Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചലഞ്ച് സി രവിചന്ദ്രൻ ആൻഡ് ചലഞ്ച് വൈശാഖൻ തമ്പി; എസ്സൻസ് ഗ്ലോബൽ യുകെ മെയ് ആറിന് നടത്തുന്ന ശാസ്ത്ര സെമിനാറിൽ നിങ്ങൾക്ക് കേരളത്തിലെ പ്രശസ്തരായ രണ്ട് സ്വതന്ത്ര ചിന്തകരുമായി സംവദിക്കാം; ഹൊമിനം'19 സെമിനാർ വ്യത്യസ്തമാകുന്നത് ഇങ്ങനെ

ചലഞ്ച് സി രവിചന്ദ്രൻ ആൻഡ് ചലഞ്ച് വൈശാഖൻ തമ്പി; എസ്സൻസ് ഗ്ലോബൽ യുകെ മെയ് ആറിന് നടത്തുന്ന ശാസ്ത്ര സെമിനാറിൽ നിങ്ങൾക്ക് കേരളത്തിലെ പ്രശസ്തരായ രണ്ട് സ്വതന്ത്ര ചിന്തകരുമായി സംവദിക്കാം; ഹൊമിനം'19 സെമിനാർ വ്യത്യസ്തമാകുന്നത് ഇങ്ങനെ

എം മോൻസി

ലണ്ടൻ: ചില സംവാദങ്ങൾ അങ്ങനെയാണ്‌, അവ ചരിത്രത്തിന്റെ ഭാഗമാവുകമാത്രമല്ല, കാലങ്ങൾക്കതീതമായി സമൂഹത്തിൽ പ്രവർത്തിച്ചുകൊണ്ടേയിരിക്കും. കേരളം അടുത്തകാലത്തു കണ്ട ഏറ്റവും വൈവിധ്യാത്മകവും വിഞ്ജാനപ്രദവുമായ സംവാദം ആയിരുന്നു ഡിസി ബുകസിന്റെ ആഭിമുഖഉത്തിൽ നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ 'നിഷേധത്തിന്റെ ലാവണ്യം' എന്ന ചോദ്യോത്തര പരിപാടി. മലയാളത്തിലെ പ്രമുഖ ജേർണലിസ്റ് അഭിലാഷ് മോഹൻ ആയിരുന്നു ചോദ്യകർത്താവ്. ചോദ്യങ്ങൾക്കുത്തരം പറയേണ്ടിയ ആൾ കേരളത്തിലെ പ്രമുഖ വാഗ്മിയും, ശാസ്ത്രപ്രചാരകനും, നിരീശ്വരവാദിയുമായ  സി രവിചന്ദ്രൻ. കൊണ്ടും കൊടുത്തും ചോദ്യങ്ങളും ഉത്തരങ്ങളും കത്തികയറിക്കൊണ്ടിരിക്കുന്നു വിഷയം സംവരണത്തിലേക്കെത്തുന്നു.ചോദ്യകർത്താവ് പറയുന്നു 'സംവരണം ഒരു ചരിത്രപരമായ നീതിയാണ്, ഭരണഘടനാ വ്യാഖ്യാനമനുസരിച്ചു അത് പങ്കാളിത്ത നീതിയാണ്, പാർട്ടിസിറ്റീവ് ജസ്റ്റീസ് ആണ്, അങ്ങനെയിരിക്കെ നമ്മൾ ജാതി കളയണം അതുകൊണ്ട് സംവരണം വേണ്ടായെന്നുവയ്ക്കലാണ് യഥാർത്ഥത്തിൽ നല്ലയൊരു പൊസിഷൻ എന്ന് എങ്ങനെ വാദിക്കാൻ കഴിയും?'

ഉത്തരം ചടുലവും സൂക്ഷ്മവുമായിരുന്നു രവിചന്ദ്രൻ പറയുന്നു 'ഈ.... ഭരണഘടനയിൽ യഥാർത്ഥത്തിൽ സംവരണമില്ല. പലരും പറയുന്നുണ്ട് ഭരണഘടനാശില്പികൾ വിഭാവനം ചെയ്ത ഒന്നാണ് സംവരണം എന്ന്. അതായത് 1951-ലെ Chempakam Vs Madras State എന്ന കേസ് നോക്കുക, ആ വിധിയിൽ പറയുന്നുണ്ട് ജാതിസംവരണം ഭരണഘടനാവിരുദ്ധമാണെന്ന്. അതിനുശേഷം 1951 ജൂണിൽ ആദ്യത്തെ ഭേദഗതി വന്നതുകൊണ്ടാണ്ജാതിസംവരണം ഇന്ത്യയിൽ വരുന്നത്. അതായത് ഭരണഘടനയിൽ ഇല്ലാത്ത കാര്യമാണ് ...' നിശിതമായ വസ്തുതകളോടെ രണ്ടുപേരും സംവരണത്തിന്റെ ആവശ്യകതെയ്ക്കുറിച്ചും അതിന്റെ irrelevance- നെ കുറിച്ചും തർക്കിക്കുന്നു. വിഷയം മറ്റു മേഖലകളിലേക്കും കടക്കുന്നു; നവോതഥാനം, ശ്രീ നാരായണഗുരു, സണ്ണി കപിക്കാട്, പൊളിറ്റിക്കൽ ഇസ്ലാം, ബ്രാഹ്മിണിക്കൽ യുക്തിവാദം.എന്നാൽ ഈ പരിപാടിയുടെ ഒരു സവിശേഷത, അഭിലാഷിന്റെ ചോദ്യങ്ങളേക്കാൾ കൂടതൽ, പ്രേക്ഷകർ ചോദിച്ച ചോദ്യങ്ങൾക്ക് ശ്രീ രവിചന്ദ്രനെ ഒരുപരിധിവരെ ചലഞ്ച് ചെയ്യാൻ കഴിഞ്ഞു എന്നുള്ളതായിരുന്നു.

Hominem'19 എന്ന പേരിൽ എസ്സൻസ് യുകെ ലണ്ടനിൽ വച്ച് മെയ്-6-ന് സംഘടിപ്പിക്കുന്ന പരിപാടിയുടെ പ്രത്യേകതയും ഇതുതന്നെയ്യാണ്.
സി രവിചന്ദ്രനും, ഡോ വൈശാഖൻ തമ്പിയുമാണ് ഇവിടെ പഭാഷകരായി എത്തുന്നത്. മുഖ്യപ്രഭാഷണൾക്കുശേഷം, Challenge Ravichandran & Vaisakhan Thampi എന്ന പേരിൽ, ഏകദേശം ഒന്നര മണിക്കൂറോളും നീളുന്ന ഒരു ചോദ്യോത്തരവേളയാണ് സംഘാടകർ ബ്രിട്ടീഷ് മലയാളികൾക്കായി ഒരുക്കുന്നത്.

ലണ്ടനിലെ വിവിധ സാമൂഹിക സാംസ്‌കാരിക തലങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി സ്വതന്ത്ര ചിന്തകരും പരിഷ്‌കർത്താക്കളും ഈ പരിപാടിയിൽ പങ്കേടുക്കുകയും പ്രഭാഷകരുമായി സംവാദിക്കുകയും ചെയ്യും. മുഖ്യപ്രഭാഷണങ്ങളുമായിട്ട് ബന്ധപ്പെട്ട ചോദ്യങ്ങൾക്കപ്പുറം, കേരളത്തിലെ നവോത്ഥാനമേഖലയിലെ ചിന്താവൈവിധ്യങ്ങളെക്കുറിച്ചും അതിന്റെ രാഷ്ട്രീയ സാമൂഹിക അന്തർധാരകളെകുറിച്ചും തങ്ങളുടെ ആശയങ്ങളെ പങ്കുവയ്ക്കാനുള്ള ഒരു വേദിയായി ഈ പരിപാടിയെ മാറ്റാൻ സംഘാടകർ പരിശ്രമിക്കുകയാണ്. pring West Academy, Browells Lane, Feltham, TW13 7EF ലാണ് പരിപാടി നടക്കുന്നത്.

 മെയ് നാലിന് ഡബ്ലിനിൽ, മെയ് 11ന് സൂറിച്ചിൽ

സി. രവിചന്ദ്രനും, ഡോ.വൈശാഖൻ തമ്പിയും ഇപ്പോൾ യൂറോപ്പിൽ എത്തിയിട്ടുണ്ട്. മെയ് നാലിന് അയർലണ്ട് തലസ്ഥാനമായ ഡബ്ലിനിലിനാണ് ആദ്യ പരിപാടി. മെയ് ആറിന് ലണ്ടനിലും, മെയ് 11ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലും ഇവർ പ്രഭാഷണം നടത്തും. ഏറ്റവും നല്ല ശാസ്ത്രപ്രചാരകനുള്ള സംസ്ഥാന അവാർഡുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള രവിചന്ദ്രൻ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.ആയിരത്തിലധികം വേദികളിൽ ശാസ്ത്ര പ്രസംഗങ്ങൾ നടത്തിയിട്ടുള്ള സ്വതന്ത്ര ചിന്തകനാണ് രവിചന്ദ്രൻ. കഴിഞ്ഞ മേയിൽ യുകെയിലെ ആറ് സ്ഥലങ്ങളിലും അയർലണ്ടിൽ ഡബ്ലിനിലും അദ്ദേഹം നടത്തിയ പ്രഭാഷണ പരമ്പര ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായിരുന്നു.ചേർത്തല എൻഎസ്എസ് കോളജിലെ ഫിസിക്സ് വിഭാഗം അദ്ധ്യാപകനായി ജോലിചെയ്യുന്ന ഡോ.വൈശാഖൻ തമ്പി എസ്സെൻസ് ഗ്ലോബലിന്റെ സ്ഥിരം പ്രഭാഷകരിൽ ഒരാളാണ്. ആനുകാലിക വിഷയങ്ങളെ നർമത്തിന്റെ മേമ്പൊടിയോടെ വിശകലനം ചെയ്യുന്ന അദ്ദേഹം നടത്തിയ പരന്നഭൂമി, മയിലിന്റെ കണ്ണുനീർ, ആധുനിക മയിലെണ്ണ, എന്നിവ കപടശാസ്ത്രത്തെ കണക്കറ്റു വിമർശിക്കുന്ന പ്രശസ്തങ്ങളായ ശാസ്ത്രപ്രഭാഷണങ്ങളാണ്.

മെയ് നാലിന് ഡബ്ലിനിൽ Tallaght Scientology Auditorium വച്ച് നടത്തുന്ന പ്രഭാഷണത്തിൽ വൈശാഖൻ തമ്പി 'ആ പറക്കും തളിക' (ഭൂമിക്കു വെളിയിൽ ജീവനുണ്ടാകാനുള്ള സാധ്യതകൾ എന്ന വിഷയത്തിലും, സി രവിചന്ദ്രൻ 'മതയാനകൾ' (വിശ്വാസി സമൂഹത്തിൽ അവിശ്വാസികൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും) എന്ന വിഷയത്തിലും സംസാരിക്കും. മെയ് ആറിന് ലണ്ടനിൽ Spring West Academy, Feltham TW137EF, വെച്ച് വൈശാഖൻ തമ്പി 'പാളിപ്പോയ പരികൽപ്പന' എന്ന വിഷയത്തിലും, സി രവിചന്ദ്രൻ 'സ്വപ്നാടനം' എന്ന വിഷയത്തിലും സംസാരിക്കുന്നു. മെയ് പതിനൊന്നിന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ വച്ച് ( Mehrweckhalle, Spreitenbach, Zurich) രവിചന്ദ്രൻ. 'നവോത്ഥാന മൂല്യങ്ങളും ആധുനിക കേരള സമൂഹവും' എന്ന വിഷയത്തിൽ സംസാരിക്കും.

കൂടുതൽ വിവരങ്ങൾ +353899690190, +447786991078, +41 76 335 65 57 എന്നീ നമ്പറുകളിൽനിന്നറിയാം. എസ്സെൻസ് അയർലണ്ട്, എസൻസ് ഗ്ലോബൽ യുകെ എന്നീ ഫേസ്‌ബുക്ക് പേജുകളിലും വിശദാംശങ്ങളുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP