതിൽ ഒഴിവ് വേണം എന്ന് ആവശ്യപ്പെടുന്നതിൽ യുക്തിയില്ല.

അതേ സമയം പതിനെട്ട് സീറ്റുകൾ നേടാൻ കഴിയും എന്ന ആത്മവിശ്വാസത്തോടു കൂടി സിപിഎം സെക്രട്ടറിയേറ്റ് എങ്ങനെ വിലയിരുത്തി എന്ന് പറയേണ്ട ബാധ്യത ഈ പാർട്ടിക്കുണ്ട്. ഇതേക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അങ്ങനെയൊരു വിലയിരുത്തൽ ഞങ്ങൾ നടത്തിയിട്ടില്ല എന്ന് കോടിയേരി ബാലകൃഷ്ണൻ പറയാൻ തയാറായില്ല. പകരം ന്യൂനപക്ഷ ദ്രുവീകരണത്തിന്റെയും ഹൈന്ദവ ദ്രുവീകരണത്തിന്റെയും കണക്കുകൾ പറഞ്ഞുകൊണ്ട് ആ വാർത്ത ശരിയാണ് എന്ന് പറയാൻ ശ്രമിക്കുകയാണ് ചെയ്തത്. മലപ്പുറവും വയനാടും ഒഴികെയുള്ള പതിനെട്ട് സീറ്റുകൾ നേടുമെന്ന ആത്മവിശ്വാസമാണ് സിപിഎമ്മിന്റേത്. പതിനെട്ട് സീറ്റ് നേടുന്നത് എങ്ങനെയെന്ന കണക്ക് വരും ദിവസങ്ങളിൽ എങ്കിലും സിപിഎം ഒപ്പിക്കുമെന്ന് കരുതാം.

പക്ഷേ ഇതേ വായിൽ തന്നെ കോടിയേരി ബാലകൃഷ്ണൻ പറയുന്നു ഏതാണ്ട് 16 മണ്ഡലങ്ങളിൽ ബിജെപികാർ കോൺഗ്രസിന് വോട്ടുമാറി ചെയ്തു എന്ന്. അത് രണ്ടും കൂടി എങ്ങനെ ഒത്തു പോകുന്നു എന്ന് പറയാനുള്ള ബാധ്യതയെങ്കിലും കോടിയേരി ബാലകൃഷ്ണനുണ്ട്. ബിജെപികാരുടെ മുഴുവൻ വോട്ടുകളും കോൺഗ്രസിനും യുഡിഎഫിനും ലഭിച്ചിട്ടും പതിനെട്ട് സീറ്റുകളിൽ സിപിഎം വിജയിക്കും എന്ന് പറയുന്നതിന്റെ കണക്ക് ബോധ്യപ്പെടുത്തേണ്ട ബാധ്യത തീർത്തും പാർട്ടി സെക്രട്ടറിയുടേത് തന്നെയാണ്. അതവിടെ നിൽക്കട്ടെ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് പോലെ എൽഡിഎഫ് പതിനെട്ട് സീറ്റുകളും നേടുമോ? വയനാടും മലപ്പുറവും ഒഴികെയുള്ള പതിനെട്ട് സീറ്റകളും എൽഡിഎഫിന് സ്വന്തമാണോ? ഇത് ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണ്.

തെരഞ്ഞെടുപ്പിന് മുൻപും തെരഞ്ഞെടുപ്പിന് ശേഷവും ഞാൻ വിശ്വസിക്കുന്നത് സിപിഎമ്മിന് പരമാവധി നേടാൻ കഴിയുന്നത് എട്ട് സീറ്റുകൾ ആണെന്നാണ്. സിപിഎമ്മിന് ഉറപ്പായും ലഭിക്കാൻ ഇടയുള്ളത് മൂന്ന് സീറ്റുകൾ ആണ് എന്നും അത് ആറ് സീറ്റ് വരെ പോകാൻ വളരെയേറെ സാധ്യതയുണ്ടെന്നും പരമാവധി എട്ട് സീറ്റിൽ സിപിഎമ്മിന്റെ നേട്ടം ഒതുങ്ങുമെന്നും വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞാൻ. കേരളത്തിലെ ചാനലുകളും മാധ്യമ നിരീക്ഷകരും ഒക്കെ ഏതാണ്ട് ഇതിനോട് ഒത്തു വരുന്ന കണക്ക് തന്നെയാണ് പുറത്ത് വിടുന്നത്. ഫ്‌ളവേഴ്‌സ് ചാനലിന്റെ ന്യുസ് 24 ഒഴികേ ബാക്കി എല്ലാ ചാനലുകളും ഇടതു മുന്നണിയുടെ നേട്ടം ആറോ അതിൽ താഴെയോ ആവും എന്ന അഭിപ്രായക്കാരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP