Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസികൾക്ക് സന്തോഷവാർത്ത, സമ്മർ ഇൻ പദ്ധതിയുമായി ഖത്തർ; പ്രവാസികളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഖത്തർ സന്ദർശിക്കാൻ സൗകര്യമൊരുക്കി സർക്കാർ; ജൂൺ 4 മുതൽ ഓഗസ്റ്റ് 16 വരെയുള്ള ഖത്തർ സന്ദർശനത്തിന് വീസ വേണ്ട; ശത്രുരാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീസ രഹിത സന്ദർശനാനുമതി നൽകില്ലെന്ന് ഖത്തർ അധികൃതർ; നിലവിൽ ഇന്ത്യ അടക്കമുള്ള 80രാജ്യങ്ങൾ അനുമതി ലഭ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത, സമ്മർ ഇൻ പദ്ധതിയുമായി ഖത്തർ; പ്രവാസികളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഖത്തർ സന്ദർശിക്കാൻ സൗകര്യമൊരുക്കി സർക്കാർ; ജൂൺ 4 മുതൽ ഓഗസ്റ്റ് 16 വരെയുള്ള ഖത്തർ സന്ദർശനത്തിന് വീസ വേണ്ട; ശത്രുരാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീസ രഹിത സന്ദർശനാനുമതി നൽകില്ലെന്ന് ഖത്തർ അധികൃതർ; നിലവിൽ ഇന്ത്യ അടക്കമുള്ള 80രാജ്യങ്ങൾ അനുമതി ലഭ്യം

മറുനാടൻ ഡെസ്‌ക്‌

ദോഹ; സമ്മർ ഇൻ ഖത്തർ പദ്ധതിയുടെ ഭാഗമായി പ്രവാസികൾക്ക് സന്തോഷം നൽകുന്ന പദ്ധതിയുമായി ഖത്തർ സർക്കാരിന്റെ പുത്തൻ നീക്കം. പ്രവാസികളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഖത്തർ സന്ദർശിക്കാൻ സൗകര്യമൊരുക്കി സർക്കാർ. ജൂൺ 4 മുതൽ ഓഗസ്റ്റ് 16 വരെ ഖത്തറിലുള്ള എല്ലാ രാജ്യക്കാരായ പ്രവാസികൾക്കും അവരുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും വീസാ രഹിത സന്ദർശനത്തിന് ഖത്തറിലേക്ക് ക്ഷണിക്കാം.ടൂറിസം പ്രോൽസാഹിപ്പിക്കുന്നതിനാണ് ഖത്തർ വീസാ രഹിത സന്ദർശനാനുമതി നൽകുന്നത്.

ദോഹയിൽനിന്നും 160ലധികം കേന്ദ്രങ്ങളിലേക്ക് മെയ്‌ 15 മുതൽ ഖത്തർ എയർവേയ്സ് യാത്രക്കാർക്കു 25ശതമാനം വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുമെന്ന് ഖത്തർ ദേശീയ ടൂറിസം കൗൺസിൽ സെക്രട്ടറി ജനറലും ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സിഇഒയുമായ അക്‌ബർ അൽബാകിർ എന്നിവർ ദോഹയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.സ്വദേശികൾ, പ്രവാസികൾ, വിദേശത്തു നിന്നുള്ള വിനോദസഞ്ചാരികൾ എന്നിവരെയെല്ലാം ഉൾപ്പെടുത്തി വ്യത്യസ്തമാർന്ന പരിപാടികളാകും''സമ്മർ ഇൻ ഖത്തർ'' സന്ദർശകർക്കായി ഒരുക്കുക.

അതേസമയം ഇന്ത്യ ഉൾപ്പെടെ 80 രാജ്യക്കാർക്ക് നിലവിൽ ഖത്തറിൽ വീസാ രഹിത സന്ദർശന സൗകര്യം ലഭ്യമാണ്.ഇതിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കാണ് പുതിയ പദ്ധതിയുടെ ഗുണം ലഭിക്കുകയെന്ന് ഖത്തർ നാഷണൽ ടൂറിസം കൗൺസിൽ(ക്യുഎൻടിസി) ചീഫ് മാർക്കറ്റിങ് ഓഫിസർ റാഷിദ് അൽ ഖുറേഷി അറിയിച്ചു.

ഖത്തറിന്റെ ശത്രുരാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീസ രഹിത സന്ദർശനാനുമതി നൽകില്ലെന്ന് ഖത്തർ എയർവേയ്സ് സിഇഒ കൂടിയായ ക്യുഎൻടിസി സെക്രട്ടറി ജനറൽ അക്‌ബർ അൽ ബേക്കറിനെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഖത്തറിനെതിരെ ഉപരോധം തുടരുന്ന ഈജിപ്തിൽ നിന്ന് രണ്ട് ലക്ഷത്തോളം പേർ ഇപ്പോഴും ഇവിടെ ജോലിയിൽ തുടരുന്നുണ്ട്. ഇവർക്കും ബന്ധുക്കളെ എത്തിക്കാൻ അനുമതി ഉണ്ടാകുമോ എന്ന ചോദ്യത്തിനു മറുപടിയായാണ് അൽ ബേക്കർ ഇക്കാര്യം വിശദീകരിച്ചത്.

എന്നാൽ അത് എതിരാളികൾക്ക് രാജ്യത്തേക്കെത്തുവാനുള്ള അവസരമാക്കി മാറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾ ഖത്തറിനു നേരേ കൈനീട്ടുമ്പോൾ അതിലും ഊഷ്മളമായി ഖത്തർ തിരിച്ചു കൈനീട്ടും. നിങ്ങൾ നൽകുന്നതിലും ഏറെ ഖത്തർ തിരിച്ചു നൽകും. എന്നാൽ നിങ്ങൾ ഖത്തറിനെതിരായി നിന്നാൽ ഖത്തറും എതിരായിത്തന്നെ തുടരുമെന്ന് അദ്ദേഹം വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP