Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊണ്ടോട്ടി സി എച് സെന്റർ 'കാരുണ്യ കാമ്പയിന് തുടക്കമായി

കൊണ്ടോട്ടി സി എച് സെന്റർ 'കാരുണ്യ കാമ്പയിന് തുടക്കമായി

ജിദ്ദ: കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റി ഡയാലിസിസ് സെന്ററിന്റെ വിഭവ സമാഹരണത്തിനു വേണ്ടി ജിദ്ദയിൽ ക്യാമ്പയിൻ ആരംഭിച്ചു.കൊണ്ടോട്ടി മണ്ഡലം കെ എം സി സി ക്കു കീഴിലുള്ള സി എച് സെന്റര് ആണ് റമസാൻ ഒന്ന് മുതൽ 25 വരെ നീണ്ടു നിൽക്കുന്ന 'കാരുണ്യ കാമ്പയിനു' തുടക്കമിട്ടത് .

.മണ്ഡലത്തിന് കീഴിലും പരിസരത്തുമുള്ള പഞ്ചായത്ത്, കെ.എം.സി.സി കമ്മിറ്റികൾ വഴിയും,മറ്റു സംഘടനകൾ വഴിയും സമുനസുകളുടെ സഹായത്തോടെയും സെന്ററിന് വേണ്ടി ഫണ്ട് സമാഹരിക്കാനാണ് സി എച് സെന്റർ ലക്ഷ്യം വെക്കുന്നത്.ഒരു ഡയാലിസിസിന് ആയിരം ഇന്ത്യൻ രൂപയാണ് നൽകേണ്ടത് മുൻ മുൻവർഷങ്ങളിലൊക്കെ ഇത്തരം കംമ്പയിനിലിലൂടെ ഡയാലിസിസ് സെന്ററിന് സി എച് സെന്റർ സഹായം നൽകിയിട്ടുണ്ട്..

പ്രതിദിനം നൂറോളം കിഡ്നി രോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകുന്ന കേരളത്തിലെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് സെന്ററാണ് കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങൾചാരിറ്റബിൾ സൊസൈറ്റി ഡയാലിസിസ് സെന്റർ. അടുത്ത് തന്നെ കൂടുതൽ രോഗികളെ ഉൾക്കൊള്ളാനാകുന്നതും കൂടുതൽ സൗകര്യപ്രദവുമായ സ്വന്തം കെട്ടിടത്തിലേക്ക് മാറാനൊരുങ്ങുകയാണ് ഈ കാരുണ്യ കേന്ദ്രം നിരവധി നിർധനരായ രോഗികൾക്ക് ജീവൻ നിലനിർത്താൻ പരിശ്രമിക്കുന്ന ഈ സെന്ററിനെ സഹായിക്കുന്നതിന് വേണ്ടിയുള്ള കാമ്പയിൻ എല്ലാവരും സഹകരിച്ചു വിജയിപ്പിക്കണമെന്ന് സി എച് സെന്റർ ചെയർമാൻ ബാബു നഹ്ദി കൊട്ടപ്പുറവും കൺവീനർ കെ എൻ എ ലത്തീഫും അഭ്യർത്ഥിച്ചു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP