Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ പറഞ്ഞത് അതല്ല... ഇന്റർപോൾ തിരയുന്നുവെന്ന് പറഞ്ഞു; അവരെ അറിയിക്കാൻ അഡ്രസ് തരാൻ വിളിച്ചതാ... അല്ലാതെ ഒന്നുമില്ല.... അയ്യോ പാവം ടീച്ചർ വച്ചിട്ടു പോയി; ദീപാ നിശാന്തിനെ മറുനാടൻ എഡിറ്റർ ഭീഷണിപ്പെടുത്തിയ വോയ്സിലുള്ളത് ടീച്ചർ വിളി മാത്രം; തെളിയുന്നത് മഞ്ഞപത്രമെന്ന് മറുനാടനെതിരെ വ്യാജ പ്രചരണം നടത്തുന്നവരുടെ 'ദീപയടി' മുഖം; സത്യം തിരിച്ചറിഞ്ഞ് പോരാളി ഷാജിക്കായി ചാവേറുകളാകുന്നവരെ പൊളിച്ചടുക്കി സോഷ്യൽ മീഡിയയും; ഇന്റർപോൾ വാദം സൈബർ സഖാക്കളെ തിരിഞ്ഞു കുത്തുമ്പോൾ

ഞാൻ പറഞ്ഞത് അതല്ല... ഇന്റർപോൾ തിരയുന്നുവെന്ന് പറഞ്ഞു; അവരെ അറിയിക്കാൻ അഡ്രസ് തരാൻ വിളിച്ചതാ... അല്ലാതെ ഒന്നുമില്ല.... അയ്യോ പാവം ടീച്ചർ വച്ചിട്ടു പോയി; ദീപാ നിശാന്തിനെ മറുനാടൻ എഡിറ്റർ ഭീഷണിപ്പെടുത്തിയ വോയ്സിലുള്ളത് ടീച്ചർ വിളി മാത്രം; തെളിയുന്നത് മഞ്ഞപത്രമെന്ന് മറുനാടനെതിരെ വ്യാജ പ്രചരണം നടത്തുന്നവരുടെ 'ദീപയടി' മുഖം; സത്യം തിരിച്ചറിഞ്ഞ് പോരാളി ഷാജിക്കായി ചാവേറുകളാകുന്നവരെ പൊളിച്ചടുക്കി സോഷ്യൽ മീഡിയയും; ഇന്റർപോൾ വാദം സൈബർ സഖാക്കളെ തിരിഞ്ഞു കുത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്‌കറിയക്ക് യുകെയിൽ പിഴശിക്ഷ. ജാമ്യത്തിലിറങ്ങി മുങ്ങിയ ഷാജൻ സ്‌കറിയയുടെ പുറകെ ഇന്റർപോൾ എന്ന വ്യാജ വാർത്ത പ്രചരിച്ചത് സൈബർ സഖാക്കളായിരുന്നു. തൃശൂർ കേരള വർമ്മാകോളേജിലെ ദീപ ടീച്ചർ ഈ വ്യാജ പ്രചരണത്തെ വൈറലാക്കാനും ശ്രമിച്ചു. ഇതിന് പിന്നാലെ മറ്റൊരു പോസ്റ്റും ദീപ ടീച്ചർ ഇട്ടു. അതായത് ഇന്റർപോൾ പോസ്റ്റിട്ടതിന്റെ പേരിൽ ഇതിന്റെ എഡിറ്റർ വിളിച്ച് ഭീഷണിപ്പെടുത്തീട്ടുണ്ടെന്നും ഞാൻ കിടുകിടാ വിറച്ച് മൂന്നര മിനിറ്റ് സമയം ഇരുന്നുവെന്നും പിന്നെ ഒരു വിധം എണീറ്റ് പോസ്റ്റ് ഒന്നൂടി ഷെയർ ചെയ്യാണ് !????????????എന്നുമായിരുന്നു ആ പോസ്റ്റ്. എന്നെ ദൈവം കാക്കും! എന്നും കുറിച്ചു. ഇതോടെ സൈബർ സഖാക്കൾ പോസ്റ്റ് ഏറ്റെടുത്ത് ചർച്ചയും തുടങ്ങി. ഷാജൻ സ്‌കറിയെ ഫോണിൽ സ്ത്രീയോട് അപമരാധയായി പെരുമാറിയെന്ന തരത്തിലായിരുന്നു അത്. ഈ സാഹചര്യത്തിലാണ് ദീപ ടീച്ചറുമായി എന്താണ് സംസാരിച്ചതെന്നത് മറുനാടൻ പുറത്തു വിടുന്നത്.

നേരത്തെ കലേഷിന്റെ കവിതാ മോഷണത്തിൽ ദീപാ നിശാന്ത് എന്ന ദീപ ടീച്ചർ പ്രതിക്കൂട്ടിൽ നിന്നിരുന്നു. കലേഷിന്റെ കവിതാ വിവാദമുണ്ടായപ്പോൾ മോഷണം നിഷേധിക്കുന്ന തരത്തിലാണ് പ്രതികരണവുമായി എത്തിയത്. പിന്നിൽ കലേഷിന്റെ ഭാഗത്താണ് സത്യമെന്ന് തെളിയുകയും ചെയ്തു. മറ്റൊരാൾ കൊടുത്ത കവിത തന്റെ പേരിൽ പ്രസിദ്ധീകരിച്ചുവെന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെ കവിതാ മോഷണമെന്ന ആരോപണം സോഷ്യൽ മീഡിയ ദീപാ നിശാന്തിനെതിരെ ഉന്നയിക്കുകയും ചെയ്തു. കവിതാ മോഷണത്തിലെ ധാർമികത പല വശത്തും ചർച്ചയായി. ഇതോടെ സോഷ്യൽ മീഡിയയിലെ പലരുടേയും എഴുത്ത് കോപ്പിയടിയാണോ എന്ന സംശയവും ഉണ്ടായി. കൊച്ചി മെട്രോയിലെ യാത്രയിൽ കുമ്മനടിയെന്ന വാക്കെത്തിയത് പോലെ ദീപയടിയും ചർച്ചയായി. ഇതിന് ശേഷം ആലത്തൂരിലെ സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരെയും പോസ്റ്റിട്ട് വിവാദത്തിലായി.

രാഷ്ട്രീയമില്ലാത്ത വ്യക്തിയെന്ന തലത്തിൽ പൊതു അഭിപ്രായം നടത്തുന്ന നീക്കത്തെ അനിൽ അക്കര എംഎൽഎ പൊളിക്കുകയും ചെയ്തു. ഈ വിഷയത്തിൽ എല്ലാം സത്യത്തിനൊപ്പമാണ് മറുനാടൻ നിന്നത്. ഏതായാലും ഷാജൻ സ്‌കറിയ അപമര്യാധയായി പെരുമാറിയെന്ന ദീപ ടീച്ചറുടെ വാദവും പച്ചക്കള്ളമാണ്. ഇന്റർപോൾ തിരയുന്ന കുറ്റവാളിയെന്ന് പോസ്റ്റിട്ട പശ്ചാത്തലത്തിൽ തന്റെ ഫോൺ നമ്പർ പറയാനാണ് ഷാജൻ സ്‌കറിയെ ടീച്ചറെ വിളിച്ചത്. ഒരിക്കൽ പോലും മോശമായി പെരുമാറിയുമില്ല. ഭീഷണിപ്പെടുത്തിയതുമില്ല. എന്നാൽ മറുനാടൻ മലയാളി മഞ്ഞയാണെന്നും തനിക്ക് ഇഷ്ടമുള്ളത് ഫെയ്‌സ് ബുക്കിൽ കുറിക്കുമെന്നും പ്രകോപനമുണ്ടാക്കി സംസാരിക്കുന്നതും ടീച്ചറാണ്. ഇന്റർപോളിന് കൈമാറാൻ തന്റെ അഡ്രസും ഫോൺ നമ്പറും നൽകാൻ മാത്രമാണ് വിളിക്കുന്നതെന്നും പോസ്റ്റിനെ കുറിച്ചല്ല പറയുന്നതെന്നും ഷാജൻ വിശദീകരിക്കുന്നുമുണ്ട്.

അമ്പത്തിനാല് സെക്കന്റ് മാത്രം നീളുന്ന ഫോൺ സംഭാഷണം ഇങ്ങനെ

ഷാജൻ സക്‌റിയ:ടീച്ചറല്ലേ...
ദീപ ടീച്ചർ:ആരാ...
ഷാജൻ സക്‌റിയ:ഞാൻ ഷാജനാ.. ഷാജൻ സ്‌കറിയ
ദീപ ടീച്ചർ:ആ..
ഷാജൻ സക്‌റിയ:ഞാൻ അഡ്രസ് പറഞ്ഞുതരാൻ വിളിച്ചതാ...
ദീപ ടീച്ചർ:എന്തിനാ....
ഷാജൻ സക്‌റിയ:അല്ല ടീച്ചറേ.. എന്നെ ഇന്റർപോൾ തിരയുന്നു എന്ന് പറഞ്ഞില്ലേ.. അഡ്രസ് തരാം.. ഇന്റർപോളിനോട് വിളിച്ചു പറഞ്ഞാൽ മതി.. വാട്‌സാപ്പിൽ ഇട്ടാൽ മതിയോ... എന്നെ ഇന്റർപോൾ തെരയുന്നതായി ഫെയ്‌സ് ബുക്കിൽ ഇട്ടിരിക്കുന്നത് കണ്ടു. എന്റെ ഫോൺ നമ്പർ താരാം
ദീപ ടീച്ചർ: ഞാൻ ഫെയ്‌സ് ബുക്കിൽ ഇഷ്ടമുള്ള ഇടും. താൻ തന്റെ മഞ്ഞ പത്രം കൊണ്ട് ഇഷ്ടമുള്ളത് ചെയ്യും... ഞാൻ സൗന്ദര്യം വിൽപ്പന ചരക്കാണെന്ന തരത്തിൽ പോസ്റ്റ് ഇട്ടില്ല....
ഷാജൻ സക്‌റിയ: ഞാൻ പറഞ്ഞത് അതല്ല... ഇന്റർപോൾ തിരയുന്നുവെന്ന് പറഞ്ഞു. അതിന് അഡ്രസ് വേണമെങ്കിൽ തരാമെന്ന് പറഞ്ഞ് വിളിച്ചതാ.. അല്ലാതെ ഒന്നുമില്ല....
അയ്യോ പാവം ടീച്ചർ വച്ചിട്ടു പോയി

മുകളിൽ പറഞ്ഞ ഫോൺസംഭാഷണം വിശദമായി ശ്രദ്ധിച്ചാൽ തന്നെ കള്ളവ് പറയുന്ന പോസ്റ്റാണ് ഫോൺ വിളിയിൽ ഇട്ടതെന്ന് വ്യക്തമാണ്. ഒരു ഭീഷണിയും പെടുത്തിയിട്ടില്ല. അസാധാരണമായി ഒരു വാക്കും പറഞ്ഞു മില്ല. തീർത്തും ബഹുമാനത്തോടെയായിരുന്നു പ്രതികരണം. എന്നാൽ ഒരു കോളേജ് അദ്ധ്യാപികയെ വിളിക്കുമ്പോൾ ഉണ്ടാകേണ്ട മാന്യമായ പ്രതികരണം ടീച്ചറുടെ ഭാഗത്ത് നിന്ന് ഉണ്ടായതുമില്ല. പറയുന്നത് കേൾക്കാനോ അഡ്രസ് എഴുതിയെടുത്ത് ഇന്റർപോളിന് നൽകാനോ തയ്യാറാകുന്നുമില്ല. താൻ തെറ്റ് ചെയ്‌തെങ്കിൽ ഇന്റർപോളിനെ കൊണ്ട് പിടിപ്പിക്കണമെന്ന അഭ്യർത്ഥന സമൂഹ മാധ്യമങ്ങളിലും ഷാജൻ സ്‌കറിയ ചർച്ചയാക്കിയിരുന്നു. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് മറുനാടനെതിരെ ദീപാ നിശാന്ത് പ്രചരിപ്പിക്കുന്നതെന്ന് ഫോൺ സംഭാഷണത്തെ ഭീഷണിയായി വിലയിരുത്തുന്നതിൽ നിന്ന് വ്യക്തമാണ്.

ഇതുമായി ബന്ധപ്പെട്ട് ദീപാ നിശാന്ത് ഇട്ട പോസ്റ്റിൽ അനീഷ് ഷംസുദീൻ എന്ന വ്യക്തിയിട്ട കമന്റിന് ദീപ കൊടുത്ത മറുപടി ശ്രദ്ധേയമാണ്. ദീപയെക്കുറിച്ചുള്ള ഇക്കിളി വാർത്തകൾ ... അടിപൊളി ആണല്ലൊ ചീഫ് എഡിറ്റർ . ഇതൊന്നും സ്ത്രീ വിരുദ്ധ ആണെന്ന് പുള്ളിക്ക് അറിയില്ലെ ? എന്നായിരുന്നു അനീഷിന്റെ ചോദ്യം. അതിന് ദീപ നൽകിയ മറുപടി ഇങ്ങനെ- 'ഇക്കിളി'യിൽ പിടിച്ചു നിൽക്കുന്ന ഒരു പാവം മഞ്ഞപ്പത്രത്തിന്റെ വയറ്റുപ്പിഴപ്പാണ്. 'സൗന്ദര്യം വിൽപ്പനച്ചരക്കാക്കായ ' തുടങ്ങിയ വാചകങ്ങളിലൂടെ വായനക്കാരിൽ ഇക്കിളിയുത്പാദിപ്പിച്ച് മുന്നോട്ടു പോകുന്ന ഒരു സാധു മനുഷ്യനാണ്. വിഷമിപ്പിക്കരുത്. ഇങ്ങനെ ന്യായം വിളമ്പുന്നവരാണ് ഫോൺ വിളിച്ച് അഡ്രസ് പറയുന്നതിന് ഭീഷണിയായി വ്യാഖ്യാനിച്ച് സോഷ്യൽ മീഡിയയുടെ സഹതാപം നേടാൻ ശ്രമിക്കുന്നത്. കലേഷുമായി ബന്ധപ്പെട്ട കവിതാ വിവാദത്തിലും ഇതെല്ലാം സംഭവിച്ചിരുന്നു.

ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളിയുടെ എഡിറ്ററും ഉടമയുമായ ഷാജൻ സ്‌കറിയക്ക് യുകെയിൽ പിഴശിക്ഷ. ജാമ്യത്തിലിറങ്ങി മുങ്ങിയ ഷാജൻ സ്‌കറിയയുടെ പുറകെ ഇന്റർപോൾ.-എന്ന വ്യാജ കമന്റിട്ടത് ചേതനാ റാസൽകൈമ എന്ന ഗ്രൂപ്പാണ്. സിപിഎം സൈബർ സഖാക്കൾ ഇന്ത്യയ്ക്ക് പുറത്തിരുന്ന് നടത്തുന്ന വ്യാജ പ്രചരണത്തിന് വിശ്വാസ്യത നൽകാനായിരുന്നു ദീപ ടീച്ചർ ശ്രമിച്ച് പരാജയപ്പെട്ടത്. ഈ പോസ്റ്റ ്‌ഷെയർ ചെയ്താണ് ഇത്രയ്‌ക്കൊക്കെ പിഴ അടയ്ക്കാനുണ്ടെങ്കിപ്പിന്നെ ആരായാലും വ്യാജവാർത്തകളും ഇക്കിളിവാർത്തകളും കൊടുത്ത് പിടിച്ചുനിക്കാൻ നോക്കും! ചാണകവെള്ളത്തീ കുളിക്ക്യേം ചെയ്യും! സ്വാഭാവികം !-എന്ന സോഷ്യൽ മീഡിയ ഏറെ ചർച്ചയാക്കിയ വ്യാജ ആരോപണത്തിന് ദീപ ടീച്ചർ പിന്തുണ നൽകിയത്.

ടീച്ചറെന്ന നിലയിൽ കവിതാ മോഷണം നടത്തിയതിലെ ധാർമികത ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ കള്ളം പറയുകയും ചെയ്യുമെന്നാണ് ഭീഷണി പോസ്റ്റിട്ടതിൽ നിന്ന് സോഷ്യൽ മീഡിയ വായിച്ചെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP