Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡോ. ഇളവരശ്ശിക്ക് ഗ്രാന്റ് അച്ചീവേഴ്സ് പുരസ്‌കാരം സമ്മാനിച്ചു

ഡോ. ഇളവരശ്ശിക്ക് ഗ്രാന്റ് അച്ചീവേഴ്സ് പുരസ്‌കാരം സമ്മാനിച്ചു

ദോഹ : വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക, വ്യാവസായിക മേഖലകളിൽ വേറിട്ട പ്രവർത്തനം കാഴ്‌ച്ച വെക്കുന്നവർക്കായി അമേരിക്കയിലെ ഇന്റർനാഷണൽ പീസ് കൗൺസിൽ ഏർപ്പെടുത്തിയ ഗ്രാന്റ് അച്ചീവേഴ്സ് പുരസ്‌കാരം പ്രമുഖ സംരംഭക ഡോ. ഇളവരശ്ശിക്ക് സമ്മാനിച്ചു.

ചെന്നൈയിലെ വെസ്റ്റിൻ പാർക്ക് ഹോട്ടലിൽ നടന്ന വർണ്ണാഭമായ ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. പ്രമുഖർ സംബന്ധിച്ച ചടങ്ങിൽ പത്മശ്രീ ഡോ. ശിവമണി, പ്രശസ്ത സംഗീതജ്ഞൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവർ അവാർഡ് സമ്മാനിച്ചു. പീസ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ശെൽവിൻ കുമാർ, പ്രസിഡന്റ് ഡോ. അമാനുല്ല വടക്കാങ്ങര, ഡോ. പെരുമാൾജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

കളറുകളും പ്രിസർവേറ്റീവുകളില്ലാതെ ആരോഗ്യപരമായി നാടൻ പലഹാരങ്ങളും അച്ചാറുകളും ചിപ്സുകളും വിപണിയിലെത്തിച്ച് 2012ൽ വളരെ ചെറിയ രീതിയിൽ പ്രവർത്തനം ആരംഭിച്ച അശ്വതി ഹോട്ട് ചിപ്സ് അഞ്ചു വർഷം കൊണ്ട് വലിയ ഒരു സംരംഭമാക്കി മാറ്റുന്നതിൽ ഇളവരശ്ശിയുടെ കഠിനാദ്ധ്വാനമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP