Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

100 ഗ്രാം ഉത്പന്നത്തിൽ ഒരു ഗ്രാമിൽ കൂടുതൽ ഉപ്പ് പാടില്ല; ഇന്ന് മുതൽ സൗദിയിലെ റൊട്ടി ഉത്പന്നങ്ങളിൽ ഉപ്പിന്റെ അളവിന് നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമം പ്രാബല്ല്യത്തിൽ

100 ഗ്രാം ഉത്പന്നത്തിൽ ഒരു ഗ്രാമിൽ കൂടുതൽ ഉപ്പ് പാടില്ല; ഇന്ന് മുതൽ സൗദിയിലെ റൊട്ടി ഉത്പന്നങ്ങളിൽ ഉപ്പിന്റെ അളവിന് നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമം പ്രാബല്ല്യത്തിൽ

സൗദിയിലെ റൊട്ടി ഉത്പന്നങ്ങളിൽ ഉപ്പിന്റെ അളവിന് സൗദിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമം ഇന്ന് മുതൽ പ്രാബല്യത്തിലായി. രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ ഖുബ്ബൂസിലും മറ്റു റൊട്ടി ഉത്പന്നങ്ങളിലും ഉപ്പിന്റെ അളവ് കുറച്ചു കൊണ്ടുള്ള നിയമമാണ് പ്രാബല്ല്യത്തിലായത്.

പുതിയ നിയമം അനുസരിച്ചു 100 ഗ്രാം ഉത്പന്നത്തിൽ ഒരു ഗ്രാമിൽ കൂടുതൽ ഉപ്പ് പാടില്ല. സൗദി ഫുഡ് ആൻഡ് ഡ്രഗ്‌സ് അഥോറിറ്റി ഇത് സംബന്ധിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് വിവരം നൽകിയിരുന്നു. ഭക്ഷണങ്ങളിൽ ഉപ്പിന്റെ അളവ് വർധിക്കുന്നത് പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾക്കു പ്രധാനകാരണമായാണ് കണ്ടെത്തിയിരിക്കുന്നതെന്നും ഖുബ്ബൂസിലും മറ്റു ബ്രഡ് ഉത്പന്നങ്ങളിലും ഉപ്പ് കുറക്കുന്നതിനു വേണ്ടി പ്രത്യേക ബോധവത്കരണ പരിപാടി ആരംഭിച്ചതായും അഥോറിറ്റി അറിയിച്ചു.

ഭക്ഷ്യ വസ്തുക്കളിൽ ഉപ്പിന്റെ അളവ് കുറച്ച് കൊണ്ടുവരികയെന്ന ലോകരോഗ്യ സംഘടനയുടെ നിർദേശത്തെ തുടർന്നാണ് സൗദിയിലും പദ്ദതി നടപ്പാക്കുന്നതെന്ന് അഥോറിറ്റി മേധാവി അബ്ദുൽ റഹ് മാൻ അൽസുൽത്വാൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP