Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇമ്മിഗ്രന്റ് സർവീസ് കാൽഗറിയുടെ പ്രസ്റ്റീജിസ് അവാർഡായ കനേഡിയൻ ഇന്നോവേഷൻ അവാർഡ് ഡോ ശ്രീകുമാർ മേനോന്

ഇമ്മിഗ്രന്റ് സർവീസ് കാൽഗറിയുടെ പ്രസ്റ്റീജിസ് അവാർഡായ കനേഡിയൻ ഇന്നോവേഷൻ അവാർഡ് ഡോ ശ്രീകുമാർ മേനോന്

ജോയിച്ചൻ പുതുക്കുളം

കാൽഗറി: ഇമ്മിഗ്രന്റ് സർവീസ് കാൽഗറിയുടെ പ്രസ്റ്റീജിസ് അവാർഡ് ആയ കനേഡിയൻ ഇമ്മിഗ്രന്റ് ഡിസ്റ്റിസിൻഷൻ ഇൻ എന്റർപ്രണർഷിപ് ആൻഡ് ഇന്നോവേഷൻ അവാർഡ് 2019 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും 2007ൽ കാനഡയിൽ എത്തിയ ഡോ ശ്രീകുമാർ മേനോൻ ഈ അവാർഡിൽ ഇടം പിടിച്ചു.

ഇരുപത്തിയാറു വർഷം ടെക്നോളജിയിലും മാനേജ്മെന്റിലും പ്രവർത്തി പരിചയമുള്ള ഡോ. മേനോൻ ഐ.ബി.എം കാഡയിലെ സീനിയർ മാനേജരായും ഇപ്പോൾ R3Snergy Inc ( https://rs3ynergy.com ) യുടെ മാനേജിങ് ഡയറക്ടറായും പ്രവർത്തിച്ചുപോരുന്നു. ഡോ. ശ്രീകുമാർ മേനോന്റെ തീസിസായ Critical Challenges in ERP (Enterprise Research & Planning) Implementation ന് അമേരിക്കയിലുള്ള കപെല്ല യൂണിവേഴ്സിറ്റിയിൽ നിന്നും 2016 ൽ ഡോക്ടറേറ്റ് ലഭിച്ചിരുന്നു.

കനേഡിയൻ ഓയിൽ ആൻഡ് ഗ്യാസ് ഇൻഡസ്ട്രിയിൽ നടത്തിയ ഈ പഠനം ഇത്തരത്തിലുള്ള ആദ്യത്തെ ഗവേഷണമാണ് (https://drmenon.ca/research ). കാൽഗറി ഇന്ത്യൻ കമ്മ്യൂണിറ്റിയിലും മലയാളി കമ്മ്യൂണിറ്റിയിലും സ്ഥിര സാന്നിധ്യമായ ഡോ .മേനോൻ കാനേഡിയൻ സന്നദ്ധ സംഘടന മെഡിക്കൽ മേഴ്സിയുടെ ബോർഡ് മെമ്പറും, മറ്റു നിരവധി രാഷ്ട്രീയ സാമൂഹീകസംഘടനകളിലും വോളന്റീയറായും സേവനം അനുഷ്ഠിച്ചുവരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP