Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖുർആനിലൂടെ ഒരു തീർത്ഥയാത്ര: റമദാൻ വാട്ട്‌സ് അപ്പ് പ്രഭാഷണ പരമ്പര

ഖുർആനിലൂടെ ഒരു തീർത്ഥയാത്ര: റമദാൻ വാട്ട്‌സ് അപ്പ് പ്രഭാഷണ പരമ്പര

കുവൈത്ത് സിറ്റി: ഖുർആനിലൂടെ ഒരു തീർത്ഥ യാത്ര എന്ന തലകെട്ടിൽ വിശുദ്ധ റമദാൻ മാസത്തിൽ കെ ഐ ജി കുവൈത്ത് വാട്ട്‌സ് അപ്പ് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. റമാദിനിലെ ഓരോ ദിവസവും വിശുദ്ധ ഖുർആനിലെ ഓരോ ജൂസുഇലെ പ്രധാന പ്രതിപാദ്യവിഷയങ്ങൽ ഉള്‌കൊള്ളിച്ചുള്ള പ്രഭാഷണങ്ങൾ കെ ഐ ജി വൈസ് പ്രസിഡണ്ട് ഫൈസൽ മഞ്ചേരി ആണ് നടത്തുന്നത്.

2014 ആരംഭിച്ച മാർഗദർശ്ശി വാട്ട് സ് ഗ്രൂപ്പുകളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പതിനായിരത്തിൽ അധികം ആളുകളിലേക്ക് സന്ദേശം കൈമാറുന്നു ണ്ട്. പുതിയ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ ഐ ജി കുവൈത്ത് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂർ നിർവഹിച്ചു. ഫൈസൽ മഞ്ചേരി പ്രഭാഷണ പരമ്പരയുടെ വിശദീകരണം നൽകി. ശരീഫ് പി ടി അധ്യക്ഷത വഹിച്ചു. അബ്ദുറഹീമിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ഷാഫി പി ടി സ്വഗതവും, ആസാദ് എസ് എ പി നന്ദിയും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP