Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടെലിവിഷൻ താരം കരൺ ഒബ്റോയി അറസ്റ്റിലായത് യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ; ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്ന് പരാതി നൽകിയത് പഴയ സുഹൃത്ത്

ടെലിവിഷൻ താരം കരൺ  ഒബ്റോയി അറസ്റ്റിലായത് യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ; ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്ന് പരാതി നൽകിയത് പഴയ സുഹൃത്ത്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: നടനും മോഡലുമായ കരൺ ഒബ്റോയിയെ ബലാത്സംഗക്കേസിൽ അറസ്റ്റുചെയ്തത് മുൻകാല സുഹൃത്ത് നൽകിയ പരാതിയിൽ. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാരോപിച്ച് പഴയ കൂട്ടുകാരിയാണ് നടന്റെപേരിൽ പൊലീസിൽ പരാതിനൽകിയത്. മെയ് 9 വരെ കരൺ ഒബ്‌റോയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

സായാ, ജാസി ജൈസീ കോയി നഹീ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനായ കരൺ ഒബ്റോയിയുമായി 2016 മുതൽ അടുപ്പമുള്ളയാളാണ് പരാതിക്കാരി. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് കരൺ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.

അതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്തു. പണം നൽകിയില്ലെങ്കിൽ അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഞായറാഴ്ച ഓഷീവാര പൊലീസ് അറസ്റ്റുചെയ്ത നടനെ വ്യാഴാഴ്ചവരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

മഹേഷ് ഭട്ടിന്റെ സ്വാഭിമാൻ എന്ന പരമ്പരയിലൂടെ ടെലിവിഷൻ രംഗത്തുവന്ന കരൺ ഒബ്റോയി ഗ്രേറ്റ് ഇന്ത്യൻ കോമഡി ഷോ, ടൈറ്റാൻ അന്താക്ഷരി തുടങ്ങിയ പരിപാടികളുടെ അവതാരകനായിരുന്നു. എ ബാൻഡ് ഓഫ് ബോയ്സ് എന്ന സംഗീതസംഘത്തിലെ അംഗമായിരുന്നു. കിസ്സ് കിസ് കോ, സർവൈവൽ കോഡ് തുടങ്ങിയ സിനിമകളിലും ഒട്ടേറെ പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP