Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിപക്ഷത്തിന് തിരിച്ചടി; 50% വിവിപാറ്റ് രസീത് എണ്ണേണ്ടതില്ല; പ്രതിപക്ഷത്തിന്റെ പുനഃപരിശോധന ഹർജി തള്ളി; കോടതിയുടെ മുൻ ഉത്തരവ് തുടരും; സുപ്രീംകോടതിയെ സമീപിച്ചത് ചന്ദ്രബാബുനായിഡുവിന്റെ നേതൃത്വത്തിൽ ആറ് ദേശീയ പാർട്ടികളും 15 പ്രാദേശിക പാർട്ടികളും; എണ്ണുന്നത് അഞ്ച് വിവിപാറ്റ് യന്ത്രങ്ങളിലെ രസീതുകൾ

പ്രതിപക്ഷത്തിന് തിരിച്ചടി; 50% വിവിപാറ്റ് രസീത് എണ്ണേണ്ടതില്ല; പ്രതിപക്ഷത്തിന്റെ പുനഃപരിശോധന ഹർജി തള്ളി; കോടതിയുടെ മുൻ ഉത്തരവ് തുടരും; സുപ്രീംകോടതിയെ സമീപിച്ചത് ചന്ദ്രബാബുനായിഡുവിന്റെ നേതൃത്വത്തിൽ ആറ് ദേശീയ പാർട്ടികളും 15 പ്രാദേശിക പാർട്ടികളും; എണ്ണുന്നത് അഞ്ച് വിവിപാറ്റ് യന്ത്രങ്ങളിലെ രസീതുകൾ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനത്തിന് മുൻപ് 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണി ഒത്തുനോക്കണമെന്നാവശ്യം തള്ളിയ സുപ്രീം കോടതി വിധിക്കെതിരെ പ്രതിപക്ഷം നൽകിയ പുനപരിശോധനാ ഹർജിയും കോടതി തള്ളി. 21 പ്രതിപക്ഷ പാർട്ടി നേതാക്കളാണ് ഹർജി നൽകിയത്.ഒരു അസംബ്ലി മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് യന്ത്രങ്ങളിലെ രസീതുകൾ എണ്ണാനാണ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടത്.

ഈ ഉത്തരവ് തുടരുമെന്നും 50 ശതമാനം എണ്ണേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. 50 ശതമാനത്തിൽ നിന്ന് താഴോട്ട് വന്ന് 25,35 ശതമാനം വോട്ടുകൾ എണ്ണിയാലും മതിയെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞെങ്കിലും കോടതി വകവെച്ചില്ല. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജിക്കാർക്കായി മനു അഭിഷേക് സിങ്വി ഹാജരായി.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയും സുപ്രീംകോടതിയിൽ ഹാജരായി. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിനേതൃത്വത്തിൽ ആറ് ദേശീയ പാർട്ടികളും 15 പ്രാദേശിക പാർട്ടികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത് 50 ശതമാനം വോട്ടു രസീതുകൾ എണ്ണുകയാണെങ്കിൽ ഫലപ്രഖ്യാപനത്തിന് ഒമ്പത് ദിവസമെങ്കിലും വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചതിനെ തുടർന്നാണ് ഒരു മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളുടെ രസീതുകൾ എണ്ണാൻ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടത്.

ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് പോളിങ് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാൻ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷന് ഏപ്രിൽ എട്ടിന് നിർദ്ദേശം നൽകിയിരുന്നു. ഇന്ന് കോടതി ചേർന്നപ്പോൾ തന്നെ പ്രതിപക്ഷത്തിന്റെ ഹർജി കോടതി തള്ളുകയായിരുന്നു. എന്നാൽ 25 ശതമാനമെങ്കിലും എണ്ണണമെന്ന് പ്രതിപക്ഷത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി ഇതും അംഗീകരിച്ചില്ല.പുനപരിശോധന ഹർജിയും തള്ളിയോടെ ഫലപ്രഖ്യാപന ദിവസമായ മെയ്‌ 23ന് മുമ്പ് ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന് മുന്നിൽ മറ്റ് മാർഗങ്ങളൊന്നും നിലവിലില്ല. അതേസമയം, കോടതി വിധി അംഗീകരിക്കുന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP