Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊലയാളികൾ ഞങ്ങൾക്ക് പിന്നാലെ ചുറ്റി കറങ്ങുന്നു; നിങ്ങൾ ഒപ്പം ഉണ്ടാവുമോ? സത്യത്തിന്റെ വികൃത മുഖം നിരന്തരം അനാവരണം ചെയ്യുമ്പോൾ ചുറ്റിനും കാണുന്നതു കൊലകത്തിയുമായി പതുങ്ങി ഇരിക്കുന്ന അനേകരെ; തളരാതിരിക്കാൻ വേണ്ടത് പ്രേക്ഷകരുടെ പിന്തുണ മാത്രം; കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പരസ്യ പ്രലോഭനത്തിന് മുമ്പിലോ നേതാക്കന്മാർ വെച്ച് നീട്ടുന്ന ഉച്ഛിഷ്ഠത്തിന് മുമ്പിലോ പ്രാഞ്ചിയേട്ടന്മാരുടെ നക്കാപ്പിച്ചക്ക് മുമ്പിൽ വഴങ്ങാതെ വളരുമ്പോൾ നോക്കിയിരിക്കുന്ന കഴുകൻ കണ്ണുകളെ കൊത്തിപൊട്ടിക്കേണ്ടത് നിങ്ങൾ

കൊലയാളികൾ ഞങ്ങൾക്ക് പിന്നാലെ ചുറ്റി കറങ്ങുന്നു; നിങ്ങൾ ഒപ്പം ഉണ്ടാവുമോ? സത്യത്തിന്റെ വികൃത മുഖം നിരന്തരം അനാവരണം ചെയ്യുമ്പോൾ ചുറ്റിനും കാണുന്നതു കൊലകത്തിയുമായി പതുങ്ങി ഇരിക്കുന്ന അനേകരെ; തളരാതിരിക്കാൻ വേണ്ടത് പ്രേക്ഷകരുടെ പിന്തുണ മാത്രം; കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പരസ്യ പ്രലോഭനത്തിന് മുമ്പിലോ നേതാക്കന്മാർ വെച്ച് നീട്ടുന്ന ഉച്ഛിഷ്ഠത്തിന് മുമ്പിലോ പ്രാഞ്ചിയേട്ടന്മാരുടെ നക്കാപ്പിച്ചക്ക് മുമ്പിൽ വഴങ്ങാതെ വളരുമ്പോൾ നോക്കിയിരിക്കുന്ന കഴുകൻ കണ്ണുകളെ കൊത്തിപൊട്ടിക്കേണ്ടത് നിങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കഴിഞ്ഞ ഒരാഴ്‌ച്ചയിൽ അധികമായി സിപിഎം സൈബർ ഗുണ്ടകൾ ഒരുമിച്ചു ചേർന്ന് മറുനാടൻ മലയാളിക്കെതിരെ സോഷ്യൽ മീഡിയായിൽ വമ്പൻ യുദ്ധം നടത്തുകയാണ്. മറുനാടൻ മലയാളി പൂട്ടിക്കുക എന്ന ഉദ്ദേശത്തോടു കൂടി ലക്ഷക്കണക്കിന് സൈബർ ഗുണ്ടകളാണ് ഈ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. മറുനാടൻ മലയാളിയുടെയും മറുനാടൻ ടിവിയുടെയും ഫേസ്‌ബുക്ക് പേജുകളും രണ്ടിന്റെയും യൂടൂബ് പേജുകളും ഇല്ലാതാക്കാനാണ് അവർ ആദ്യം നടത്തിയ ശ്രമം. തൊട്ടുപിന്നാലെ മറുനാടന്റെ ന്യൂസ് ഹണ്ടിന്റെ ആപ്ലിക്കേഷന്റെ റേറ്റിങ് കുറച്ചുകൊണ്ട് ഇല്ലാതാക്കുന്നതിനും. മറുനാടൻ മലയാളിയിലെ ജീവനക്കാരുടെ പോലും ഫേസ്‌ബുക്ക് പേജുകൾ പൂട്ടിക്കുന്നതിനും ശ്രമം നടന്നു. ഒന്നും ലക്ഷ്യം കണ്ടില്ല.

 

അതിനിടയിൽ ഒരു സാങ്കേതിക പ്രശ്‌നം മൂലം മറുനാടൻ മലയാളിയുടെ മെയിൻ പേജിൽ ഫോട്ടോകളും വീഡിയോകളും ലിങ്കുകളും പോസ്റ്റു ചെയ്യാൻ കഴിയാതെ വന്നപ്പോൾ അത് തങ്ങളുടെ വിജയമാണ് എന്ന് പറഞ്ഞ് അവർ ആഘോഷിച്ചു. വെരിഫൈഡായ മറുനാടൻ മലയാളിയുടെ പേജ് ഇങ്ങനെയാക്കാൻ കഴിഞ്ഞാൽ മറുനാടൻ ടിവിയുടെ പേജ് അനായാസം പൂട്ടിക്കാം എന്ന വീരവാചകമാണ് എങ്ങും നിറഞ്ഞത്. സാങ്കേതിക പ്രശ്‌നം പരിഹരിച്ചതോടു കൂടി മറുനാടൻ മലയാളി വീണ്ടും പൂർവ്വസ്ഥിതിയിലേക്ക് വന്നിരിക്കുകയാണ്. മറുനാടൻ മലയാളിയുടെ മെയിൻപേജിൽ ലിങ്കുകൾ പോസ്റ്റു ചെയ്യാൻ കഴിയാതിരുന്നിട്ടു കൂടി മറുനാടന്റെ വായനക്കാരിൽ അൽപം പോലും കുറവുണ്ടാകാതെ പോയത് ഒരുപക്ഷേ പോരാളി ഷാജിയും സംഘവും നടത്തിയ ഈ കാമ്പയിൻ മൂലമാകാം.

ഇങ്ങോട്ടു തിരിഞ്ഞുനോക്കാതിരുന്ന അനേകം പേർ എന്തെങ്കിലും ഇതിലുണ്ടോ എന്നറിയാൻ എത്തിയതുകൊണ്ടാകാം മുൻ ദിവസങ്ങളേക്കാൾ കൂടുതൽ വായനക്കാർ മറുനാടൻ മലയാളിക്കുണ്ടായത് ഈ കഴിഞ്ഞ ഒരാഴ്‌ച്ചയായിരുന്നു. അതുകൊണ്ടു തന്നെ പോരാളി ഷാജിയോടോ ബുദ്ധിയും വിവേകവുമില്ലാത്ത സൈബർ അടിമകളോടോ ഒരു പരാതിയും എനിക്കില്ല. മറുനാടന്റെ വരുമാനമോ വായനക്കാരെയോ കുറയ്ക്കുന്നതിന് അവർക്ക് ഒരാഴ്‌ച്ചയിലധികം നീണ്ട യുദ്ധം നടത്തിയിട്ടും സാധിക്കാതെ പോയിട്ടും ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തീരുമാനിച്ചത് വായനക്കാരോട് ഒരു സഹായം അഭ്യർത്ഥിക്കുന്നതിനാണ്. നമ്മുടെ നാട്ടിലെ ഏതാണ്ട് അറുപത് ശതമാനത്തോളം ജനങ്ങൾ ആശയപരമായ അടിമകളാണ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കോ മതവിശ്വാസങ്ങൾക്കോ അവർ അടിമപ്പെട്ടിരിക്കുന്നു. അവരുടെ രാഷ്ട്രീയ പാർട്ടിയും അവരുടെ മതവും പറയുന്നത് പൂർണമായും ശരിയാണ് എന്നവർ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ അതിനെ ചെറുതായൊന്ന് വിമർശിച്ചാൽ പോലും അവർക്ക് സഹിക്കാൻ കഴിയുകയില്ല.

അത്തരക്കാർ പല സമയങ്ങളിലും മറുനാടനെതിരെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ട്. മറുനാടനെതിരെ ഇപ്പോൾ രംഗത്തിറങ്ങിയത് പോരാളി ഷാജിയും വിവരമില്ലാത്ത കുറച്ച് സൈബർ സഖാക്കളും ആണെങ്കിൽ ഇതിന് മുമ്പ് പലതവണ ഹിന്ദു വർഗീയ വാദികളും ക്രൈസ്തവ മൗലികവാദികളും ഇസ്ലാമിക മൗലികവാദികളും എന്തിനേറെ, പൊതുവെ സൈബർ ഇടത്തിൽ ഇടപെടാത്ത കോൺഗ്രസുകാരുപോലും യുദ്ധം നടത്തിയിട്ടുണ്ട്.മറുനാടനെ പൂട്ടിക്കുന്നതിനു വേണ്ടി രണ്ടാഴ്‌ച്ചയോളം കാമ്പയിൻ നടത്തിയ ഒരാളാണ് ടി സിദ്ദിഖ് എന്ന കോൺഗ്രസ് നേതാവ്. മറുനാടനെതിരെ കേസു കൊടുത്ത് കോടതിയിൽ തോറ്റ ആളുകളാണ് ടോണി ചെമ്മണിയും ബെന്നി ബഹനാനും. ഞാനിവരുടെ പേര് എടുത്തു പറയാൻ കാരണം ഇവർ മറുനാടന്റെ ശത്രുക്കൾ ആയതുകൊണ്ടല്ല. മറുനാടൻ പിന്തുണയ്ക്കുന്നു എന്ന് ഇപ്പോൾ സൈബർ ഗുണ്ടകൾ ആരോപിക്കുന്ന കോൺഗ്രസ് നേതാക്കന്മാർ പോലും മറുനാടനെതിരെ രംഗത്തുണ്ടായിരുന്നു എന്ന് ബോധ്യപ്പെടുത്താനാണ്.

ഞങ്ങളുടെ നിലപാട് ശരിക്കൊപ്പമാണ്. അവർക്ക് പിശകുപറ്റി എന്ന് തിരിച്ചറിഞ്ഞതു കൊണ്ടാകാം അവർ പിന്നീട് തെറ്റ് തിരുത്തിയത്. പോരാളി ഷാജിയെപോലുള്ള രാഷ്ട്രീയ എതിരാളികൾ രംഗത്തിറങ്ങുന്നത് അവരുടെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ മാത്രമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞങ്ങളുടെ റിപ്പോർട്ടുകൾ ഉണ്ടാക്കിയ പ്രകോപനമാണ് ഇവരുടെ ഈ പ്രകോപനത്തിന് കാരണം എന്ന് തിരിച്ചറിയാവുന്നതു കൊണ്ട്തന്നെ ഒന്നോ രണ്ടോ ആഴ്‌ച്ച കഴിഞ്ഞാൽ ഷാജി ഷാജിയുടെ ജോലിയിലേക്ക് പോകുമെന്നും ഞങ്ങൾ ഞങ്ങളുടെ ജോലിയിലേക്ക് മടങ്ങുമെന്നും എല്ലാവർക്കുമറിയാം. എന്നാൽ ഞങ്ങളുടെ യഥാർത്ഥ ശത്രു കോർപ്പറേറ്റ് സ്ഥാപനങ്ങളും മതമൗലിക വാദികളുമാണ്.ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP