Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടത് കണ്ണിറുക്കി കുസൃതിച്ചിരിയുമായി ഇട്ടിമാണി; ഇിബി ജോജൂ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ലൊക്കേഷൻ ചിത്രം പങ്കുവെച്ച് മോഹൻലാൽ; ലാലേട്ടന്റെ പുതിയ ഭാവം ഏറ്റെടുത്ത് ആരാധകരും

ഇടത് കണ്ണിറുക്കി കുസൃതിച്ചിരിയുമായി ഇട്ടിമാണി; ഇിബി ജോജൂ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ലൊക്കേഷൻ ചിത്രം പങ്കുവെച്ച് മോഹൻലാൽ; ലാലേട്ടന്റെ പുതിയ ഭാവം ഏറ്റെടുത്ത് ആരാധകരും

പ്രിയ വാര്യരുടെ കണ്ണിറുക്കിലിന് പിന്നാലെ ഇതാ മറ്റൊരു കണ്ണിറുക്കൽ സോഷ്യൽമീഡിയ കീഴടക്കുകയാണ്. ലാലേട്ടന്റെ പുതിയ ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ലൊക്കേഷൻ ചിത്രം പുറത്ത് വിട്ടതോടെ ആവേശത്തിലായത് ആരാധകരാണ്. കണ്ണിറുക്കി ചിരിക്കുന്ന കുസൃതി നിറഞ്ഞ മോഹൻലാലിന്റെ ചിത്രം നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനകം തന്നെ ചിത്രത്തിന് 40,000 ൽ പരം ലൈക്ക് സ്വന്തമാക്കാനായിട്ടുണ്ട്.

മോഹൻലാലിനൊപ്പം രാധികാ ശരത്കുമാറിനേയും ചിത്രത്തിൽ കാണാം. 1985 ൽ പുറത്തിറങ്ങിയ കൂടുംതേടി എന്ന ചിത്രത്തിലെ രാധിക- മോഹൻലാൽ ജോഡികളും വാചാലമെൻ മൗനവും എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ചിത്രത്തിൽ നിന്നും ലഭിക്കുന്ന സൂചന പ്രകാരം പള്ളിയിലെ രംഗം ഷൂട്ട് ചെയ്യുന്നതിനിടിയുള്ള ഫോട്ടോയാണിത്.

തൂവാനത്തുമ്പികളി'ലെ ജയകൃഷ്ണന് ശേഷം ' തൃശൂർക്കാരനായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രമാണ് 'ഇട്ടിമാണി മെയ്‌ഡ് ഇൻ ചൈന'.ചിത്രീകരണം ആരംഭിക്കുന്നതിനു മുൻപേ ഓവർസീസ് വിതരണാവകാശം വിറ്റുപോയ ചിത്രം കൂടിയാണിത്. ഓണം റിലീസായി തിയറ്ററുകളിലെത്തിക്കാൻ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ വിതരണാവകാശമാണ് ഷൂട്ടിങ് ആരംഭിക്കുന്നതിന് മുൻപേ വിറ്റുപോയത്. നവാഗതരായ ജിബി ജോജു ടീം രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം വിദേശത്ത് വിതരണത്തിനെത്തിക്കുക പൃഥ്വിരാജ് സംവിധാനം ചെയ്ത ലുസിഫറിന്റെ വിതരണക്കാരായ ട്രൈ കളർ എന്റർടൈന്മെന്റ്സ് തന്നെയാണ്. കോമഡി എന്റർടൈന്മെന്റായണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ഒരുങ്ങുന്നത്.

യുകെ, യൂറോപ്പ്, ഏഷ്യ പസഫിക്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ട്രൈ കളർ എന്റർടൈന്മെന്റ്സ് ഇട്ടിമാണി റീലീസ് ചെയ്യുക. ചാർളി, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളിൽ മാർട്ടിൻ പ്രക്കാട്ട്, ജിബു ജേക്കബ് എന്നിവരുടെ സഹായികളായി പ്രവർത്തിച്ചവരാണ് ജിബി ജോജു ടീം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് സിംഗപ്പൂരാണ് ആരംഭിക്കുന്നത്. പിന്നീട് തൃശൂർ, എറണാകുളം, ചൈന എന്നിവിടങ്ങളിലും ചിത്രം ഷൂട്ട് ചെയ്യും. മോഹൻലാലിനു പുറമെ ഹണി റോസ്, വിനു മോഹൻ, ധർമജൻ, ഹരിഷ് കണാരൻ, രാധിക ശരത് കുമാർ എന്നിവരാണ് ചിത്രത്തിലുള്ളത്.

കഴിഞ്ഞ മാസമാണ് മോഹൻലാൽ പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഒടിയൻ, ലൂസിഫർ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങൾ കഴിഞ്ഞതിനു ശേഷം ലാൽ നായകനാവുന്ന ചിത്രങ്ങളിൽ ഒന്നാണ് ഇട്ടിമാണി. മറ്റൊരു ചിത്രമായ മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP