Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാത്രക്കാരെ ബസ് ജീവനക്കാർ മർദ്ദിച്ച സംഭവം: കല്ലട ബസ് ഉടമ സുരേഷ് കല്ലടയ്ക്കും രണ്ട് ഡ്രൈവർമാർക്കും ആർടിഒയുടെ നോട്ടീസ്; കൈപ്പറ്റിയ ശേഷം അഞ്ച് ദിവസത്തിനകം തെളിവെടുപ്പിന് ഹാജരാകണമെന്നും നിർദ്ദേശം

യാത്രക്കാരെ ബസ് ജീവനക്കാർ മർദ്ദിച്ച സംഭവം: കല്ലട ബസ് ഉടമ സുരേഷ് കല്ലടയ്ക്കും രണ്ട് ഡ്രൈവർമാർക്കും ആർടിഒയുടെ നോട്ടീസ്; കൈപ്പറ്റിയ ശേഷം അഞ്ച് ദിവസത്തിനകം തെളിവെടുപ്പിന് ഹാജരാകണമെന്നും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ബസ് യാത്രക്കാരെ ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ തെളിവെടുപ്പിന് ഹാജരാകണമെന്ന് കാട്ടി കല്ലട ബസ് ഉടമയ്ക്ക് ആടിഒയുടെ നോട്ടീസ്. സുരേഷ് കല്ലടയ്ക്കും രണ്ട് ഡ്രൈവർമാർക്കുമാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് കൈപ്പറ്റി അഞ്ച് ദിവസത്തിനുള്ളിൽ തെളിവെടുപ്പിന് ഹാജരാകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കിടയിൽ ട്രിപ്പ് നിർത്തിയ ബസ് ഡ്രൈവറും പിന്നീട് യാത്രക്കാരുമായി മരടിൽ എത്തിയ ബസിന്റെ ഡ്രൈവറുമാണ് ഉടമ സുരേഷ് കല്ലടയ്‌ക്കൊപ്പം ഹാജരാകേണ്ടത്.

എറണാകുളം റീജിയണൽ ട്രാൻസ്പോർട് ഓഫീസറുടെ മുന്നിലാണ് മൂവരും തെളിവെടുപ്പിന് ഹാജരാകേണ്ടത്. യാത്രക്കാരെ ആക്രമിച്ചത് തന്റെ അറിവോടെയല്ലെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നുമാണ് സുരേഷ് കല്ലട പൊലീസിനോടു നേരത്തെ പറഞ്ഞത്. പ്രതികളായ ജീവനക്കാർക്കെതിരെ നടപടിയെടുത്തെന്നും വിശദീകരിച്ചു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം ഇയാളെ വീണ്ടും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

അതിനിടെ, കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ ക്രൂരമായി മർദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. ബസിലെ യാത്രക്കാരായ യുവാക്കളെ കമ്പനിയുടെ ജീവനക്കാർ, വൈറ്റില ജംക്ഷനു സമീപം നടുറോഡിൽ മൃഗീയമായി മർദിക്കുന്ന ദൃശ്യങ്ങളാണു ലഭ്യമായത്. കാലുപിടിച്ച് അപേക്ഷിച്ചിട്ടും അക്രമിസംഘം വെറുതെവിട്ടില്ല. കേടായ ബസിനു പകരം ബസ് ആവശ്യപ്പെട്ട യാത്രക്കാർക്കു നേരെയായിരുന്നു ജീവനക്കാരുടെ അതിക്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP