Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുട്ടി പ്രതിഭകളുടെ കായിക ഉത്സവമായി:ഫിറ്റ് കളിയരങ്ങ് സീസൺ 3

കുട്ടി പ്രതിഭകളുടെ കായിക ഉത്സവമായി:ഫിറ്റ് കളിയരങ്ങ് സീസൺ 3

ജിദ്ദ: മലയാളി സമൂഹത്തിന് നവ്യാനുഭവം പകർന്നും കുരുന്നു പ്രതിഭകൾക്ക് കളിയുടെയും ചിരിയുടെയും ചിന്തയുടേയും ചാരുതയാർന്ന മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ടു മലപ്പുറം ജില്ല കെ.എം.സി.സിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഫിറ്റ് (ഫോറം ഫോർ ഇന്നവൊറ്റിവ് തോട്സ്) കളിയരങ്ങ് സീസൺ മൂന്നു സമാപിച്ചു.

300 ലധികം കുട്ടി പ്രതിഭകളും അവരുടെ രക്ഷിതാക്കളും നാൽപതോളം മത്സരങ്ങളുമാണ് ശാസ്ത്രീയമായി കളിയരങ്ങിൽ സംവിധാനിച്ചത്. ഫലസ്റ്റീൻ സ്ട്രീറ്റിലുള്ള അൽ ദുർറ വില്ലയിൽ വെള്ളിയാഴ്ച രാവിലെ ഒൻപതു മണി മുതൽ കുട്ടികൾ ആടിയും, ചാടിയും, കളിച്ചുല്ലസിച്ചു. വാശിയേറിയ ഫുട്ബാൾ മത്സരത്തിലൂടെയായിരുന്നു മത്സര ഇനങ്ങൾ ആരംഭിച്ചത് .മത്സരത്തിൽ ടാലന്റ് ടീൻസ് ജേതാക്കളായി. വൈകുന്നേരം 5 മണിക്ക് മത്സരാർത്ഥികൾ പങ്കെടുത്ത മാർച്ച പാസ്റ്റോടെ ഉദ്ഘാടന ചടങ്ങുകൾ നടന്നു.

വിവിധ വർണങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച കുരുന്നുകൾ ബലൂണുകൾ പാറിപ്പാർത്തി ഗ്രൗണ്ടിൽ അണിനിരന്നു. അൽമാവാരിദ് ഇന്റർനാഷണൽ സ്‌കൂൾ ഫിസിക്കൽ എഡ്യൂക്കേഷണൽ അദ്ധ്യാപകനും കരാട്ടെ മാസ്റ്ററുമായ ഷുക്കൂറിന്റെ നേതൃത്വത്തിൽ അൽഹുദാ കരാട്ടെ ക്ലബ്ബിന്റെ പ്രദർശനം എന്നിവ ആകർഷണീയമായി. ജിദ്ദ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ ചെയർമാൻ മുഹമ്മദ് ഗസ്സാൻഫർ ആലം മേള ഉദ്ഘാടനം ചെയ്തു.ഫിറ്റ് ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി അധ്യക്ഷത വഹിച്ചു.

ഇന്റർ നാഷണൽ iസ്‌കൂൾ മാനേജിങ് കമ്മിറ്റി മെമ്പർ ജഹ്ഫർ കല്ലിങ്ങപാഠം ,ആസിം മുഹമ്മദ് , ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി ആക്ടിങ് പ്രസിഡന്റ് വി പി മുസ്തഫ സെക്രട്ടറി ശിഹാബ് താമരക്കുളം ,നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പർ മജീദ് പുകയൂർ ജില്ലാ കമ്മിറ്റി ചെയർമാൻ ബാബു നഹ്ദി , ആക്റ്റിങ് പ്രസിഡന്റ് വി പി ഉനൈസ് ,ഭാരവാഹികളായ ഇല്ലിയാസ് കല്ലുങ്കൽ ജുനൈസ് കെ ടി ,മജീദ് അരിമ്പ്ര ,സാബിൽമമ്പാട് , ജലാൽ തേഞ്ഞിപ്പലം ,സുൾഫിക്കർ ഒതായി .ഗഫൂർ മങ്കട നാസർ കാടാബുഴ, ഫിറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എൻ.എ ലത്തീഫ്, പി.വി ഷഫീഖ്,നാസർ കല്ലിങ്കപ്പാടം നൗഫൽ ഉള്ളാടൻ ,ഉനൈസ് കരിമ്പിൽ ,അഫ്‌സൽ നാറാണത് , ബഷീറലി എം പി , മുസ്തഫ വാക്കാലൂർ എന്നിവർ സംബന്ധിച്ചു പ്രോഗ്രാം കൺവീനർ അബു കാട്ടുപാറ സ്വാഗതവും കോഡിനേറ്റർ ജഹ്ഫർ വെന്നിയൂർ നന്ദിയും പറഞ്ഞു.

രാത്രി 12 മണി വരെ നീണ്ട മത്സരങ്ങൾ അഞ്ചു വേദികളിലായാണ് നടന്നത്. ബഡ്സ്, കിഡ്സ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യക മത്സരങ്ങൾ നടന്നു. ഓരോ മത്സര ശേഷവും ആദ്യ മൂന്നു സ്ഥാനക്കാർക്ക് മെഡലുകളും ട്രോഫികളും, പങ്കെടുത്ത എല്ലാവർക്കും അനുമോദന സർട്ടിഫിക്കറ്റുകളും ഓരോ വിഭാഗത്തിലെയും വ്യക്തിഗത ചാമ്പ്യാന്മാർക്കു ട്രോഫികളും നൽകി. രക്ഷിതാക്കൾക്കു വേണ്ടിയും വിവിധ മത്സരങ്ങൾ നടന്നു.കളിയരങ്ങിനോടനുബന്ധിച്ചു ഫിറ്റ് കൾച്ചറൽ വിഭാഗം ഒരുക്കിയ പ്രൊഫസർ അസ്ലം മെമോറിയൽ പവലിയൻ ശ്രദ്ധേയമായി , പുസ്തക പ്രദർശനം ,ആനുകാലിക വിഷയങ്ങളിലുള്ള ചർച്ചകൾ ,ചിത്ര രചന ക്വിസ്സ് മത്സരങ്ങൾ തുടങ്ങിവ കൊണ്ട് പവലിയൻ സജീവമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP