Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എത്ര ഉയർന്ന ഊഷ്മാവിലും 40,000 പേർക്ക് കൂളായി ഇരിക്കാം; ഒറ്റ നോട്ടത്തിൽ സ്ത്രീയുടെ ലൈംഗികാവയവത്തിനുള്ളിൽ ഇരിക്കുന്ന ഫീൽ; ഏറെ വിമർശനങ്ങൾ ഉയർന്നിട്ടും മൂന്ന് വർഷം മുമ്പെ പ്രധാന സ്റ്റേഡിയം പൂർത്തിയാക്കി ഖത്തർ; ലോക കപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയാക്കി അറബ് രാഷ്ട്രം

എത്ര ഉയർന്ന ഊഷ്മാവിലും 40,000 പേർക്ക് കൂളായി ഇരിക്കാം; ഒറ്റ നോട്ടത്തിൽ സ്ത്രീയുടെ ലൈംഗികാവയവത്തിനുള്ളിൽ ഇരിക്കുന്ന ഫീൽ; ഏറെ വിമർശനങ്ങൾ ഉയർന്നിട്ടും മൂന്ന് വർഷം മുമ്പെ പ്രധാന സ്റ്റേഡിയം പൂർത്തിയാക്കി ഖത്തർ; ലോക കപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയാക്കി അറബ് രാഷ്ട്രം

ണി പൂർത്തിയായിരിക്കുന്ന ' വജൈന സ്റ്റേഡിയ' ത്തിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് ഖത്തർ രംഗത്തെത്തി. ഒറ്റ നോട്ടത്തിൽ സ്ത്രീയുടെ ലൈംഗിക അവയവത്തിനുള്ളിൽ ഇരിക്കുന്ന ഫീൽ ഉണ്ടാക്കുന്ന ഈ സ്റ്റേഡിയത്തിന്റെ ഡിസൈൻ ഏറെ വിമർശനങ്ങളാണ് ഉയർത്തിയത്.

പ്രതീക്ഷിച്ചതിലും മൂന്ന് വർഷം മുമ്പെ ഖത്തർ പ്രധാന സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാക്കിയിരിക്കുകയാണ്. 2022ൽ നടക്കുന്ന ഫുട്ബോൾ ലോക കപ്പിലെ നിരവധി മത്സരങ്ങൾ ഇവിടെ നടക്കുന്നതാണ്. 2016ൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ ബ്രിട്ടീഷ്-ഇറാഖി ആർക്കിടെക്ടായ ഡാമെ സഹ ഹദീദാണ് ഈ സ്റ്റേഡിയത്തിന്റെ വിവാദ ഡിസൈൻ തയ്യാറാക്കിയിരുന്നത്. 2013ലാണ് അൽ വക്രാഹിലെ ഈ സ്റ്റേഡിയം നിർമ്മിക്കുന്നതിനുള്ള പ്ലാൻ ആദ്യമായി പുറത്ത് വന്നിരുന്നത്.

അറേബ്യയിലെ പരമ്പരാഗത ബോട്ടായ ദോ ബോട്ടിന്റെ ഡിസൈനിലാണിത് തയ്യാറാക്കിയിരിക്കുന്നതെന്നാണ് 2013ൽ ഇതിന്റെ ഡിസൈൻ പുറത്ത് വന്നപ്പോൾ ഇതിന് പിന്നിൽ പ്രവർത്തിച്ചിരുന്നവർ വിശദീകരിച്ചിരുന്നത്. എന്നാൽ ഇതിനേക്കാൾ ഈ ഡിസൈനിന് സാമ്യം സ്ത്രീയുടെ ലൈംഗിക അവയവവുമായിട്ടാണെന്നായിരുന്നു ഓൺലൈനിൽ ഈ ഡിസൈൻ വ്യാപിച്ചപ്പോഴുണ്ടായ മിക്കവരുടെയും പ്രതികരണം. എന്നാൽ തന്റെ ഡിസൈനിനെ ഇത്തരത്തിൽ താരതമ്യം ചെയ്തതിനെ തുടർന്ന് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഡാമെ സഹ രംഗത്തെത്തുകയും ചെയ്തിരുന്നു.

തന്റെ അനുപമായ ഡിസൈനിനെ യോനിയോട് താരതമ്യപ്പെടുത്തിയത് പരിഹാസ്യമായ നീക്കമാണെന്നായിരുന്നു ഡാമെ പ്രതികരിച്ചിരുന്നത്. 2012 ലണ്ടൻ ഒളിമ്പിക്സിലെ അക്വാട്ടിക് സെന്റർ, ഇറ്റലിയിലെ മാക്സി മ്യൂസിയം, ചൈനയിലെ ഗ്വാംഗ്സൗ ഒപേര ഹൗസ്, എന്നിവയും ഡാമെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു പുരുഷനാണ് അൽ വക്രാഹിലെ സ്റ്റേഡിയം ഡിസൈൻ ചെയ്തിരുന്നതെങ്കിൽ ഈ വിമർശനം ഉയരില്ലെന്നാണ് ഡാമെ ആരോപിക്കുന്നത്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ നിന്നും 12 മൈൽ തെക്ക് മാറിയാണ് വജൈന സ്റ്റേഡിയം നിലകൊള്ളുന്നത്.

്മരുഭൂമിയുടെ ചൂടിൽ നിന്നും രക്ഷനേടാവുന്ന വിധത്തിലാണിത് ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ സ്റ്റേഡിയത്തിൽ വിപ്ലവകരമായ പുതിയ എയർകണ്ടീഷനിങ് ടെക്നോളജിയാണ് അനുവർത്തിച്ചിരിക്കുന്നത്. താപനില 22 ഡിഗ്രി വരെ താഴ്‌ത്താവുന്ന വിധത്തിലാണ് ഇവിടുത്തെ എയർകണ്ടീഷനിങ് ക്രമീകരിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിലേക്കുള്ള 100 വെന്റിലേഷൻ യൂണിറ്റുകളിലേക്ക് തണുത്ത വായു പൈപ്പുകളിലൂടെ കടത്തി വിട്ടാണിത് സാധ്യമാക്കിയിരിക്കുന്നത്. പിച്ചിലേക്ക് തണലേകുന്നതിനായി 92 മീറ്ററുള്ള റെട്രാക്ടബിൾ റൂഫും ഇവിടെ സജ്ജമാക്കിയിരിക്കുന്നു.

ഗൾഫിലെ കടുത്ത ചൂടിനെ ഒഴിവാക്കുന്നതിനായി 2020ലെ ലോക കപ്പ് വിന്റർ മാസങ്ങളിലേക്ക് മാറ്റിയിട്ടുമുണ്ട്. അടുത്ത ലോകകപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലവിൽ തുടരുന്നുമുണ്ട്. അതായത് ടൂർണമെന്റ് എപ്പോൾ പൂർത്തിയാക്കാനാവുമെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. 32 ടീ്മുകളുള്ള വേൾഡ് കപ്പിനായി ഖത്തർ എട്ട് സ്റ്റേഡിയങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ടൂർണമെന്റ് 48 ടീമുകളിലേക്ക് വ്യാപിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് ഫിഫ ബോസായ ഗിയാനി ഇൻഫന്റിനോ വെളിപ്പെടുത്തുന്നത്.

ഇതിനെ തുടർന്ന് ഖത്തറിന് പുറമെ മറ്റൊരു അറബ് രാജ്യവും ലോകകപ്പിന് ആതിഥ്യമരുളേണ്ടി വന്നേക്കാം. എന്നാൽ ഈ വക കാര്യങ്ങളിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP