Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറുമാസത്തെ തൊഴിലന്വേഷക വിസ ലഭിച്ചവർ വിസാകാലാവധി തീരും മുമ്പ് രാജ്യം വിടാൻ നിർദ്ദേശം; കാലാവധി തീരുംമുമ്പ് തൊഴിൽ വിസയിലേക്ക് മാറാത്തവർക്ക് കനത്ത പിഴ ഉറപ്പ്

ആറുമാസത്തെ തൊഴിലന്വേഷക വിസ ലഭിച്ചവർ വിസാകാലാവധി തീരും മുമ്പ് രാജ്യം വിടാൻ നിർദ്ദേശം; കാലാവധി തീരുംമുമ്പ് തൊഴിൽ വിസയിലേക്ക് മാറാത്തവർക്ക് കനത്ത പിഴ ഉറപ്പ്

കാലാവധി പിന്നിട്ട തൊഴിലന്വേഷക വിസയിൽ യു.എ.ഇയിൽ തുടർന്നാൽ പ്രവാസികൾ കനത്ത പിഴ അടക്കേണ്ടി വരുമെന്ന് ഫെഡറൽ അഥോറിറ്റിയുടെ മുന്നറിയിപ്പ്. ആറുമാസത്തെ തൊഴിലന്വേഷക വിസ ലഭിച്ചവർ അതിന്റെ കാലാവധി പിന്നിടുന്നതിന് മുമ്പ് തൊഴിൽവിസയിലേക്ക് മാറുകയോ, രാജ്യം വിടുകയോ വേണമെന്ന് അഥോറിറ്റി നിർദേശിച്ചു. ഇത്തരം വിസകളുടെ കാലാവധി ജൂണിൽ അവസാനിക്കും.

പൊതുമാപ്പ് വേളയിൽ തൊഴിൽ തേടാൻ നൽകിയ 6 മാസ വീസയുടെ കാലാവധി തീരുംമുൻപ് തൊഴിൽ വീസയിലേക്കു മാറുകയോ രാജ്യം വിടുകയോ വേണം. സ്‌പോൺസർ ഇല്ലാതെ നൽകിയ താൽക്കാലിക വീസ തൊഴിൽ തേടാൻ ഉപാധികളോടെ നൽകിയതാണ്. ഈ കാലയളവിൽ രാജ്യം വിടുന്നവർക്ക് വീസാ കാലാവധി ഉണ്ടെങ്കിലും തിരിച്ചുവരാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.

ജോലി നഷ്ടപ്പെട്ട് തൊഴിലന്വേഷിക്കുന്നവർക്ക് സ്‌പോൺസറില്ലാതെ ആറുമാസം യു.എ.ഇയിൽ തുടരാനും രേഖകൾ നിയമവിധേയമാക്കാനും കഴിഞ്ഞവർഷം ഏർപ്പെടുത്തിയതാണ് തൊഴിലന്വേഷക വിസ. ഇതിന്റെ കാലാവധി പിന്നിട്ടിട്ടും രാജ്യത്ത് തുടർന്നാൽ അവരെ വിസാ നിയമലംഘകരായി കണക്കാക്കും. ആദ്യദിവസത്തിന് 100 ദിർഹം പിഴയും പിന്നീടുള്ള ഒരോ ദിവസത്തിനും 25 ദിർഹം വീതവും പിഴ നൽകേണ്ടി വരും. തൊഴിലന്വേഷക വിസയുടെ കാലാവധി നീട്ടി നൽകാനാവില്ല.

തൊഴിന്വേഷക വിസയിൽ നില നിർത്തി പ്രവാസികളെ കൊണ്ട് ജോലിയെടുപ്പിക്കരുത്. ഇവരുടെ വിസ സ്റ്റാറ്റസ് നിയമവിധേയമാക്കി മാത്രമേ ഇവരെ ജോലിക്ക് നിയോഗിക്കാവൂ. തൊഴിലന്വേഷക വിസയിലുള്ളവരെയും സന്ദർശക വിസയിലുള്ളവരെയും ജോലിക്ക് നിയോഗിച്ചാൽ സ്ഥാപനങ്ങൾ 50,000 ദിർഹം പിഴ നൽകേണ്ടി വരും. ഡിസംബറിൽ നൽകി മുഴുവൻ തൊഴിലന്വേഷക വിസകളുടെയും കാലാവധി ജൂണിൽ അവസാനിക്കുമെന്നും അഥോറിറ്റി മുന്നറിയിപ്പ് നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP