Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രണ്ട് വർഷത്തിനിടെ ഇതര സംസ്ഥാന തൊഴിലാളിയടക്കം 63554 പേർ സാക്ഷരത നേടിയെന്ന് വിദ്യാഭ്യാസ മന്ത്രി; സാക്ഷരതാ മിഷന്റെ പ്രവർത്തനങ്ങളിലൂടെ അക്ഷരലോകത്തിലേക്ക് എത്തിയത് മുൻ വർഷങ്ങളിലേതിനെക്കാൾ 15 ഇരട്ടിയോളം ആളുകൾ; സംസ്ഥാനത്തിന് റെക്കോഡ് നേട്ടമെന്ന് സി രവീന്ദ്രനാഥ്

രണ്ട് വർഷത്തിനിടെ ഇതര സംസ്ഥാന തൊഴിലാളിയടക്കം 63554 പേർ സാക്ഷരത നേടിയെന്ന് വിദ്യാഭ്യാസ മന്ത്രി; സാക്ഷരതാ മിഷന്റെ പ്രവർത്തനങ്ങളിലൂടെ അക്ഷരലോകത്തിലേക്ക് എത്തിയത് മുൻ വർഷങ്ങളിലേതിനെക്കാൾ 15 ഇരട്ടിയോളം ആളുകൾ; സംസ്ഥാനത്തിന് റെക്കോഡ് നേട്ടമെന്ന് സി രവീന്ദ്രനാഥ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനസർക്കാറിന്റെ വിവിധ സാക്ഷരതാ പദ്ധതികളിലൂടെ രണ്ട് വർഷത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികളടക്കം 63554 പേർ സാക്ഷരരായതായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഫേസ്‌ബുക്കിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അട്ടപ്പാടിയിൽ നടത്തിയ ഒന്നും രണ്ടും ഘട്ട സാക്ഷരതാ തുല്യതാ പരിപാടികളിലൂടെ 3670 പേരും വയനാട്ടിൽ ആദ്യഘട്ടത്തിലൂടെ 4309 പേരും സാക്ഷരരായി. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന ചങ്ങാതി പദ്ധതിയിലൂടെ 2207പേർ സാക്ഷരരായതായും അക്ഷരലക്ഷം പദ്ധതിയിലൂടെ മാത്രം 42,933 പേർ അക്ഷരവെളിച്ചം നേടിയെന്നും മന്ത്രി കുറിപ്പിൽ പറയുന്നു.

തീരദേശത്തെ നിരക്ഷരത ഇല്ലാതാക്കാനുള്ള അക്ഷരസാഗരം പദ്ധതിവഴി ഇതുവരെ 6683 പേർ സാക്ഷരരായി. ആദ്യഘട്ടം നടപ്പാക്കിയ തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 3568 പേരും രണ്ടാംഘട്ട പ്രവർത്തനം നടന്ന കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 3115 പേരും സാക്ഷരത നേടിയതായും മന്ത്രി അറിയിച്ചു.

പോസ്റ്റിന്റെ പൂർണരൂപം..

2 വർഷത്തിനിടെ- 63,554 പേർ സാക്ഷരരായി; സംസ്ഥാനത്തിന് റെക്കോർഡ് നേട്ടം

നിരക്ഷരതയുടെ തുരുത്തുകളിലേക്ക് അറിവിന്റെ വെളിച്ചമെത്തിച്ച സർക്കാർ പദ്ധതിയിൽ രണ്ടുവർഷത്തിനിടെ സാക്ഷരരായത് 63,554 പേർ. സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെയാണ് മുൻ വർഷത്തേക്കാൾ 15 ഇരട്ടിയോളം പേർ സാക്ഷരരായത്. സാക്ഷരതാ മിഷൻ നടപ്പാക്കിയ ഏഴു സാക്ഷരത തുടർവിദ്യാഭ്യാസ പദ്ധതികളിലൂടെയാണ് സംസ്ഥാനം റെക്കോഡ് നേട്ടത്തിലെത്തിയത്. അക്ഷരലക്ഷം പദ്ധതിയിലൂടെ മാത്രം 42,933 പേരാണ് അക്ഷരവെളിച്ചം നേടിയത്.

തുടർവിദ്യാകേന്ദ്രങ്ങളുള്ള 2000 വാർഡുകളിൽ സർവേ നടത്തിയായിരുന്നു നിരക്ഷരരെ അക്ഷരലക്ഷം പദ്ധതിയിൽ സാക്ഷരതാ ക്ലാസുകളിൽ എത്തിച്ചത്. അട്ടപ്പാടിയിൽ നടത്തിയ ഒന്നും രണ്ടും ഘട്ട സാക്ഷരതാ തുല്യതാ പരിപാടികളിലൂടെ 3670 പേരും വയനാട്ടിൽ ആദ്യഘട്ടത്തിലൂടെ 4309 പേരും സാക്ഷരരായി.

തീരദേശത്തെ നിരക്ഷരത ഇല്ലാതാക്കാനുള്ള അക്ഷരസാഗരം പദ്ധതിവഴി ഇതുവരെ 6683 പേർ സാക്ഷരരായി. ആദ്യഘട്ടം നടപ്പാക്കിയ തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 3568 പേരും രണ്ടാംഘട്ട പ്രവർത്തനം നടന്ന കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 3115 പേരും സാക്ഷരത നേടി.

ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന ചങ്ങാതി പദ്ധതിയിലൂടെ 2207പേരും അക്ഷരലോകത്ത് എത്തി. പട്ടികവർഗ കോളനികളിൽ നടപ്പാക്കുന്ന സമഗ്രപദ്ധതിയിലൂടെ 1996 പേരും പട്ടികജാതി കോളനികളിൽ നടപ്പാക്കിയ നവചേതനയിലൂടെ 1756 പേരും സാക്ഷരരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP