Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോൺഗ്രസുകാർക്ക് നഷ്ടമെങ്കിലും പ്രിയങ്ക ചതുർവേദിയുടെ ചാട്ടം പിഴച്ചില്ല; യുവാക്കളുടെ ഹരവും സോഷ്യൽ മീഡിയയിലെ തിളങ്ങും താരവുമായ വനിതാ നേതാവിന് ശിവസേന നൽകിയത് ഉന്നതപദവി; മിടുക്കിയായ മറാഠ നേതാവിന് പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ പദവി നൽകി ഉദ്ധവ് താക്കറെ; ഉർമിള മണ്ഡോദ്കറിനെ കോൺഗ്രസിൽ എത്തിച്ചത് സുഖിക്കാതെ മറുകണ്ടം ചാടിയ പ്രിയങ്ക ചതുർദേവി ഇനി ശിവസേനയിലെ പെൺപുലി

കോൺഗ്രസുകാർക്ക് നഷ്ടമെങ്കിലും പ്രിയങ്ക ചതുർവേദിയുടെ ചാട്ടം പിഴച്ചില്ല; യുവാക്കളുടെ ഹരവും സോഷ്യൽ മീഡിയയിലെ തിളങ്ങും താരവുമായ വനിതാ നേതാവിന് ശിവസേന നൽകിയത് ഉന്നതപദവി; മിടുക്കിയായ മറാഠ നേതാവിന് പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ പദവി നൽകി ഉദ്ധവ് താക്കറെ; ഉർമിള മണ്ഡോദ്കറിനെ കോൺഗ്രസിൽ എത്തിച്ചത് സുഖിക്കാതെ മറുകണ്ടം ചാടിയ പ്രിയങ്ക ചതുർദേവി ഇനി ശിവസേനയിലെ പെൺപുലി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കോൺഗ്രസ് പാർട്ടിയുടെ അഖിലേന്ത്യാ വക്താവ് സ്ഥാനത്തു നിന്നും മറുകണ്ടം ചാടി ശിവസേനയിൽ എത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ചതുർവേദിക്ക് ആ ചാട്ടം പിഴച്ചില്ല. കോൺഗ്രസിന്റെ ദേശീയ മുഖവും സോഷ്യൽ മീഡിയയിൽ യുവാക്കളുടെ ഹരവും സോഷ്യൽ മീഡിയയിൽ തിലങ്ങുന്ന താരവുമായ വനിതാ നേതാവിന് ശിവസേന ഉന്നത പദവിയാണ് നൽകിയത്. പ്രിയങ്ക ചതുർവേദിക്ക് പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ പദവി നൽകിയാണ് ഉദ്ധവ് താക്കറെ നൽകിയത്.

തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയ സമയത്ത് സ്ത്രീകൾ പാർട്ടിയിൽ സുരക്ഷിതരല്ല എന്ന് വ്യക്തമായി പ്രഖ്യാപിച്ചാണ് ദേശീയ വക്താക്കളിലൊരാളായിരുന്ന പ്രിയങ്ക ചതുർവേദി കോൺഗ്രസ് വിട്ടത്. ഇത് കോൺഗ്രസിന് ക്ഷീണമായിരുന്നു. എന്നാൽ, മഹാരാഷ്ട്ര കോൺഗ്രസിലേക്ക് നടി ഉർമ്മിള മണ്ഡോദ്ക്കറുടെ വരവാണ് പ്രിയങ്ക പാർട്ടിവിടാൻ കാരണമായത്. എന്തായാലും ചാട്ടം പിഴക്കാതെ വന്നതോടെ ശിവസേനയിലെ പെൺപുലിയായി മാറുകയാണ് ഈ മറാഠി വനിതാ നേതാവ്.തനിക്ക് പാർട്ടിയിൽ സംഘാടക ചുമതലയും ഉത്തരവാദിത്വങ്ങളും നൽകിയതിന് പ്രിയങ്ക ഉദ്ധവ് താക്കറെയ്ക്ക് നന്ദി അറിയിച്ചു. തനിക്ക് ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി പാർട്ടിക്കായി ചെയ്യുമെന്നും അവർ ട്വീറ്റ് ചെയ്തു.

ഏപ്രിൽ 19നാണ് പ്രിയങ്ക ശിവസേനയിൽ ചേർന്നത്. പത്ത് വർഷങ്ങൾക്ക് മുമ്പ്, 2010 ലാണ് പ്രിയങ്ക ചതുർവേദി കോൺഗ്രസിലെത്തുന്നത്. കോൺഗ്രസിലെത്തുന്ന സമയത്ത് ബ്ലോഗറും എഴുത്തുകാരിയുമായിരുന്നു ഇവർ. 2010ൽ കോൺഗ്രസിലെത്തിയ പ്രിയങ്ക 2012 ആയപ്പോഴേക്കും കോൺഗ്രസിന്റെ മുംബൈ യൂത്ത് വിംഗിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുയർന്നു. സൈബറിടങ്ങളിൽ കോൺഗ്രസിന്റെ അതിശക്തയായ വക്താവായിരുന്ന പ്രിയങ്ക ചതുർവേദി 2013 മെയ് മുതലാണ് എഐസിസിയുടെ ദേശീയ വക്താക്കളിലൊരാളായത്. തന്നോട് അപമര്യാദയായി പെരുമാറിയ നേതാക്കൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിന്റെ പ്രതിഷേധമായിട്ടാണ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് പ്രിയങ്ക രാജിവച്ചത്.

മഥുരയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് പ്രിയങ്കയ്ക്ക് അപമാനം നേരിടേണ്ടി വന്നത്. പാർട്ടി കുറ്റക്കാരെ പുറത്താക്കിയെങ്കിലും പിന്നീട് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇവരെ തിരിച്ചെടുത്തിരുന്നു. ഇതോടെയാണ് പാർട്ടി വിടാൻ പ്രിയങ്ക തീരുമാനിച്ചത്. സോഷ്യൽ മീഡിയയിൽ യുവാക്കളുടെ ഇഷ്ടതാരമായിരുന്നു പ്രിയങ്ക ചതുർദേവി. തെഹൽക്ക, ഡെയ്ലി ന്യൂസ് ആൻഡ് അനാലിസിസ്, ഫസ്റ്റ്പോസ്റ്റ് എന്നീ പ്രസിദ്ധീകരണങ്ങളിൽ കോളമിസ്റ്റായിരുന്നു ഇവർ.

പാർട്ടിയിൽ നല്ലൊരു കരിയറിന് ഇഷ്ടം പോലെ സമയം. ഇങ്ങനെ തിളങ്ങി നിൽക്കുമ്പോൾ പെട്ടെന്നൊരുനാൾ പാർട്ടി മാറി ശിവസേനയിലേക്ക് പോയത് ആർക്കും വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. മഥുരയിൽ തന്നോട്ട് മോശമായി പെരുമാറിയ എട്ടുനേതാക്കളെ പാർട്ടി തിരിച്ചെടുത്തതാണ് പ്രിയങ്ക ചതുർവേദിയെ പ്രകോപിപ്പിച്ചതെന്നാണ് പുറമേ പറയുന്നത്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു വാർത്താസമ്മേളനം. അതിനിടെയാണ് ചില കോൺഗ്രസ് നേതാക്കളുടെ മോശം പെരുമാറ്റമുണ്ടായത്. വാർത്താസമ്മേളനം കഴിഞ്ഞ് മുറിയിലേക്ക് മടങ്ങിയപ്പോഴും ഈ വില്ലന്മാർ പിന്തുടർന്നുവെന്നാണ് അണിയറ സംസാരം.

ഉന്നത നേതാക്കൾക്ക് പരാതി കൊടുത്തതോടെ, അശോക് ചക്ലേശ്വർ, ഉമേഷ് പണ്ഡിറ്റ്, പ്രതാപ് സിങ്, ഗിർധരി ലാൽ പാഥക്, ഭൂരി സിങ് ജയസ്,പ്രവീൺ ഠാക്കൂർ, യതീന്ദ്ര മുക്കഡം എന്നിവരെ ഉടനടി സസ്പെൻഡ് ചെയ്തു. എന്നാൽ, ഏപ്രിൽ 15 ന് ഇവരെ കർശന താക്കീതോടെ തിരിച്ചെടുത്തു. പശ്ചിമ യുപിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ ഇടപെടലിനെ തുടർന്ന് വില്ലന്മാർ രേഖാമൂലം മാപ്പെഴുതി നൽകുകയും ചെയതു. എന്നാൽ, അവരെ തിരിച്ചെടുത്തതിൽ അത്യധികം അതൃപ്തയായിരുന്നു പ്രിയങ്ക. ഈ സമയത്താണ് ശിവസേന നേതാക്കളുമായുള്ള രഹസ്യ ചർച്ച തുടങ്ങിയതെന്ന് പറയുന്നു. ശിവസനയുടെ ഏതാനും ഉന്നത നേതാക്കൾക്ക് മാത്രമേ ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നുള്ളു.

സ്ത്രീയുടെ അന്തസ്സിന് ക്ഷതമേറ്റതുകൊണ്ട് താൻ പാർട്ടി വിടുന്നുവെന്നാണ് 10 വർഷം കോൺഗ്രസിനൊപ്പമുണ്ടായിരുന്ന പ്രിയങ്ക പറഞ്ഞത്. എന്നാൽ, പുറമേ പറയുന്ന കഥയ്ക്കപ്പുറം ചിലതുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ രഹസ്യമായി പറയുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുംബൈ കോൺഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. തമ്മിലടിക്ക് പുറമേ ചില നേതാക്കൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന പ്രശ്നമുണ്ടായിരുന്നു. ഇത് ഒരവസരമായി പ്രിയങ്ക ചതുർവേദി കണ്ടു. തന്നെ മുംബൈ നോർത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിപ്പിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ, ആ സീറ്റ് രംഗീല ഫെയിം താരം ഊർമിള മഡോണ്ടക്കർക്ക് കൊടുത്തു. ഇത് പ്രിയങ്കയെ വല്ലാതെ പ്രകോപിപ്പിച്ചു. ഇതിന് പിന്നാലെയാണ് ശിവസേന നേതാക്കളുമായി ചർച്ച തുടങ്ങി മറുകണ്ടം ചാടിയത്. മഹാരാഷ്ട്രയിൽ ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പ്രിയങ്കയ്ക്ക് എംഎൽഎ ടിക്കറ്റ് ശിവസേന നൽകാൻ ധാരണയായിട്ടുണ്ടെന്നും അറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP