Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എസ്എഎസ് പൈലറ്റുമാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക്; ഇന്ന് മുടങ്ങുന്നത് 500 ലധികം ഫ്‌ളൈറ്റികൾ; 47000 ത്തോളം യാത്രക്കാർ പെരുവഴിയിൽ; മാനേജ്‌മെന്റും യൂണിയനും തമ്മിലുള്ള ചർച്ച തീരുമാനമാകാതെ നീളുന്നു

എസ്എഎസ് പൈലറ്റുമാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക്; ഇന്ന് മുടങ്ങുന്നത് 500 ലധികം ഫ്‌ളൈറ്റികൾ; 47000 ത്തോളം യാത്രക്കാർ പെരുവഴിയിൽ; മാനേജ്‌മെന്റും യൂണിയനും തമ്മിലുള്ള ചർച്ച തീരുമാനമാകാതെ നീളുന്നു

സ്‌കൻഡിനേവിയൻ വിമാനകമ്പനിയായ എസ്എഎസിലെ പൈലറ്റുമാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക് നീളുന്നു. കഴിഞ്ഞ 26 ന് ആരംഭിച്ച സമരം മാനേജ്‌മെന്റും യൂണിയനും തമ്മിലുള്ള ചർ്ച്ചയിൽ പരിഹാരമാകത്തതിനെ തുടർന്നാണ് നീളുന്നത്. സ്വഡൻ, ഡെന്മാർക്ക്, നോർവ്വേ എന്നീ യൂറോപ്യൻ നഗരങ്ങളിലെ പൈലറ്റുമാർ സമരത്തിൽ പങ്കാളികളായാതോടെ നിരവധി സർവ്വീസുകളാണ് ഇന്നും റദ്ദാക്കുക.

ബുധനാഴ്‌ച്ച 500 ഓളം സർവ്വീസുകൾ റദ്ദാക്കുമെന്ന് അറിയിച്ചതോടെ 47000 ത്തിലധികം യാത്രക്കാരാണ് പെരുവഴിയിലാകുന്നത്.വേതന സേവന വ്യവസ്ഥകൾ പരിഷകരിക്കാൻ ആവശ്യപ്പെട്ട് കൊണ്ട് പൈലറ്റുമാർ സമരം നടത്തിയത്. ഏറെ നാളായി യൂണിയനും മാനേജ്മെന്റും തമ്മിൽ നിലനില്ക്കുന്ന തർക്കങ്ങൾ പരിഹരിക്കാനാവാത്തതാാണ് സമരത്തിന് കാരണം.

പൈലറ്റുമാർക്ക് 15 ശതമാനം വേതന വർദ്ധനവ് വേണമെന്ന പ്രധാന ആവശ്യം. അതായത് മാസത്തിൽ 10,000 ഡോളർ വേതനം വേണമെന്നും യൂണിയൻ ആവശ്യപ്പെടുന്നു. മെയ് അഞ്ചിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരുന്നവർക്ക് ടിക്കറ്റ് റദ്ദാക്കാനോ ടിക്കറ്റ് റീ ബുക്കിന് ചെയ്യാനോ അവസരം നല്കുന്നുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP