Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയറാണി തുടങ്ങിയത് മുതൽ സ്ഥാപനത്തിന്റെ വളർച്ചയ്ക്കായി വിയർപ്പൊഴുക്കി; ഹർത്താൽ ദിനത്തിലെ ശമ്പളം വെട്ടിക്കുറച്ച് ചോദിച്ചത് മാനേജ്‌മെന്റിന് പിടിച്ചില്ല; ഏഴു വർഷം പണിയെടുത്തവരെ ഒരു സുപ്രഭാതത്തിൽ പടിക്ക് പുറത്ത് നിറുത്തിയ ക്രൂരത; ജയറാണി സിൽക്‌സിന്റെ ഉടമ കരിക്കാംകുളം രാജേന്ദ്രന്റെ സ്വാധീനത്തിൽ പേടിച്ചു വിറച്ച് തൊഴിൽ വകുപ്പും; നീതി തേടിയുള്ള എട്ടു പേരുടെ സമരത്തിന് പിന്തുണയുമായി ബാലുശ്ശേരിക്കാരും; തുണിക്കട മതുലാളിമാരുടെ നീതിനിഷേധത്തിനൊപ്പം എഴുതി ചേർക്കാൻ ഒരു കഥ കൂടി

ജയറാണി തുടങ്ങിയത് മുതൽ സ്ഥാപനത്തിന്റെ വളർച്ചയ്ക്കായി വിയർപ്പൊഴുക്കി; ഹർത്താൽ ദിനത്തിലെ ശമ്പളം വെട്ടിക്കുറച്ച് ചോദിച്ചത് മാനേജ്‌മെന്റിന് പിടിച്ചില്ല; ഏഴു വർഷം പണിയെടുത്തവരെ ഒരു സുപ്രഭാതത്തിൽ പടിക്ക് പുറത്ത് നിറുത്തിയ ക്രൂരത; ജയറാണി  സിൽക്‌സിന്റെ ഉടമ കരിക്കാംകുളം രാജേന്ദ്രന്റെ സ്വാധീനത്തിൽ പേടിച്ചു വിറച്ച് തൊഴിൽ വകുപ്പും; നീതി തേടിയുള്ള എട്ടു പേരുടെ സമരത്തിന് പിന്തുണയുമായി ബാലുശ്ശേരിക്കാരും; തുണിക്കട മതുലാളിമാരുടെ നീതിനിഷേധത്തിനൊപ്പം എഴുതി ചേർക്കാൻ ഒരു കഥ കൂടി

എം മനോജ് കുമാർ

കോഴിക്കോട്: തുടർച്ചയായി വന്ന ഹർത്താൽ ദിവസങ്ങളിലെ ശമ്പളം വെട്ടിക്കുറച്ചത് തിരക്കിയ സ്ത്രീ ജീവനക്കാർ അടക്കമുള്ളവരെ തുണിക്കട ഉടമ പിരിച്ചുവിട്ടത് പുതിയ വിവാദത്തിൽ. ഏഴു വർഷമായി തുടർന്നിരുന്ന സ്ഥിരം ജോലി ഒരു സുപ്രഭാതത്തിൽ നഷ്ടമായതിനെ തുടർന്ന് ജീവനക്കാർ ടെക്സ്റ്റൈൽസിനു മുന്നിൽ അനിശ്ചിത സമരം ആരംഭിക്കുകയും ചെയ്തു. ബാലുശ്ശേരി ജയറാണി സിൽക്ക്‌സിനു മുന്നിലാണ് ഇപ്പോൾ സമരം നടക്കുന്നത്. ജയറാണി സിൽക്‌സിന്റെ ഉടമ കരിക്കാംകുളം സ്വദേശി രാജേന്ദ്രന്റെ സ്വാധീനം കാരണം ഇരുപത്തിയേഴ് ദിവസമായി തുടരുന്ന സമരം തൊഴിൽവകുപ്പ് അവഗണിക്കുകയാണെന്നും ആരോപണമുണ്ട്.

ആറു വനിതാ ജീവനക്കാരും രണ്ടു പുരുഷ ജീവനക്കാരുമാണ് സമരം തുടരുന്നത്. ബാക്കിയുള്ള പതിമൂന്നു ജീവനക്കാർ സ്ഥാപനത്തിലുണ്ട്. അവർ സമരത്തിലുമില്ല. ജയറാണി തുടങ്ങിയത് മുന്നിൽ സ്ഥാപനത്തിൽ തുടരുന്ന ജീവനക്കാരാണ് സമരത്തിലുള്ളത്. സ്ഥിരം ജീവനക്കാർ ആയിരുന്ന ഇവരെ മനഃപൂർവം ഒഴിവാക്കാൻ വേണ്ടിയാണ് ഹർത്താൽ ശമ്പളം കട്ട് ആയുധമാക്കിയതെന്നും ജീവനക്കാർ മറുനാടനോട് പറഞ്ഞു. ഒരു ദിവസം കാരണം കൂടാതെ ഇറങ്ങിപ്പോരാൻ പറഞ്ഞ ഈ ജീവനക്കാർക്ക് പകരം പകരം ജീവനക്കാരെ ജയറാണി ഉടമ രാജേന്ദ്രൻ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി മാസം മൂന്നു ഹർത്താലുകളാണ് ഒരുമിച്ച് വന്നത്. ഫെബ്രുവരി ശമ്പളം വന്നപ്പോൾ ഈ ദിവസങ്ങളിലെ ശമ്പളം കട്ട് ചെയ്താണ് ശമ്പളം നൽകിയത്. ഇത് തിരക്കിയ വനിതാ ജീവനക്കാർ അടക്കമുള്ളവരോടാണ് ഇറങ്ങിപ്പോകാൻ പറഞ്ഞത്. സ്ത്രീ ജീവനക്കാർ അടക്കമുള്ളവരെ അധിക്ഷേപിച്ചാണ് രാജേന്ദ്രൻ പറഞ്ഞുവിടുകയും ചെയ്തത്.

ഹർത്താൽ ദിവസത്തെ ശമ്പളം ആദ്യം കട്ട് ചെയ്യുകയും അത് ചോദ്യം ചെയ്തപ്പോൾ നിവൃത്തിയില്ലാതെ രാജേന്ദ്രൻ ഈ തുക തിരികെ നൽകുകയും ചെയ്തിരുന്നു. ഇത് ഗൗരവകരമായി കണ്ട രാജേന്ദ്രൻ ഈ സംഭവത്തിനു ശേഷം ഇവർക്ക് സ്ഥാപനത്തിൽ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തി. ഹർത്താൽ ശമ്പളം ചോദിച്ച ജീവനക്കാർക്ക് ഒരു ജോലിയും സിൽക്‌സിൽ രാജേന്ദ്രൻ നൽകിയില്ല. ഇത് പ്രശ്‌നമായപ്പോൾ ജീവനക്കാർ മീറ്റിങ് വിളിക്കാൻ ആവശ്യപ്പെട്ടു ഈ മീറ്റിങ്ങിൽ വച്ചാണ് എട്ടു ജീവനക്കാരോട് .രാജേന്ദ്രൻ ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്. ഇതോടെ മറ്റുവഴികൾ ഇല്ലാതെ ജീവനക്കാർ സമരത്തിന് ഇറങ്ങിയത്.

ജയറാണി സിൽക്‌സിലെ പ്രശ്‌നങ്ങൾ സമരത്തിലുള്ള ജീവനക്കാർ മറുനാടനോട് വിശദീകരിച്ചത് ഇങ്ങനെ:

സ്ഥാപനം തുടങ്ങിയത് മുതലുള്ള ജീവനക്കാർ ആയതിനാൽ ഞങ്ങൾക്ക് നാല് ലീവും രണ്ടു കാഷ്വൽ ലീവുമുണ്ട്. മൊത്തം ആറു ലീവ് എടുക്കാൻ കഴിയും. മൊത്തം ഇരുപത്തിയൊന്ന് ജീവനക്കാരാണ് ഉള്ളത്. കൃത്യമായി ജോലിക്ക് ഹാജരായി ഇവിടെ തുടർന്നവരെയാണ് രാജേന്ദ്രൻ ഇറക്കിവിട്ടത്. മറ്റുള്ള ജീവനക്കാർ ദിവസവേതനക്കാരാണ്. ജനുവരി മാസം ഞങ്ങൾ ആറു ലീവ് എടുത്തവരാണ്. ജനുവരിയിൽ മൂന്നു ഹർത്താൽ വന്നിരുന്നു. ഫെബ്രുവരി സാലറി സ്ലിപ് വന്നപ്പോൾ ദിവസവേതനക്കാരായാണ് കാണിച്ചത്. ഞങ്ങൾ സ്ഥിരം ജീവനക്കാരാണ്. ദിവസ വേതനക്കാരായി പരിഗണിച്ചാണ് ശമ്പളത്തിൽ നല്ല തുക കട്ട് ചെയ്തതും കണ്ടു. ജനുവരി മാസം 21 ദിവസത്തെ ശമ്പളമാണ് നൽകിയത്.

ഏഴായിരം രൂപയാണ് ഈ ഏഴു വർഷം കഴിഞ്ഞിട്ടും ഞങ്ങൾക്ക് നൽകിയിരുന്നത്. ഈ തുകയിൽ നിന്നാണ് ഹർത്താൽ ദിനത്തെ വേതനവും കട്ട് ചെയ്യുന്നത്. രാവിലെ ഒമ്പതര മുതൽ എട്ടുമണിവരെ ജോലി ചെയ്യും. സ്ഥാപനം ഏഴര വർഷമേ ആയിട്ടുള്ളൂ. ഞങ്ങളും ഈ ഏഴര വർഷമായി സ്ഥാപനത്തിലുണ്ട്. ഹർത്താൽ വേതനം കട്ടുചെയ്തപ്പോൾ ഞങ്ങൾ കാര്യം തിരക്കിയപ്പോൾ നിങ്ങൾ വേറെ സ്ഥാപനം നോക്കിക്കൊള്ളൂ എന്നാണ് പറഞ്ഞത്. 'ഞങ്ങൾ പ്രശ്‌നമുണ്ടാക്കാൻ ചോദിച്ചതല്ല. ഇതൊന്നു നേരത്തെ പറയാമായിരുന്നു എന്നാണ് പറഞ്ഞത്. അങ്ങിനെയെങ്കിൽ ഞങ്ങൾക്ക് ഓഫ് കട്ട് ചെയ്യാമായിരുന്നു. വീക്കിലി ഓഫ് ഒഴിവാക്കാമായിരുന്നു എന്നാണ് ഞങ്ങൾ ഉദ്ദേശിച്ചത്. അന്ന് ഞങ്ങളോട് ഇറങ്ങിപ്പോരാൻ പറഞ്ഞു. പക്ഷെ ഞങ്ങൾ ഫെബ്രുവരി മാസവും തുടർന്നു.

ഞങ്ങളെ ഒഴിവാക്കാൻ വേണ്ടി രാജേന്ദ്രൻ ഹർത്താൽ ആയുധമാക്കുകയായിരുന്നു. തുടർന്ന് ഫെബ്രുവരി അവസാനത്തെ മീറ്റിങ്ങിൽ രാജേന്ദ്രൻ ഞങ്ങളെ അധിക്ഷേപിച്ചു. നിങ്ങൾ തറവാട്ടിൽ പിറക്കാത്തവരാണ്. ഇറങ്ങിപ്പോകൂ എന്നാണ് യോഗത്തിൽ വെച്ച് ഞങ്ങളോട് പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ രാജേന്ദ്രൻ ഒരു പരാതിയും ഞങ്ങൾക്കെതിരെ ഫയൽ ചെയ്തു. രാജേന്ദ്രന് നേരെ ഞങ്ങൾ ചാവി എറിഞ്ഞു എന്നാണ് മുതലാളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഗുണ്ടാ രീതിയിൽ കാര്യങ്ങൾ നീക്കുന്ന ഒരാളാണ് രാജേന്ദ്രൻ. ഇത് ഞങ്ങൾക്ക് സ്ഥാപനത്തിൽ വന്നപ്പോൾ മുതൽ അറിയാം. ഇങ്ങിനെ പരാതി നൽകിയത് തന്നെ ഞങ്ങൾ വൈകിയാണ് അറിഞ്ഞത്. ലേബർ ഓഫീസിൽ ഒരു അപേക്ഷ നൽകുകയും സമരം ചെയ്യുകയും മാത്രമാണ് ഞങ്ങൾ ചെയ്തത്.

ലേബർ ഓഫീസർ ചർച്ചയ്ക്ക് വിളിച്ചപ്പോൾ രാജേന്ദ്രൻ പറഞ്ഞത് നിയമപരമായി ഒരാനുകൂല്യവും നൽകില്ല. തിരിച്ചെടുക്കുകയും ഇല്ല എന്നാണ്. ഇത് തന്നെയാണ് ഇപ്പോൾ നടക്കുന്നതും. ഇതും കൂടാതെ വീട്ടിൽ അതിക്രമിച്ചു കയറി എന്ന് പറഞ്ഞു ഇപ്പോൾ ഞങ്ങൾക്കെതിരെ ഹൈക്കോടതിയിൽ ഹർജിയും നൽകിയിട്ടുണ്ട്. രാജേന്ദ്രന്റെ വീട്ടിലോ സ്ഥാപനങ്ങളിലോ ഞങ്ങൾ പ്രവേശിക്കുന്നതിനു ഇപ്പോൾ ഞങ്ങൾക്ക് വിലക്കുമുണ്ട്. പണവും സ്വാധീനവുമുള്ളവർക്ക് എന്തും ആവാം എന്നാണ് കേരളത്തിലെ അവസ്ഥ. ഇതാണ് ഇപ്പോൾ ഞങ്ങൾ ജീവനക്കാർ പറയുന്നു. ഇപ്പോൾ ഒരു മാസം മായിട്ടും നീതി തേടിയുള്ള ഇവരുടെ സമരം തുടരുകയാണ്.

വിവാദത്തിൽ ജയറാണി സിൽക്‌സിന്റെ മറുപടി ചുവടെ

സമയം ചെയ്യുന്നവർ എന്നെയും കുടുംബത്തെയും തൊഴിലാളികളെയും മോശമായി അധിക്ഷേപിച്ച് ഇറങ്ങിപ്പോന്നവരാണ്. ലേബർ ഓഫീസിൽ ഇത് സംബന്ധിച്ച് നടന്ന ചർച്ചയിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. ഒരു തൊഴിലാളി സംഘടനയുടെ പിൻബലത്തിൽ ഉള്ള അന്യായ സമരമാണിത്. സമരം ചെയ്യുന്ന ജീവനക്കാരെ ഒരു കാരണവശാലും തിരിച്ചെടുക്കാൻ സാധ്യമല്ല. ന്യായമായ നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞിട്ടും ഇവർ സമരം തുടരുകയാണ്. സ്ഥാപനം പൊട്ടിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP