Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാപ്പച്ചി വീട്ടിലെ മിനി തിയറ്ററിൽ ഇരുന്ന് കുടുംബത്തോടൊപ്പം ആണ് ലൂസിഫർ കണ്ടത്; 'വാപ്പച്ചിയും ലാലേട്ടനും തമ്മിലുള്ള സ്നേഹം കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്; അവരുടെ സ്നേഹം ചെറുപ്പം മുതൽ കാണുന്നതാണ്; ഇവരുടെ പേരിൽ ബാക്കിയുള്ളവർക്ക് എന്താ ഇത്ര പ്രശ്നം എന്ന് തോന്നിയിട്ടുണ്ട്; ദുൽഖറിന് പറയാനുള്ളത്

വാപ്പച്ചി വീട്ടിലെ മിനി തിയറ്ററിൽ ഇരുന്ന് കുടുംബത്തോടൊപ്പം ആണ് ലൂസിഫർ കണ്ടത്; 'വാപ്പച്ചിയും ലാലേട്ടനും തമ്മിലുള്ള സ്നേഹം കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്; അവരുടെ സ്നേഹം ചെറുപ്പം മുതൽ കാണുന്നതാണ്; ഇവരുടെ പേരിൽ ബാക്കിയുള്ളവർക്ക് എന്താ ഇത്ര പ്രശ്നം എന്ന് തോന്നിയിട്ടുണ്ട്; ദുൽഖറിന് പറയാനുള്ളത്

ലയാളികളുടെ പ്രിയപ്പെട്ട താരപുത്രന്മാരിലൊരാളാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ പാത പിന്തുടർന്ന് സിനിമയിലേക്കെത്തിയ അദ്ദേഹത്തിന് തുടക്കം മുതലേ തന്നെ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ഏറ്റവുമൊടുവിലായി തിയേറ്ററിലെത്തിയ യമണ്ടൻ പ്രേമകഥ വിജയകരമായി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് ദുൽഖർ. ചി്ത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്.എമ്മിന് വേണ്ടി ആർ.ജെ മൈക്ക് നടത്തിയ അഭിമുഖത്തിൽ ദുൽഖർ പങ്ക് വക്കുന്ന വിശേഷങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സൗഹൃദം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് നടൻ പറയുന്നു. 'അവര് തമ്മിലുള്ള സ്നേഹം അതിഗംഭീരമാണ്. അവരുടെ സ്നേഹം കണ്ട് അത്ഭുതം തോന്നിടിയിട്ടുണ്ട്. ചെറുപ്പം മുതലേ അത് കാണുന്നതാണ്. ഇത് കാണുമ്പോൾ ഇവരുടെ പേരിൽ ബാക്കിയുള്ളവർക്ക് എന്താ ഇത്ര പ്രശ്നം എന്നുവരെ തോന്നിയിട്ടുണ്ട്', ദുൽഖർ പറഞ്ഞു.

വാപ്പച്ചി ലുസിഫർ കുടുംബത്തോടെയാണ് കണ്ടത്. തനിക്ക് മുഴുവനായി കാണാന് കഴിഞ്ഞില്ല. ആ സമയത്ത് മറ്റൊരു സിനിമയുടെ കഥ കേൾക്കുകയായിരുന്നു. ഇനി മുഴുവനായും കാണണം. സ്വന്തം വീട്ടിൽ ഒരു മിനി തിയേറ്റർ ഉണ്ട്. അവിടിരുന്നാണ് കുടുംബം ലൂസിഫർ കണ്ടതെന്നും ദുൽഖർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP