Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലേണേഴ്‌സ് ലൈസൻസുള്ളവർ എത്രയും വേഗം മോട്ടോർ വാഹന ഓഫീസിൽ എത്തണം; ഇല്ലെങ്കിൽ വീണ്ടും കമ്പ്യൂട്ടർ പരീക്ഷ എഴുതേണ്ടി വരും; താൽകാലിക രജിസ്‌ട്രേഷനുള്ള വാഹന ഉടമകളും അതിവേഗം വീണ്ടും രജിസ്റ്റർ ചെയ്യണം; അല്ലെങ്കിൽ നിങ്ങളുടെ കൈയിലുള്ളത് അംഗീകാരമില്ലാത്ത വണ്ടിയാകും; വാഹൻ സാരഥി സോഫ്റ്റുവെയറുമായി വകുപ്പ് മുഖം മിനുക്കുമ്പോൾ നെട്ടോട്ടം ഓടി സാധാരണക്കാരും

ലേണേഴ്‌സ് ലൈസൻസുള്ളവർ എത്രയും വേഗം മോട്ടോർ വാഹന ഓഫീസിൽ എത്തണം; ഇല്ലെങ്കിൽ വീണ്ടും കമ്പ്യൂട്ടർ പരീക്ഷ എഴുതേണ്ടി വരും; താൽകാലിക രജിസ്‌ട്രേഷനുള്ള വാഹന ഉടമകളും അതിവേഗം വീണ്ടും രജിസ്റ്റർ ചെയ്യണം; അല്ലെങ്കിൽ നിങ്ങളുടെ കൈയിലുള്ളത് അംഗീകാരമില്ലാത്ത വണ്ടിയാകും; വാഹൻ സാരഥി സോഫ്റ്റുവെയറുമായി വകുപ്പ് മുഖം മിനുക്കുമ്പോൾ നെട്ടോട്ടം ഓടി സാധാരണക്കാരും

എം മനോജ് കുമാർ

തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിന്റെ സ്മാർട്ട് മൂവ് സോഫ്റ്റ് വെയർ ഇന്നത്തോടെ പ്രവർത്തനം അവസാനിപ്പിക്കുന്നു. നാളെ മുതൽ അതായത് മെയ് ഒന്നുമുതൽ കേന്ദ്രീകൃത വെബ് അധിഷ്ഠിത സംവിധാനമായ 'വാഹൻ സാരഥി'യിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പഴയ സോഫ്റ്റ് വെയർ പ്രവർത്തനം അവസാനിപ്പിക്കുന്നത്. വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസുകളും ഏകീകരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഏകീകൃത പദ്ധതിയുടെ ഭാഗമായാണ് പുതിയ സോഫ്റ്റ് വെയർ ആയ വാഹൻ സാരഥി കേരളത്തിലും എത്തുന്നത്.

സോഫ്റ്റ് വെയർ മാറ്റം ഒട്ടനവധി പ്രതിസന്ധികളാണ് മോട്ടോർ വാഹനവകുപ്പിൽ സൃഷ്ടിച്ചിരിക്കുന്നത്. പഴയ സോഫ്റ്റ് വെയറിലെ ഡാറ്റകൾ പുതിയ സോഫ്റ്റ് വെയറിലേക്ക് മാറ്റുന്ന പ്രക്രിയ പൂർത്തിയായിട്ടില്ല. പുതിയ വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസിനുള്ള അപേക്ഷകളും വന്നുകൊണ്ടിരിക്കുന്നുമുണ്ട്. സോഫ്റ്റ് വെയർ മാറുന്ന പശ്ചാത്തലത്തിൽ താത്കാലിക വാഹന രജിസ്‌ട്രേഷൻ എടുത്തവർ ഇന്നു തന്നെ ഇന്നു തന്നെ അതാത് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളുമായി ബന്ധപ്പെടണമെന്ന് ഉന്നത ട്രാൻസ്പോർട്ട് വൃത്തങ്ങൾ മറുനാടനോട് വ്യക്തമാക്കി. ലേണേഴ്‌സ് ലൈസൻസ് കയ്യിലുള്ളവരും ഇതേ പ്രശ്‌നം കൊണ്ട് തന്നെ അടിയന്തിരമായി ട്രാൻസ്പോർട്ട് ഓഫീസുകളിൽ എത്തേണ്ടതുണ്ട്.

നാളെ മുതൽ വാഹന സാരഥി നടപ്പാകുന്നതോടെ പഴയ സോഫ്റ്റ് വെയറിൽ ചെയ്ത താത്കാലിക രജിസ്ട്രേഷൻ റദ്ദാവുകയാണ്. അതിനാലാണ് താത്കാലിക വാഹന രജിസ്ട്രേഷൻ കയ്യിലുള്ളവരോട് ഇന്നു തന്നെ എത്താൻ ആവശ്യപ്പെടുന്നത്. ഇന്നു എത്താൻ കഴിയാത്ത താത്കാലിക വാഹന രജിസ്ട്രേഷൻ കയ്യിലുള്ളവർക്ക് നാളെയും അതിനടുത്ത ദിവസങ്ങളിലും ഈ സൗകര്യം ലഭ്യമാക്കുന്നുണ്ട്. പക്ഷെ അത് നീട്ടിക്കൊണ്ടുപോയാൽ പുതിയ വാഹന ഉടമകൾക്ക് നഷ്ടവും ഒട്ടനവധി നിയമക്കുരുക്കുകളും വരും. താത്കാലിക രജിസ്ട്രേഷൻ റദ്ദ് ചെയ്യപ്പെടും.

ടാക്‌സ് പോലും പുതുതായി അടയ്ക്കേണ്ടി വരും. പഴയ ടാക്‌സ് തിരികെ കിട്ടാൻ പ്രത്യേക അപേക്ഷകളും വകുപ്പിൽ നൽകേണ്ടിയും വരും. അതിനാണ് നാളെ ഈ സോഫ്റ്റ് വെയർ ഉപയോഗിച്ച് വരുന്നതിനു മുൻപ് തന്നെ താത്കാലിക വാഹന രജിസ്‌ടേഷൻ എടുത്തവർ ട്രാൻസ്പോർട്ട് ഓഫീസുകളിൽ എത്തണമെന്ന് ആവശ്യപ്പെടുന്നത്. വാഹന ഉടമകൾക്കും ആർടിഒ വൃത്തങ്ങൾക്കും ഗുണകരമായതിനാലാണ് ഏപ്രിൽ മാസം അവസാനദിനമായ ഇന്നു തന്നെ എത്താൻ വാഹന ഉടമകളോട് മോട്ടോർ വാഹനവകുപ്പ് ആവശ്യപ്പെടുന്നത്.

താത്കാലിക വാഹന രജിസ്ട്രേഷൻ എടുത്തവരുടെ വിവരങ്ങൾ പുതിയ സോഫ്റ്റ് വെയറിലേക്ക് ചേർക്കുന്നതിനും നടപടികൾ പൂർത്തീകരിക്കുന്നതിനുമാണ് ഇന്നു തന്നെ നിർബന്ധമായും അതാത് ട്രാൻസ്പോർട്ട് ഓഫീസുകളുമായി ബന്ധപ്പെടണമെന്നാണ് ഞങ്ങൾ പറയുന്നത്-ഉന്നത മോട്ടോർ വെഹിക്കിൾ അധികൃതർ പ്രതികരിക്കുന്നു. ഇന്നു എത്താൻ സാധിക്കാത്തവർക്ക് നാളെയും തുടർന്നുള്ള ദിവസങ്ങളിലും രജിസ്ട്രേഷൻ കാര്യത്തിൽ അവസരം നൽകും. പക്ഷെ നാളെ പുതിയ സോഫ്റ്റ് വെയറിലേക്ക് മാറുന്ന സാഹചര്യത്തിൽ കഴിവതും ഇന്നു തന്നെ താത്കാലിക വാഹന രജിസ്ട്രേഷൻ എടുത്തവർ ആർടിഒ ഓഫീസുകളിലേക്ക് എത്തുന്നതാണ് ഗുണകരം-അധികൃതർ വിശദീകരിക്കുന്നു. വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസുകളും ഏകീകരിക്കാൻ ലക്ഷ്യമിട്ട് കേന്ദ സർക്കാർ നടപ്പാക്കുന്ന ഏകീകൃത പദ്ധതിയുടെ ഭാഗമായാണ് പുതിയ സോഫ്റ്റ് വെയർ ആയ വാഹൻ സാരഥി കേരളത്തിലും എത്തുന്നത്.

നാളെ മുതൽ വാഹൻ സാരഥി നടപ്പിലാകുന്നുണ്ടെങ്കിലും വാഹന ഉടമകളെ ഈ കാര്യത്തിൽ ബുദ്ധിമുട്ടിക്കേണ്ട എന്നാണ് നിലവിൽ വകുപ്പ് എടുത്ത തീരുമാനം. അതിന്റെ ഭാഗമായാണ് കുറച്ച് ദിവസങ്ങൾ കൂടി വാഹന ഉടമകൾക്ക് ഈ കാര്യത്തിൽ ഇളവുകൾ നൽകുന്നത്. പഴയ സോഫ്‌റ്റ്‌വെയർ സാവധാനം അവസാനിക്കും. പുതുതായി സ്മാർട്ട് മൂവിൽ ആർക്കും അപേക്ഷിക്കാൻ കഴിയില്ല. ഈ സൗകര്യം മോട്ടോർവാഹനവകുപ്പ് ഒഴിവാക്കിയിട്ടുണ്ട്. പുതുതായി ഈ സോഫ്റ്റ് വെയറിൽ ഉള്ള കാര്യങ്ങൾ പുതിയ വാഹൻ സാരഥിയിലേക്ക് എത്തില്ല. അതുകൊണ്ട് തന്നെയാണ് അടിയന്തിരമായി പഴയ സോഫ്‌റ്റ്‌വെയർ മോട്ടോർവാഹന വകുപ്പ് ഒഴിവാക്കുന്നത്.

വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസുകളും ഏകീകരിക്കാനുള്ള കേന്ദ പദ്ധതികളാണ് വാഹൻ, സാരഥി. 'വാഹൻ' വാഹന രജിസ്ട്രേഷനും 'സാരഥി' ഡ്രൈവിങ് ലൈസൻസ് സംബന്ധിച്ച ആവശ്യങ്ങൾക്കുമാണ് ഉപയോഗിക്കുന്നത്. ' 'സാരഥി'വഴി നൽകുന്ന ലൈസൻസിൽ ക്യു.ആർ.കോഡ്, സർക്കാർ ഹോളോഗ്രാം, മൈക്രോ ലൈൻ, മൈക്രോ ടെക്സ്റ്റ്, യു.വി എംബ്ലം, ഗൈല്ലോച്ച പാറ്റേൺ എന്നിങ്ങനെ ആറ് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ക്യു ആർ കോഡ് സ്‌കാൻ ചെയ്യുന്നതിലൂടെ ലൈസൻസിയെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും അറിയാനാവും. വ്യക്തിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും ലൈസൻസിലുണ്ടാകും. കാർഡിന്റെ മുൻവശത്ത് സംസ്ഥാന സർക്കാരിന്റെ മുദ്ര, ഹോളോഗ്രാം, വ്യക്തിയുടെ ചിത്രം, രക്തഗ്രൂപ്പ് എന്നിവയുണ്ടാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP