Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രളയ ബാധിതർക്ക് മർകസ് നിർമ്മിച്ച 10 വീടുകളുടെ സമർപ്പണം ഇന്ന്

പ്രളയ ബാധിതർക്ക് മർകസ് നിർമ്മിച്ച 10 വീടുകളുടെ സമർപ്പണം ഇന്ന്

താമരശ്ശേരി: മഴയും പ്രളയവും മൂലം കിടപ്പാടം നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് വേണ്ടി മർകസ് നിർമ്മിച്ചു നൽകിയ മർകസ് ഡ്രീംഹോം സമർപ്പണം ഇന്ന്(ശനി) പൂനൂർ മർകസ് ഗാർഡനിൽ നടക്കും. വൈകീട്ട് 7 മണിക്ക് നടക്കുന്ന സമർപ്പണ ചടങ്ങ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.

'റീബിൽഡ് കേരള'യുടെ ഭാഗമായി ജീവകാരുണ്യ സംഘടനയായ ആർ.സി.എഫ്.ഐ യുമായി സഹകരിച്ച് ചേപ്പാല, നരിക്കുനി, മടവൂർമുക്ക്, പെരിമ്പലം, തിരുവമ്പാടി, ഈങ്ങാപുഴ, കരുളായി, കുറ്റിക്കടവ്, കരിഞ്ചോല, കൂമ്പാറ എന്നിവിടങ്ങളിലായാണ് പദ്ധതികൾ പൂർത്തീകരിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 26 ഭവന പദ്ധതികളാണ് മർകസിന് കീഴിൽ പൂർത്തിയായി വരുന്നത്. 6 ലക്ഷം രൂപ ചെലവിൽ രണ്ട് മുറകളും അനുബന്ധകര്യങ്ങളുമായി പൂർത്തിയാക്കുന്ന വീടുകൾ മികച്ച സൗകര്യങ്ങളോടെയും ഗുണമേന്മയിലുമായാണ് നിർമ്മിച്ചു നൽകുന്നത്.

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ വീടുകൾ പ്രളയകാലത്ത് നഷ്ടപ്പെട്ടവർക്ക് ഒരു കൈത്താങ്ങാകുക എന്ന തീരുമാനത്തിലാണ് ഇവ നിർമ്മിച്ചതെന്നും വിദ്യാഭ്യാസ പ്രവർത്തങ്ങളോടൊപ്പം ജീവകാരുണ്യ മേഖലയിൽ വലിയ ഇടപെടലുകൾ നടത്തുന്ന സ്ഥാപനമാണ് മർകസെന്നും മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.

ഭാവന സമർപ്പണ ചടങ്ങിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. സയ്യിദ് അബ്ദുൽ അബ്ദുൽ ഫത്താഹ് അവേലം അധ്യക്ഷത വഹിക്കും. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി ഡ്രീംഹോം പ്രജക്ട് വിശദീകരിച്ചു സംസാരിക്കും.പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP