Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റമദാൻ: യുഎഇയിൽ 3005 പേർക്കും ദുബായ് 587 ഉം അജ്മാനിൽ 120 തടവുകാർക്കും മോചനം; മോചിതാരകുന്നവരിൽ വിദേശികളും

റമദാൻ: യുഎഇയിൽ 3005 പേർക്കും ദുബായ് 587 ഉം അജ്മാനിൽ 120 തടവുകാർക്കും മോചനം; മോചിതാരകുന്നവരിൽ വിദേശികളും

റമദാൻ പ്രമാണിച്ച് എമിറേറ്റ്‌സിൽ നിരവധി തടവുകാർക്ക് മോചനം. യുഎഇയിലും, ദുബായിലും, അജ്മിനിലുമായി ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കാൻ തീരുമാനം. പ്രസിഡന്റ് ശൈഖ് ഖലീഫയും ഷാർജ, റാസൽഖൈമ, ഉമ്മുൽഖുവൈൻ ഭരണാധികാരികളും ഇത് സംബന്ധിച്ച് ഉത്തരവിറക്കി.

വിവിധ ജയിലുകളിൽ പല കുറ്റങ്ങളിലായി ശിക്ഷ അനുഭവിച്ചുവരുന്ന 3005 തടവുകാരെ വിട്ടയക്കാനും അവരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനുമാണ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ ഉത്തരവ്. ജീവിതത്തിന്റെ ഒരു പ്രത്യേക സന്ദർഭത്തിൽ കുറ്റങ്ങളിൽ പെട്ടുപോയ മനുഷ്യർക്ക് തെറ്റുതിരുത്താനും പുതുജീവിതം ആരംഭിച്ച് കുടുംബങ്ങൾക്ക് സന്തോഷം പകരുവാനം അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ശൈഖ് ഖലീഫയുടെ തീരുമാനം.

ഷാർജയിലെ ജയിലുകളിൽ കഴിയുന്ന 377 തടവുകാരെ വിട്ടയക്കാനാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടത്.

ഇന്ത്യക്കാരുൾപ്പെടെയുള്ള തടവുകാർക്കാണ് മോചനം ലഭിക്കുക. ജയിൽവാസ കാലത്തെ സ്വഭാവ ഗുണങ്ങൾ കണക്കിലെടുത്താണ് ആളുകളെ വിട്ടയക്കുന്നത്. തടവറ കാലത്തെ മാനസാന്തരത്തിലൂടെ ശിഷ്ടകാലം കുടുംബവുമൊത്ത് സാധാരണ ജീവിതം നയിക്കാനുള്ള അവസരം ഇവർക്ക് ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് സെയിഫ് മുഹമ്മദ് അൽ സഅരി അൽ ഷംസി പറഞ്ഞു.

റാസൽഖൈമയിലെ തടവറകളിൽ നിന്ന് 306 പേരെ വിട്ടയക്കുമെന്നാണ് സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമിയുടെ പ്രഖ്യാപനം.

ഉമ്മുൽ ഖുവൈനിലെ ജയിലുകളിൽ നിന്ന് കുറച്ച് തടവുകാരുടെ മോചനം സംബന്ധിച്ച് സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ റാഷിദ് അൽ മുഅല്ലയും ഉത്തരവിട്ടിട്ടുണ്ട്. തടവുകാരുടെ മോചനം എളുപ്പത്തിൽ സാധ്യമാക്കുമെന്നും പലർക്കും റമദാൻ ആദ്യ ഘട്ടത്തിൽ തന്നെ കുടുംബവുമൊത്ത് ചേരുവാൻ സൗകര്യമൊരുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP