Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെവിൻ വധക്കേസ്: യുവാവിനെ തട്ടിക്കൊണ്ട് പോകുന്നതിനെ പറ്റി അറിയാമായിരുന്നെന്ന് പറഞ്ഞ സാക്ഷി കോടതിയിൽ കൂറുമാറി; രഹസ്യമൊഴിയായി രേഖപ്പെടുത്തിയിരിക്കുന്നത് പൊലീസ് ഭയപ്പെടുത്തി പറയിച്ചതാണെന്നും താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും അബിൻ പ്രദീപ്; കൂറുമാറ്റം നടത്തിയത് ആക്രമിക്കാൻ ഉപയോഗിച്ച വാൾ ഒളിപ്പിക്കുന്നത് കണ്ടുവെന്ന് ആദ്യം മൊഴി നൽകിയ ഓട്ടോ ഡ്രൈവർ

കെവിൻ വധക്കേസ്: യുവാവിനെ തട്ടിക്കൊണ്ട് പോകുന്നതിനെ പറ്റി അറിയാമായിരുന്നെന്ന് പറഞ്ഞ സാക്ഷി കോടതിയിൽ കൂറുമാറി; രഹസ്യമൊഴിയായി രേഖപ്പെടുത്തിയിരിക്കുന്നത് പൊലീസ് ഭയപ്പെടുത്തി പറയിച്ചതാണെന്നും താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും അബിൻ പ്രദീപ്; കൂറുമാറ്റം നടത്തിയത് ആക്രമിക്കാൻ ഉപയോഗിച്ച വാൾ ഒളിപ്പിക്കുന്നത് കണ്ടുവെന്ന് ആദ്യം മൊഴി നൽകിയ ഓട്ടോ ഡ്രൈവർ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം : കെവിൻ വധക്കേസിൽ സാക്ഷിയുടെ കൂറുമാറ്റം. പ്രതികൾക്കെതിരെ രഹസ്യമൊഴി നൽകിയത് പൊലീസ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണെന്നാണ് ഓട്ടോ ഡ്രൈവറായ അബിൻ പ്രദീപ് കോടതിയിൽ മൊഴി നൽകിയത്. കെവിനെ തട്ടിക്കൊണ്ട് പോകുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ അറിയാമായിരുന്നെന്നും ആക്രമിക്കാൻ ഉപയോഗിച്ച വാൾ പ്രതികൾ ഒളിപ്പിക്കുന്നത് താൻ കണ്ടെന്നുമാണ് പ്രദീപ് ആദ്യം മൊഴിനൽകിയത്. ഇത് രഹസ്യ മൊഴിയായി നൽകുകയും ചെയ്തിരുന്നു. എന്നാൽ അബിന്റെ കൂറുമാറ്റം കേസിനെ കാര്യമായി ബാധിക്കില്ലെന്നാണ് കരുതുന്നത്.

വിസ്താരത്തിനിടെ വധഭീഷണിയും

കെവിൻ വധക്കേസിൽ കോടതിയിൽ സാക്ഷിവിസ്താരത്തിനിടെ സാക്ഷിക്കു പ്രതിയുടെ വധഭീഷണിയുണ്ടായതായി പരാതി ഉയർന്നിരുന്നു. 'കെവിൻ തീർന്നു, മറ്റൊരുത്തനുണ്ട്, അവനെ കയ്യൊഴിയും' കെവിൻ കൊല്ലപ്പെട്ട രാത്രിയിൽ നീനുവിന്റെ സഹോദരൻ സാനു ചാക്കോ ഇങ്ങനെ തന്നോടു ഫോണിൽ പറഞ്ഞതായി 26ാം സാക്ഷി ലിജോ കോടതിയിൽ മൊഴി നൽകി. ഈ മൊഴി കേട്ടപ്പോൾ എട്ടാം പ്രതി നിഷാദ് കൊല്ലുമെന്ന് ആംഗ്യം കാണിച്ചതായി ലിജോ കോടതിയോടു പരാതിപ്പെട്ടു. നിഷാദിനെതിരെ കേസെടുക്കാൻ കോടതി ഉടനെ തന്നെ പൊലീസിനു നിർദ്ദേശം നൽകി. കൂടാതെ നിഷാദിന്റെ അഭിഭാഷകനെ വിളിച്ചുവരുത്തിയ ജഡ്ജി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കർശന മുന്നറിയിപ്പ് നൽകി.

കേസിലെ ഒന്നാം സാക്ഷി അനീഷിന്റെ ക്രോസ് വിസ്താരം കഴിഞ്ഞ ദിവസം പൂർത്തിയായതോടെയാണ് 26ാം സാക്ഷി ലിജോയെ ഇന്നലെ വിസ്തരിച്ചത്. നീനുവിന്റെ കുടുംബസുഹൃത്താണ് ലിജോ. കെവിനെ കൊലപ്പെടുത്തിയെന്നു പ്രതി സാനു ചാക്കോ ഫോണിൽ വിളിച്ചു പറഞ്ഞതായി മൊഴി നൽകിയതോടെ ലിജോ കേസിലെ നിർണായക സാക്ഷിയായി. കെവിൻ കൊല്ലപ്പെട്ടതാണെന്ന തങ്ങളുടെ വാദം ബലപ്പെടുത്തുന്നതിനാണു പ്രോസിക്യൂഷൻ ലിജോയെ ആദ്യ ഘട്ടത്തിൽ തന്നെ വിസ്തരിച്ചത്. നാലാം പ്രതി റിയാസിനെ സാക്ഷിവിസ്താരത്തിനിടെ ലിജോ തിരിച്ചറിഞ്ഞു.

കെവിനും നീനുവും തമ്മിലുള്ള അടുപ്പത്തെ പറ്റി നീനുവിന്റെ പിതാവ് ചാക്കോ ജോണും സഹോദരൻ സാനുവും തന്നോടു സംസാരിച്ചിട്ടുണ്ടെന്നും ലിജോ പറഞ്ഞു. കെവിന്റെ ഫോട്ടോകൾ ചാക്കോ തനിക്കു നൽകിയെന്നും വിദേശത്തുള്ള സാനുവിന് അവ അയച്ചു കൊടുത്തെന്നും ലിജോ സമ്മതിച്ചു. നീനുവിനെ തേടി കോട്ടയത്തേക്കു പോയ സംഘത്തിൽ ലിജോയുമുണ്ടായിരുന്നു.

നീനുവിനു സുഖമില്ലെന്നു പറഞ്ഞാണ് ആ ദിവസം കോട്ടയത്തു പോകാൻ ചാക്കോ തന്നെ വിളിച്ചതെന്നും ലിജോ മൊഴി നൽകി. ചാക്കോയുടെ ഫോൺ സന്ദേശത്തിലെ ശബ്ദവും സാനു ചാക്കോയുടെ മൊബൈൽ ഫോണിലേക്ക് അയച്ച വാട്‌സാപ് സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകളും ലിജോ തിരിച്ചറിഞ്ഞു. തന്നെ തട്ടിക്കൊണ്ടുപോയ കാർ അനീഷ് ഇന്നലെ കോടതി വളപ്പിൽ വച്ച് തിരിച്ചറിഞ്ഞു.

അവർ സ്വപ്‌നം കണ്ടത് സന്തോഷകരമായ ജീവിതം

2018 മെയ് 27 നാണ് കോട്ടയം സ്വദേശിയായ കെവിനെ കൊല്ലം തെന്മലയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ നീനുവുമായുള്ള പ്രണയ ബന്ധത്തെ എതിർത്ത് പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് കേസ്. നീനുവിന്റെ അച്ഛനും സഹോദരനും ഉൾപ്പെടെ കേസിലെ പ്രതികളാണ്.

നീനുവുമായുള്ള വിവാഹ രജിസ്‌ട്രേഷൻ കാര്യങ്ങൾ പൂർത്തിയാക്കിയ ശേഷം ചൊവ്വാഴ്ച ബന്ധുവിന്റെ കടയിൽ ജോലിക്ക് കയറാനിരിക്കുകയായിരുന്നു കെവിൻ. എന്നാൽ കെവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി. പിന്നെ മരണവും. 2017 ഓഗസ്റ്റ് 27 നാണ് ഒരു സുഹൃത്തുമൊത്ത് നാഗമ്പടം ബസ്റ്റാൻഡിൽ ബസുകയറാൻ നിൽക്കുമ്പോഴാണ് കെവിനെ നീനു ആദ്യമായി പരിചയപ്പെടുന്നത്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി. ഇതിനിടയിൽ കെവിൻ വിദേശത്തുപോയി.

മാതാപിതാക്കൾ വിദേശത്തായതിനാൽ ചെറുപ്പം മുതൽ കൊല്ലത്തെ ബന്ധു വീടുകളിലും ഹോസ്റ്റലുകളിലും നിന്നാണ് നീനു വളർന്നത്. നാട്ടിലെത്തിയിട്ടും അവർ നീനുവിനോട് ബന്ധം പുലർത്തിയിരുന്നില്ല. കൂടുതലും സഹോദരൻ ഷാനുവിനോടാണ് സ്‌നേഹം കാണിച്ചത്. നീനുവിന് എപ്പോഴും ശകാരം മാത്രം. കോളേജിൽ പോകുമ്പോൾ തന്നുവിടുന്ന പണത്തിന്റെ കണക്കുവരെ അച്ഛൻ ഡയറിയിൽ എഴുതി സൂക്ഷിച്ചിരുന്നു.

ജീവിതത്തിൽ നിന്ന് ഒറ്റപ്പെട്ടു നിൽക്കുമ്പോഴാണ് കോട്ടയത്തേക്ക് പഠനവുമായി മാറുന്നതും വീണ്ടും ഹോസ്റ്റൽ ജീവിതം തുടങ്ങുന്നതും കെവിനുമായി അടുക്കുന്നതും. കൊല്ലത്തെ സ്വകാര്യ സ്‌കൂളിലായിരുന്നു എസ്എസ്എൽസി പഠിച്ചത്. തിരുവല്ലയിലെ സ്വകാര്യ സ്‌കൂളിൽ നിന്ന് 79 ശതമാനം മാർക്കോടെ പ്ലസ്ടു പാസായി. തുടർന്നാണ് മാന്നാനം കെഇ കോളേജിൽ ബിഎസ്എസി ജിയോളജിക്ക് ചേരുന്നത്. ഇപ്പോൾ മൂന്നാം വർഷത്തിലേക്ക് കടക്കുന്നു. കോട്ടയം നാഗമ്പടത്തെ തീർത്ഥാടന കേന്ദ്രത്തിലാണ് അവസാനമായി കെവിനുമൊന്നിച്ച് പോയത്.

മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു. പിന്നീട് ആഹാരം കഴിച്ചു. അന്ന് രാത്രി എന്നെ ഹോസ്റ്റലിൽ കൊണ്ടാക്കിയശേഷം പോയതാണ് കെവിൻ. പിന്നെ ഞാൻ ജീവനോടെ നീനു കണ്ടിട്ടില്ല തട്ടിക്കൊണ്ട് പോകുന്നതിന്റെ തലേദിവസം രാത്രിയാണ് അവസാനമായി വിളിച്ചു. വിവാഹ രജിസ്‌ട്രേഷന്റെ കാര്യങ്ങൾ പൂർത്തീകരിക്കാനായി പുലർച്ചെ 5.45 ന് നീ എന്നെ വിളിച്ചുണർത്തണം, ആരൊക്കെ എതിർത്താലും നിന്നെ ഞാൻ സ്വന്തമാക്കും, ഇത്രയും പറഞ്ഞ് ഫോൺവച്ചു.

പിറ്റേദിവസം പറഞ്ഞ സമയത്ത് കെവിൻ ചേട്ടനെ ഉണർത്താനായി ഞാൻ പലതവണ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് പല കൂട്ടുകാരെയും വിളിച്ചു. നീ വിഷമിക്കേണ്ട അവൻ വരുമെന്ന് കൂട്ടുകാർ ആശ്വസിപ്പിച്ചു. ഈ പ്രതീക്ഷയെയാണ് കെവിന്റെ മരണവാർത്ത തകർത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP