Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ മൂന്നാം വാർഷികം 'ജ്വാല 2019 ' ആഘോഷിച്ചു

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ മൂന്നാം വാർഷികം 'ജ്വാല 2019 ' ആഘോഷിച്ചു

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജികെപിഎ) കുവൈത്ത് ചാപ്റ്റർ മൂന്നാം വാർഷികം 'ജ്വാല 2019 ' വർണാഭമായി സംഘടിപ്പിച്ചു. മെയ് 3-നു അബ്ബാസിയ ഓർമപ്ലാസാ ഓഡിറ്റോറിയത്തിൽ സംഘടിപിച്ച ആഘോഷ പരിപാടികളിൽ പ്രസിഡന്റ് പ്രേംസൺ കായംകുളം അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ അല്ലി ജാൻ സ്വാഗതം ആശംസിച്ചു. സെക്രട്ടറി എം കെ പ്രസന്നൻ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സംഘടനയുടെ മുഖ്യലക്ഷ്യമായ പുനരധിവാസത്തിന് ഊന്നൽ നൽകി പ്രവാസി പ്രോജക്ടുകൾ എങ്ങനെ സാധ്യമാക്കാം എന്ന വിഷയത്തിൽ സ്ഥാപക കോർ അഡ്‌മിനും മുൻ ഗ്ലോബൽ ചെയർമാനും ആയ മുബാറക്ക് കാമ്പ്രത്ത് വിശദീകരണം നൽകി.

രക്ഷാധികാരിയും പ്രമുഖ സാമൂഹിക പ്രവർത്തകനും ആയ ബാബുജി ബത്തേരി ഉത്ഘാടനം ചെയ്തു. ഉത്ഘാടന പ്രസംഗത്തിൽ പ്രവാസികളുടെ നിക്ഷേപവും കായികക്ഷമതയും സാങ്കേതിക പരിജ്ഞാനവും കേരള സർക്കാർ ഉപയോഗപ്പെടുത്തിയാൽ നവകേരള നിർമ്മാണം സാധ്യമാകും എന്ന് ബാബുജി പ്രത്യാശ പ്രകടിപ്പിച്ചു.

ജ്വാല 2019 സുവനീർ സുവനീർ കമ്മറ്റി ജോയിന്റ് കൺവീനർ സെബാസ്റ്റ്യൻ വതുകാടൻ മെട്രോ ക്ലിനിക് പ്രതിനിധി ഫൈസലിനു നൽകി പ്രകാശനം ചെയ്തു. ജികെപീഎ അംഗങ്ങൾക്കായുള്ള ഫാമീലി ഇൻഷുറൻസ് സ്‌കീം ശ്രീ ബിനു യോഹന്നാനു നൽകിക്കൊണ്ട് ഉത്ഘാടനം നിർവ്വഹിച്ചു.
സലീം എം എ (നന്മ / റൈഹാൻ അസോസിയേഷൻ പ്രസിഡന്റ്), സകീർ പുത്തൻപടിക്കൽ (മാവേലിക്കര അസോസിയേഷൻ പ്രസിഡന്റ്) , ശ്രീമതി ഷെറിൻ (കണ്ണൂർ എക്‌സ്പാട്രിയേറ്റ് അസോസിയേഷൻ പ്രസിഡന്റ് ), ബഷീർ ഉദിനൂർ (കെകെഎംഎ മാഗ്‌നറ് ടീം വൈസ് പ്രസിഡന്റ്) , നസീർ കൊല്ലം (യൂത്ത് ഇന്ത്യ), ഫൈസൽ (മെട്രോ മെഡിക്കൽസ് ) , സാരഥി കുവൈത്തിന്റെ പ്രതിനിധി സീ എസ്സ് ബാബു എന്നിവരും ആശംസകൾ അർപ്പിച്ചു. രാജീവ് നടുവിലെ മുറി (ആലപ്പുഴ അസോസിയേഷൻ പ്രസിഡന്റ്), ബാബു പനമ്പള്ളി ( ആലപ്പുഴ അസോസിയേഷൻ രക്ഷാധികാരി) എന്നിവർ സന്നിഹിതരായിരുന്നു.

ഉച്ചക്ക് മൂന്ന് മണിക്ക് ആരംഭിച്ച കലാവിരുന്ന് മുൻസെക്രട്ടറി ശ്രീകുമാർ, വനിത ചെയർപെർസ്സൺ അംബിളി നാരായണൻ, വനിത സെക്രെട്ടറി അംബിക മുകുന്ദൻ എന്നിവർ നിയന്ത്രിച്ചു. സാംസ്‌കാരിക സമ്മേളനാനന്തരം ഗ്രൂപ്പ് ഇനങ്ങളും വിവിധ കലാരൂപങ്ങളും വിബിൻ കലാഭവൻ നയിച്ച മിമിക്‌സ് ഗാനമേളയും അരങ്ങേറി. 'ജ്വാല 2019 ' വാർഷിക പരിപാടിക്ക് പിന്തുണയർപ്പിച്ചവർക്കും അതിഥികൾക്കും സംഘാടകർക്കും വിവിധ സമയങ്ങളിൽ പങ്കെടുത്ത 800-ഓളം അംഗങ്ങൾക്കും ട്രഷറർ ലെനിഷ് കെവി കൃതജ്ഞത അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP