Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അർജുന അവാർഡിനായി ബിസിസിഐ സമർപ്പിച്ച ശുപാർശാ പട്ടികയിൽ ഒരു വനിതാ താരവും മൂന്ന് പുരുഷ താരവും; പൂനം യാദവിനൊപ്പം പട്ടികയിൽ ഇടം നേടി മുഹമ്മദ് ഷമിയും ജസ്പ്രിത് ബുംറയും രവീന്ദ്ര ജഡേജയും; രാജ്യം ഇതുവരെ അർജുന അവാർഡ് നൽകി ആദരിച്ചത് 53 ക്രിക്കറ്റ് താരങ്ങളെ

അർജുന അവാർഡിനായി ബിസിസിഐ സമർപ്പിച്ച ശുപാർശാ പട്ടികയിൽ ഒരു വനിതാ താരവും മൂന്ന് പുരുഷ താരവും;  പൂനം യാദവിനൊപ്പം പട്ടികയിൽ ഇടം നേടി മുഹമ്മദ് ഷമിയും ജസ്പ്രിത് ബുംറയും രവീന്ദ്ര ജഡേജയും; രാജ്യം ഇതുവരെ അർജുന അവാർഡ് നൽകി ആദരിച്ചത് 53 ക്രിക്കറ്റ് താരങ്ങളെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: അർജുന അവാർഡിന് ശുപാർശ സമർപ്പിച്ച് ബിസിസിഐ അഡ്‌മിനിസ്‌ട്രേറ്റീവ് ബോഡി. ഒരു വനിതാ താരത്തേയും മൂന്ന് പുരുഷ താരത്തെയുമാണ് ബിസിസിഐ ഇപ്പോൾ ശുപാർശ ചെയ്തിരിക്കുന്നത്. പൂനം യാദവാണ് പട്ടികയിലെ ഏക വനിത താരം. പേസർമാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും എന്നിവരും അന്തിമ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

കഴിഞ്ഞ നാലു വർഷം കായിക രംഗത്ത് സ്ഥിരത പുലർത്തണം എന്നതാണ് അർജുന അവാർഡിനുള്ള പ്രധാന മാനദണ്ഡം. കായിക രംഗത്തെ മികവിന് പുറമെ നേതൃപാഠവവും, അച്ചടക്കവുമെല്ലാം അർജുന അവാർഡിനുള്ള മാനദണ്ഡങ്ങളാണ്.

 53 ക്രിക്കറ്റ് താരങ്ങളെയാണ് ഇതുവരെ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിരിക്കുന്നത്. 1961ൽ സലീം ദുരാനിയാണ് അർജുന അവാർഡ് നേടിയ ആദ്യ ക്രിക്കറ്റർ. 2018ൽ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയാണ് ഏറ്റവും ഒടുവിൽ അർജുന അവാർഡ് നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP