Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്പലംകുന്നിലെ അപകടത്തിന് കാരണം കാറിന്റെ അമിത വേഗത; പുലർച്ചെയുള്ള ഡ്രൈവിങ്ങിനിടെ അനുമോൻ ഉറങ്ങിയതും ദുരന്തമുണ്ടാക്കിയെന്ന് നിഗമനം; കുവൈറ്റിൽ നിന്ന് അലീന കൊച്ചിയിൽ പറന്നിറങ്ങിയത് പാലാ ബ്രില്ല്യൻസിൽ എൻട്രൻസ് കോച്ചിംഗിന്; പതിനെട്ടുകാരിയുടെ മനസ്സിലുണ്ടായിരുന്നത് ഡോക്ടറുടെ കുപ്പായവും; എബിന്റെയും പിതൃ സഹോദരിയുടേയും മരണത്തിൽ കരഞ്ഞ് തളർന്ന് പള്ളിക്കത്തോട്; കൂത്താട്ടുകുളത്തെ അപകടം നാടിന്റെ നൊമ്പരമാകുമ്പോൾ

അമ്പലംകുന്നിലെ അപകടത്തിന് കാരണം കാറിന്റെ അമിത വേഗത; പുലർച്ചെയുള്ള ഡ്രൈവിങ്ങിനിടെ അനുമോൻ ഉറങ്ങിയതും ദുരന്തമുണ്ടാക്കിയെന്ന് നിഗമനം; കുവൈറ്റിൽ നിന്ന് അലീന കൊച്ചിയിൽ പറന്നിറങ്ങിയത് പാലാ ബ്രില്ല്യൻസിൽ എൻട്രൻസ് കോച്ചിംഗിന്; പതിനെട്ടുകാരിയുടെ മനസ്സിലുണ്ടായിരുന്നത് ഡോക്ടറുടെ കുപ്പായവും; എബിന്റെയും പിതൃ സഹോദരിയുടേയും മരണത്തിൽ കരഞ്ഞ് തളർന്ന് പള്ളിക്കത്തോട്; കൂത്താട്ടുകുളത്തെ അപകടം നാടിന്റെ നൊമ്പരമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുവൈത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ കുവൈത്ത് മലയാളി വിദ്യാർത്ഥിനി എയർപോർട്ടിലിറങ്ങി വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ കാറപകടത്തിൽ കൊല്ലപ്പെട്ടത് പഠനത്തിൽ മിടുമിടുക്കിയും മിടുമിടുക്കനുമായ സഹോദരരുയെ മക്കൾ. എയർപോർട്ടിൽ നിന്നും വിദ്യാർത്ഥിനിയെ കൂട്ടിക്കൊണ്ടുപോകാൻ വന്ന പിതൃസഹോദരന്റെ വാഹനത്തിലുണ്ടായിരുന്ന പിതൃസഹോദര പുത്രനും അപകടത്തിൽ മരിച്ചു. കുവൈത്ത് മലയാളിയായ അലീന എൽസ ജോസഫ് (18), പിതൃസഹോദര പുത്രൻ എബിൻ അനുമോൻ (13) എന്നിവരാണ് മരിച്ചത്. അമിത വേഗതയാണ് മരണ കാരണം.

കുവൈത്ത് മലയാളികളായ ജോസഫ് യോഹന്നാന്റെയും ബീന ജോസഫിന്റെയും മകളാണ് അലീന. പിതൃസഹോദരൻ അനുമോനെ ഗുരുതരമായ പരിക്കുകളോടെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. അനുമോന്റെ ആരോഗ്യ സ്ഥിതി അതിവ ഗുരുതരമാണ്.

പുലർച്ചെ കുവൈത്തിൽ നിന്നും നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയ അലീന ജോസഫിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ എത്തിയതായിരുന്നു അനുമോനും മകനും. എന്നാൽ പുലർച്ചെയുള്ള യാത്രയ്ക്കിടെ എം സി റോഡിൽ കൂത്താട്ടുകുളം അമ്പലംകുന്നിന് സമീപം വച്ച് കാർ നിയന്ത്രണം വിട്ട് ടിപ്പറിൽ ഇടിച്ചായിരുന്നു അപകടം.  അനുമോൻ ആയിരുന്നു കാർ ഓടിച്ചിരുന്നത്. അപകടത്തിൽ കാർ നിശേഷം തകർന്നിട്ടുണ്ട്.

അലീനയുടെയും എബിന്റെയും മൃതദേഹം ഇപ്പോൾ ദേവമാതാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുവൈത്തിൽ നിന്ന് അലീന എൽസ ജോസഫിന്റെ മാതാപിതാക്കളെത്തിയ ശേഷമാകും സംസ്‌കാര ചടങ്ങുകൾ. കുവൈത്ത് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്നു അലീന.

ഇവിടെ പ്ലസ് ടുവും പൂർത്തിയാക്കിയ ശേഷം എന്ട്രൻസ് കോച്ചിംഗിനായിരുന്നു നാട്ടിലേക്ക് മടങ്ങിയത്. വീട്ടിൽ നിന്ന് പാലായിലെ ബ്രില്ല്യന്റിൽ എന്ട്രൻസ് കോച്ചിംഗിന് ചേരാനായിരുന്നു തീരുമാനിച്ചിരുന്നത്. പഠനത്തിൽ മിടുക്കിയായിരുന്നു എൽസ. അതുകൊണ്ടാണ് എൻട്രൻസ് പഠനത്തിന് കുട്ടിയെ നാട്ടിലേക്ക് അയച്ചത്. കുവൈത്തിലെ എബനൈസർ പ്രെയർ ഫെലോഷിപ്പ് ചർച്ചിൽ അംഗങ്ങളാണ് ജോസഫും കുടുംബവും. സംസ്‌കാരം പിന്നീട്.

അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിലാണ് അലീന പഠനം പൂർത്തിയാക്കിയത്. കുവൈറ്റിൽ ജോലിക്കാരായ ജോസഫ് യോഹന്നാന്റെയും ബീന യോഹന്നാന്റെയും ഏക മകളാണ് അലീന. ചെങ്ങളം എസ്എച്ച് സ്‌കൂളിലെ 8 ആം ക്ലാസ് വിദ്യാർത്ഥിയാണ് എബിൻ. വിമാനത്താവളത്തിൽ നിന്ന് പുലർച്ചെയുള്ള യാത്രയിലെ അമിത വേഗതയ്‌ക്കൊപ്പം അനുമോൻ ഉറങ്ങിയതും അപകടകാരണമായെന്ന് വിലയിരുത്തലുണ്ട്.

അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. കോട്ടയം പള്ളിക്കത്തോട് സ്വദേശി പുതുപ്പറമ്പിൽ അനു മോൻ. വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP