Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചരിത്രത്തിൽ പെൺപെരുമയുടെ ഒരേട് കൂടി എഴുതി ചേർത്ത് അറയ്ക്കൽ സുൽത്താന ആദിരാജ ഫാത്തിമ മുത്തുബീബി വിടവാങ്ങി; അന്ത്യം തലശ്ശേരി ചേറ്റം കുന്നിലെ സ്വവസതിയിൽ; ആദിരാജ പദവി വഹിക്കാൻ തുടങ്ങിയിട്ട് 11 മാസം; മുത്തുബീബി കണ്ണൂർ സിറ്റി ജുമാ അത്ത് പള്ളി ഉൾപ്പെടെയുള്ള പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാരിയും

ചരിത്രത്തിൽ പെൺപെരുമയുടെ ഒരേട് കൂടി എഴുതി ചേർത്ത് അറയ്ക്കൽ സുൽത്താന ആദിരാജ ഫാത്തിമ മുത്തുബീബി വിടവാങ്ങി; അന്ത്യം  തലശ്ശേരി ചേറ്റം കുന്നിലെ സ്വവസതിയിൽ; ആദിരാജ പദവി വഹിക്കാൻ തുടങ്ങിയിട്ട് 11 മാസം; മുത്തുബീബി കണ്ണൂർ സിറ്റി ജുമാ അത്ത് പള്ളി ഉൾപ്പെടെയുള്ള പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാരിയും

രഞ്ജിത്ത് ബാബു

കണ്ണൂർ: കേരളത്തിലെ ഏക മുസ്ലിം രാജവംശത്തിലെ സുൽത്താൻ അറക്കൽ ആദിരാജ ഫാത്തിമ മുത്തുബീബി (86) അന്തരിച്ചു. തലശ്ശേരി ചേറ്റം കുന്നിലെ സ്വവസതിയായ 'ഇശലിൽ' വച്ചാണ് അന്ത്യം. പരേതനായ സി.പി. കുഞ്ഞഹമ്മദ് എളയയാണ് ഭർത്താവ്. ഏക മകൾ ആദിരാജ ഖദീജ സോഫിയ. കഴിഞ്ഞ വർഷം ജൂൺ 26 ന് സഹോദരിയും 38 ാമത് അറക്കൽ സ്ഥാനിയുമായിരുന്ന അറക്കൽ സുൽത്താൻ സൈനബ ആയിഷ ആദിരാജയുടെ നിര്യാണത്തെ തുടർന്നാണ് ഫാത്തിമ മുത്തുബീവി 39 ാമത് അറക്കൽ സുൽത്താൻ സ്ഥാനം ഏറ്റെടുത്തത്.

തലശ്ശേരി ഓടത്തിൽ പള്ളിയിൽ മഗ് രിബ് നമസ്‌ക്കാരത്തിന് ശേഷം മയ്യത്ത് നമസ്‌ക്കാരവും തുടർന്ന് ഖബറടക്കവും നടക്കുമെന്ന് ബീവിയുടെ പ്രതിനിധികളായ പേരമകൻ ഇൻത്യാസ് അഹമ്മദ് ആദിരാജ, സഹോദരി പുത്രൻ മുഹമ്മദ് റാഫി ആദിരാജ എന്നിവർ അറിയിച്ചു. കഴിഞ്ഞ 11 മാസക്കാലമായി അവർ അറക്കൽ രാജവംശത്തിലെ സുൽത്താൻ ആദിരാജ പദവി വഹിക്കാൻ തുടങ്ങിയിട്ട്. വാർദ്ധക്യ സഹജമായ അസുഖം കാരണമാണ് അവർ മരണമടഞ്ഞത്.

അറക്കൽ കെട്ടിന് സമീപത്തെ കണ്ണൂർ സിറ്റി ജുമാ അത്ത് പള്ളി ഉൾപ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാരി കൂടിയാണ് അറയ്ക്കൽ സുൽത്താൻ എന്ന നിലയിൽ ബീവിയിൽ നിക്ഷിപ്തമായിട്ടുള്ളത്. കണ്ണൂർ സിറ്റിയുടെ ചരിത്ര ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം ൻകുന്ന അറയ്ക്കൽ മ്യൂസിയത്തിന്റെ രക്ഷാധികാരി കൂടിയാണ് അന്തരിച്ച ആദിരാജ ഫാത്തിമാ മുത്തു ബീവി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP