Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജസിംഹാസനത്തിലേക്കുള്ള ഊഴത്തിലെ ഏഴാമൻ ജനിച്ചു; ഹാരി രാജകുമാരനും മേഗനും ആൺകുഞ്ഞ് പിറന്നതിന്റെ ആഹ്ലാദത്തിൽ ലോകം; കുഞ്ഞിന് 3.2 കിലോ തൂക്കമുണ്ടെന്നും മേഗനും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കൊട്ടാരത്തിൽ നിന്നുള്ള അറിയിപ്പ്; എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണെന്നും ഹാരി

രാജസിംഹാസനത്തിലേക്കുള്ള ഊഴത്തിലെ ഏഴാമൻ ജനിച്ചു; ഹാരി രാജകുമാരനും മേഗനും ആൺകുഞ്ഞ് പിറന്നതിന്റെ ആഹ്ലാദത്തിൽ ലോകം;  കുഞ്ഞിന് 3.2 കിലോ തൂക്കമുണ്ടെന്നും മേഗനും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കൊട്ടാരത്തിൽ നിന്നുള്ള അറിയിപ്പ്; എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണെന്നും ഹാരി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അങ്ങനെ ബ്രിട്ടീഷ് രാജസിംഹാനത്തിലേക്കുള്ള ഊഴത്തിലെ ഏഴാമൻ പിറന്നു. ഹാരി രാജകുമാരനും മേഗനും ആൺകുഞ്ഞ് പിറന്നതിന്റെ ആഹ്ലാദമാണ് ഇപ്പോൾ ബ്രിട്ടണിൽ നിറയേ. ആൺ കുഞ്ഞ് പിറന്ന വിവരം ഹാരി രാജകുമാരൻ തന്നെയാണ് ഏവരേയും അറിയിച്ചത്.

ഇതിന് പിന്നാലെ തന്നെ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് കൊട്ടാരത്തിൽ നിന്നും അറിയിപ്പും വന്നു. മേഗൻ ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണിത്. 3.2 കിലോ തൂക്കമുണ്ട് കുഞ്ഞിന്. പൂർണ ആരോഗ്യവാൻ. സുഖപ്രസവമായിരുന്നു. മേഗനും സുഖമായിരിക്കുന്നു.

ഇംഗ്ലണ്ടിന്റെ രാജ്ഞിയായ ക്വീൻ എലിസബത്തിന്റെ പേരക്കുട്ടിയാണ് ഹാരി. പ്രശസ്തയായിരുന്ന ഡയാന രാജകുമാരിയുടെയും അടുത്ത രാജാവായി അധികാരമേൽക്കുന്ന ചാൾസ് രാജകുമാരന്റെയും രണ്ടാമത്തെ മകൻ. കഴിഞ്ഞ വർഷം മെയിലാണ് വലിയ ആഘോഷത്തോടെ വിൻഡ്‌സോർ കൊട്ടാരത്തിൽ വച്ച് ഇരുവരുടെയും വിവാഹം നടന്നത്. ഹാരിക്ക് 34 വയസ്സാണ് പ്രായം. അമേരിക്കയിലെ മുൻനിര നടി കൂടിയായിരുന്ന മേഗന് 37 വയസ്സും.

ഹാരിയുടെ വാക്കുകളിങ്ങനെ:

''Absolutely to die for'' എന്നാണ് കുഞ്ഞ് ജനിച്ചതിനെക്കുറിച്ച് മാധ്യമപ്രവർത്തകരോട് ഹാരി പറഞ്ഞത്. ''അങ്ങനെ ഒരു ആൺകുഞ്ഞ് വന്നു'', ചിരിച്ചുകൊണ്ട് ഹാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ''എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൊന്നാണിത്. ഓരോ സ്ത്രീയും കുഞ്ഞിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ തീർച്ചയായും നമുക്കൊരിക്കലും ചെയ്യാൻ കഴിയാത്തതാണ്. ഞങ്ങളുടെ ഈ നല്ല നിമിഷങ്ങളിൽ കൂടെ നിന്ന എല്ലാവർക്കും നന്ദി, സന്തോഷം'', ഹാരി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP