Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൈലറ്റുമാരുടെ സമരത്തിൽ വലഞ്ഞത് ഒരുലക്ഷത്തിലധികം യാത്രക്കാർ; ആയിരത്തിലധികം പൈലറ്റുമാർ ജോലിയിൽ നിന്ന് വിട്ടുനിന്നതോടെ മിക്ക സർവ്വീസുകളും റദ്ദാക്കി; വീക്കെന്റ് യാത്രക്കാരടക്കം വിമാനത്താവളത്തിൽ കുടുങ്ങിയത് മണിക്കൂറുകൾ

പൈലറ്റുമാരുടെ സമരത്തിൽ വലഞ്ഞത് ഒരുലക്ഷത്തിലധികം യാത്രക്കാർ; ആയിരത്തിലധികം പൈലറ്റുമാർ ജോലിയിൽ നിന്ന് വിട്ടുനിന്നതോടെ മിക്ക സർവ്വീസുകളും റദ്ദാക്കി; വീക്കെന്റ് യാത്രക്കാരടക്കം വിമാനത്താവളത്തിൽ കുടുങ്ങിയത് മണിക്കൂറുകൾ

സ്‌കൻഡിനേവിയൻ വിമാനകമ്പനിയായ എസ്എഎസിലെ പൈലറ്റുമാരുടെ ഇന്നലെ നടത്തിയ സമരത്തിൽ വലഞ്ഞത് ഒരുലക്ഷത്തിലധികം യാത്രക്കാർ. സ്വീഡൻ, ഡെന്മാർക്ക്, നോർവ്വേ എന്നീ യൂറോപ്യൻ നഗരങ്ങളിലെ പൈലറ്റുമാർ സമരത്തിൽ പങ്കാളികളായാതോടെ നിരവധി സർവ്വീസുകളാണ് ഇന്നലെ റദ്ദാക്കിയത്.

600 ലധികം വിമാനങ്ങൾ ആണ് സർവ്വീസ് റദ്ദാക്കിയത്. ഡോമസ്റ്റിക്, യൂറോപ്യൻ, ലോങ് ഹോൾ സർവ്വീസുകളും പൈലറ്റുമാരുടെ സമരത്തെത്തുടർന്ന് റദ്ദാക്കി.വേതന സേവന വ്യവസ്ഥകൾ പരിഷകരിക്കാൻ ആവശ്യപ്പെട്ട് കൊണ്ട് പൈലറ്റുമാർ സമരം നടത്തിയത്. ഏറെ നാളായി യൂണിയനും മാനേജ്‌മെന്റും തമ്മിൽ നിലനില്ക്കുന്ന തർക്കങ്ങൾ പരിഹരിക്കാനാവാത്തതാാണ് സമരത്തിന് കാരണം.

പൈലറ്റുമാർക്ക് 15 ശതമാനം വേതന വർദ്ധനവ് വേണമെന്ന പ്രധാന ആവശ്യം. അതായത് മാസത്തിൽ 10,000 ഡോളർ വേതനം വേണമെന്നും യൂണിയൻ ആവശ്യപ്പെടുന്നു.സമരം പ്രഖ്യാപിച്ചതിനാൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര മുടങ്ങുന്നവർക്ക് പകരം സംവിധാനം ഏർപ്പെടുത്തുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP