Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡോ.ഷീല ഫിലിപ്പോസിനും ഡോ. പി.എം. അബ്ദുൽ സലാമിനും മജസ്റ്റിക്‌സ്‌ഗ്രാന്റ് അച്ചീവേഴ്സ് പുരസ്‌കാരം സമ്മാനിച്ചു

ഡോ.ഷീല ഫിലിപ്പോസിനും ഡോ. പി.എം. അബ്ദുൽ സലാമിനും മജസ്റ്റിക്‌സ്‌ഗ്രാന്റ് അച്ചീവേഴ്സ് പുരസ്‌കാരം സമ്മാനിച്ചു

ദോഹ : വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക, വ്യാവസായിക മേഖലകളിൽ വേറിട്ട പ്രവർത്തനം കാഴ്‌ച്ച വെക്കുന്നവർക്കായി അമേരിക്കയിലെ ഇന്റർനാഷണൽ പീസ് കൗൺസിൽ ഏർപ്പെടുത്തിയ ഗ്രാന്റ് അച്ചീവേഴ്സ് പുരസ്‌കാരം ഖത്തറിലെ പ്രമുഖ സംരംഭകരായ ഡോ. ഷീല ഫിലിപ്പോസും ഡോ. പി.എം. അബ്ദുൽ സലാമിനും സമ്മാനിച്ചു.

വാഷിങ്ങ്ടണിലെ മാരിയറ്റ് മാർക്യൂസ് ഹോട്ടലിലെ കാത്തലിക് യുണിവേഴ്സിറ്റി ഹാളിൽ നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖർ സംബന്ധിച്ച ചടങ്ങിൽ അമേരിക്കയിലെ പ്രമുഖ അറ്റോർണി തോമസ് ആക്സലി ഇരുവർക്കും അവാർഡ് സമ്മാനിച്ചു. പീസ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ശെൽവിൻ കുമാർ, പ്രസിഡന്റ് ഡോ. അമാനുല്ല വടക്കാങ്ങര, വൈസ് പ്രസിഡന്റ് ഡോ. ശാന്തി ഒമഗണ്ടം, ഡയറക്ടർ ക്രസീല ജൈസൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

സൗന്ദര്യ സംരക്ഷണ രംഗത്തും വനിതാ സംരംഭകത്വ മേഖലയിലും ശ്രദ്ധേയയായ ഡോ. ഷീല ഫിലിപ്പോസിന്റ മുന്നേറ്റം മാതൃകപരവും പുതിയ തലമുറക്ക് പ്രചോദനം നൽകുന്നതുമാണ്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച അവർ നല്ല കുടുംബിനിയായിക്കൊണ്ട് തന്നെ സംരംഭകയായും വിജയിക്കാമെന്നാണ് തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നത്. ഖത്തറിലെ മലയാളി സംരംഭകരുടെ വിജയഗാഥ സമാഹരിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച വിജയമുദ്രയിലെ ഏക വനിതാ സാന്നിധ്യമായിരുന്നു ഡോ. ഷീല ഫിലി്പ്പോസ്.

കിച്ചൺ എക്യൂപ്മെന്റ്സ്, ഫിറ്റ്നെസ് തുടങ്ങിയ ബഹുമുഖ സംരംഭക മേഖലയിൽ ശ്രദ്ധേയനാണ് ഡോ. പി.എസ് അബ്ദുൽ സലാം. ഖത്തറിലെ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ കിച്ചണുമായി ബന്ധപ്പെട്ട അത്യാധുനിക സൗകര്യങ്ങളൊരുക്കുന്ന സ്റ്റാർ കിച്ചൺ എക്യുപ്മെന്റ്സ്, ക്ലാരിറ്റി ട്രേഡിങ്, അത്യാധുനിക ഫിറ്റ്നെസ് ഉപകരണങ്ങൾ സജ്ജമാക്കിയ സ്റ്റാർ എൻ സ്‌റ്റൈൽ ഫിറ്റ്നെസ് എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറാണ് ഡോ. പി.എം. അബ്ദുൽ സലാം. ഖത്തറിന് പുറമേ ഇന്ത്യയിലും നിരവധി സംരംങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച വിജയമുദ്രയിലെ പ്രമുഖ സംരംഭകരിൽ ഉൾപ്പെട്ട ഡോ. പി.എം അബ്ദുൽ സലാം ഒരു സംരംഭകൻ എന്ന നിലക്കും സാമൂഹിക പ്രവർത്തകൻ എന്ന നിലക്കും ശ്രദ്ദേയനാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP